National

ഹിൻഡൻബെർഗ് റിപ്പോർട്ട്: അദാനിയുടെ വിശദീകരണം എൽഐസി പരിശോധിക്കും

ദില്ലി : ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബെർഗ് റിസർച്ചിന്റെ റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ് നൽകിയ വിശദീകരണം എൽഐസി പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ആരായുമെന്ന് മാനേജിംഗ് ഡയറക്ടർ രാജ്കുമാർ വിശദീകരിച്ചു. അദാനിയുടെ വിവിധ കമ്പനികളിൽ വൻ നിക്ഷേപം നടത്തിയ എൽഐസിക്ക് ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ നഷ്ടം സംഭവിച്ചിരുന്നു. ഹിൻഡൻബെർഗ് തുറന്ന് വിട്ട ആഘാതത്തിൽ...

അദാനിയുടെ തട്ടിപ്പ് സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; ആഞ്ഞടിച്ച് സീതാറം യെച്ചൂരി

അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉന്നതസമിതി അനേഷിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണ പുരോഗതി നിരന്തരം സുപ്രീംകോടതി നിരീക്ഷിക്കണം. കോടിക്കണക്കിന് ജനങ്ങളെ സാരമായി ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഗുരുതര ഭവിഷ്യത്തുണ്ടാക്കുകയും ചെയ്യുന്നതാണ് അദാനി ഗ്രൂപ്പിന്റെ തിരിമറി. ഓഹരി തട്ടിപ്പിനെക്കുറിച്ച് സെബിയും കേന്ദ്രസര്‍ക്കാരും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും...

മൂന്നുവര്‍ഷമായി 16-കാരന് നേരേ ലൈംഗികാതിക്രമം; യുവതിക്കെതിരേ പോക്‌സോ കേസ്, അശ്ലീലവീഡിയോകളും കാണിച്ചു

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ 32-കാരിക്കെതിരേയാണ് മുംബൈ കോല്‍സേവാഡി പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മുംബൈ താണെ സ്വദേശിയായ 16 വയസ്സുള്ള ആണ്‍കുട്ടിയെ യുവതി മൂന്നുവര്‍ഷത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 16-കാരന്റെ അമ്മയാണ് യുവതിക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. മൂന്ന് കുട്ടികളുള്ള പ്രതി...

മഞ്ഞുകട്ട വാരിയെറിഞ്ഞ് ‘തല്ലുകൂടി’ രാഹുലും പ്രിയങ്കയും-വിഡിയോ

ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ നടന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിനിടെ ഹൃദയം കവർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. മഞ്ഞുകട്ട പരസ്പരം വാരിയെറിഞ്ഞ് കുട്ടികളെപ്പോലെ പോരടിക്കുന്ന രാഹുലിന്റെയും സഹോദരി പ്രിയങ്കയുടെയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞുകട്ട കൈയിൽപിടിച്ച് പിന്നിലൂടെ വന്ന് രാഹുൽ പ്രിയങ്കയുടെ തലയിൽ പൊടിച്ചിടുന്നത് വിഡിയോയിൽ കാണാം. പിന്നാലെ ഓടിയൊളിക്കാൻ ശ്രമിച്ച രാഹുലിനെ...

‘തദ്ദേശസ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുണ്ട്;പ്രവർത്തനം മതേതരം: മുസ്ലീംലീഗ്

ദില്ലി: കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത് മുസ്ലീം ലീഗ്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഏഴ് പതിറ്റാണ്ടുകൾക്കിടയിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്ന് നിരവധി പേരെ തെരഞ്ഞെടുപ്പുകളിൽ...

വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ ദാസ് മരിച്ചു

ഭുവനേശ്വർ : വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ്  സബ്ഇന്‍സ്പെക്ടർ...

നിരത്ത് കാക്കാന്‍ നിര്‍മിത ബുദ്ധി; ബെംഗളൂരു-മൈസൂരു പാതയിലെ വാഹനങ്ങളെല്ലാം യന്തിരന്റെ നിരീക്ഷണത്തില്‍; ഉടന്‍ തന്നെ ശിക്ഷയും രക്ഷയും; രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യമായി ബെംഗളൂരു-മൈസൂരു ദേശീയപാതയില്‍ (എന്‍എച്ച് 275) നിര്‍മിത ബുദ്ധി (എഐ)സംവിധാനം നടപ്പാക്കാന്‍ ദേശീയപാത അതോറിറ്റി. അപകടങ്ങളും ഗതാഗതലംഘനങ്ങളും കുറയ്ക്കാനാണ് നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നത്. ഇന്റലിജന്റ് ഹൈവേ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐഎച്ച്‌ഐടിഎംഎസ്) ആണു എഐ സംവിധാനം സജ്ജമാകുന്നത്. അപകടങ്ങളും ഗതാഗത ലംഘനങ്ങളും തല്‍സമയം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും ആംബുലന്‍സ് സേവനദാതാക്കളെയും അറിയിക്കാന്‍ ഇതിലൂടെ...

വിസ നൽകുമെന്ന് അറിയിപ്പ് ലഭിച്ചു; മൂന്നുദിവസത്തിനുള്ളിൽ യാത്ര തുടരാനാകുമെന്ന് ശിഹാബ് ചോറ്റൂർ

മലപ്പുറം: കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലപ്പുറം പുത്തനത്താണി സ്വദേശി ശിഹാബ് ചോറ്റൂരിന്റെ പാകിസ്ഥാൻ വഴിയുള്ള യാത്ര വൈകാതെ തുടരും. യാത്രയുടെ പുരോഗതി അറിയിച്ച് ശിഹാബ് ചോറ്റൂർ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ നൽകാമെന്ന് അധികൃതർ പറഞ്ഞതായും രണ്ട്മൂന്ന് ദിവസത്തിനുള്ളിൽ യാത്ര തുടരാൻ കഴിയുമെന്നും വിവരങ്ങൾ പങ്കുവെക്കരുതെന്ന് നിർദേശമുണ്ടായത് കൊണ്ടാണ് ഇതുവരെ...

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍

ബെംഗളൂരു: പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനിയെ സന്ദര്‍ശിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. മഅദനിയെ കണ്ടെന്നും കണ്ണുനിറഞ്ഞെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അന്തിമ വിധി പറയുംമുന്‍പേ പ്രതി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെന്ന് എഴുതി ഫയല്‍ ക്ലോസ് ചെയ്യലായിരിക്കുമോ മഅദനിയുടെ കാര്യത്തില്‍ സംഭവിക്കുകയെന്നും കെ.ടി. ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഒരു മനുഷ്യനോട് ഇത്രവലിയ അനീതി ചെയ്യാന്‍...

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ജയിക്കും; നയിക്കാൻ മോദിയോ രാഹുലോ?

ന്യൂഡൽഹി ∙ രാജ്യത്ത് ഇപ്പോൾ പൊതുതിരഞ്ഞടുപ്പ് നടന്നാൽ ബിജെപി നയിക്കുന്ന എൻഡിഎ, കോൺഗ്രസ് നയിക്കുന്ന യുപിഎ എന്നിവരിൽ ആരാകും ജയിക്കുക? അടുത്ത വർഷം ‌ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ ചോദ്യത്തിനുള്ള ജനങ്ങളുടെ ഉത്തരം എൻഡിഎയ്ക്ക് അനുകൂലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തുടർച്ച നേടുമെന്ന് ഇന്ത്യ ടുഡെ– സിവോട്ടർ മൂഡ് ഓഫ് ദ്...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img