Friday, September 12, 2025

National

തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവുകൾ നൽകി കേന്ദ്രം; സംസ്ഥാനത്തെ 66 പഞ്ചായത്തുകൾക്ക് ആശ്വാസം

ദില്ലി: തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് നൽകി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആർഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളിൽ സിആർഇസെഡ് 3 എക്ക് കീഴിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ദൂരപരിധി 200 ൽ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 2019...

ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്; അപകടത്തില്‍പ്പെട്ടത് പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢില്‍ ഇടിമിന്നലേറ്റ് എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ആറ് കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവിലാണ് സംഭവം നടന്നത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളാണ്. പ്ലസ് വണ്ണിലെ പരീക്ഷകഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ കനത്ത മഴയെത്തുടര്‍ന്ന് മരത്തിന് സമീപത്തെ ഷെഡ്ഡിനടിയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു അപകടം...

ഷിരൂർ ദൗത്യം; കൂടുതല്‍ സ്‌പോട്ട് കണ്ടെത്തി തിരച്ചില്‍, അസ്ഥി ഡിഎന്‍എ പരിശോധനയ്ക് അയക്കും

ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. തിരച്ചിലിന്റെ മൂന്നാം ഘട്ട ദൗത്യത്തില്‍ ഡ്രഡ്ജിങ്ങിന് പുറമെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ആര്‍എഫ് സംഘാംഗങ്ങള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകും. റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരില്‍ എത്തും. ജിപിഎസ് സംവിധാനം വഴി നേരത്തെ കണ്ടെത്തിയ സ്‌പോട്ടുകളില്‍ കൂടുതല്‍ സാധ്യത ഉള്ള...

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ദില്ലി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതി സുപ്രധാന ഉത്തരവിറക്കിയത്. ചൈൽഡ് പോണോഗ്രാഫി എന്ന പദം ഉപയോഗിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. "കുട്ടികളുടെ അശ്ലീലദൃശ്യം" എന്നതിന് പകരം "കുട്ടികളെ...

അർജുൻ്റെ അമ്മയോട് മാപ്പ് ചോദിക്കുന്നു; ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ ഈശ്വർ മാൽപെ മടങ്ങുന്നു

ബെംഗ്ളൂരു: അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാൽ മടങ്ങുകയാണെന്നും ഈശ്വർ മാൽപെ  പറഞ്ഞു. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. തെരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ജില്ലാ ഭരണകൂടം...

ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി

ബെംഗളൂരു: ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ. ജഡ്ജിയു​ടെ പരാമർശം വിവാദമായതിന് പിന്നാലെ സുപ്രിംകോടതി റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് ശ്രീശാനന്ദ വാർത്താക്കുറിപ്പിലൂടെ ക്ഷമാപണം നടത്തിയത്. വിവാദ പരാമർശത്തിൽ കർണാടക ഹൈക്കോടതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രജൂഡ് ആവശ്യപ്പെട്ടിരുന്നു. പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ...

ഗംഗാവലി പുഴയിൽ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; കണ്ടെത്തിയത് ലോറിയിലെ കൂളിംഗ് ഫാന്‍, ചുറ്റുമുള്ള വളയവും ലഭിച്ചു

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ലോറിയുടെ എഞ്ചിന്റെ റേഡിയേറ്റർ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനാണ് കണ്ടെത്തിയത്. അതിന് ചുറ്റമുള്ള വളയവും കിട്ടി. സൈന്യം മാർക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവർ നടത്തിയ പരിശോധനയിലാണ്...

‘ഇവരെന്തൊരു അമ്മയാണ്’; കിണറ്റിന്‍കരയില്‍ ഒരു കൈയില്‍ കുഞ്ഞുമായി യുവതിയുടെ റീൽസ് ഷൂട്ടിന് വിമർശനം

റീൽസെടുത്ത് വൈറലാവാൻ പലരും അപകടകരമായ പല വഴികളും തേടാറുണ്ട്. അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കിണറിന്‍റെ വക്കിലിരുന്ന് കുഞ്ഞിനെയും കയ്യിൽ പിടിച്ചുള്ള യുവതിയുടെ അപകടകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ഒരു യുവതി പാട്ടിനൊത്ത് ചുണ്ടുകളനക്കി അഭിനയിക്കുന്നതാണ് വീഡിയോയിലുള്ളത്. ചെറിയ കുട്ടിയെ ഒറ്റക്കൈ കൊണ്ടാണ് പിടിച്ചിരിക്കുന്നത്. കുട്ടിയെ കിണറിന് മുകളിലായി വായുവിൽ...

ഗംഗാവാലി പുഴയിൽ അർജുന്റെ ട്രക്കിന്റെ ഭാഗം കണ്ടെത്തി; ദൃശ്യങ്ങൾ പുറത്തുവിട്ട് ഈശ്വർ മാൽപെ

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനും അദ്ദേഹത്തിന്റെ ലോറിക്കും വേണ്ടിയുള്ള തിരച്ചിൽ ​ഗം​ഗാവാലി പുഴയിൽ തുടരുന്നു. പുഴയിൽ മുങ്ങൽ വിദ​​​ഗ്ധൻ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിൽ അർജുന്റെ ട്രക്കിൻ്റെ ഭാഗം മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. പുഴയുടെ അടിയിൽ നിന്നുള്ള ട്രക്കിന്റെ ദൃശ്യങ്ങൾ ഈശ്വർ മാൽപെ പുറത്തുവിട്ടു. രണ്ട് മണിക്കൂറിനകം ഔദ്യോഗികമായ...

15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന് മനാഫ്

ബെംഗളൂരു: ഷിരൂരിലെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്‍റെ...
- Advertisement -spot_img

Latest News

ആരിക്കാടി ടോൾഗേറ്റ്: കർമസമിതി അനിശ്ചിതകാല സമരത്തിലേക്ക്

കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...
- Advertisement -spot_img