Saturday, January 31, 2026

National

10 മിനിറ്റ്, 3 ക്വാര്‍ട്ടര്‍ വാറ്റ് കുടിക്കാൻ സുഹൃത്തുക്കളുടെ വെല്ലുവിളി; ഏറ്റെടുത്തു, 45കാരന് ദാരുണാന്ത്യം

ആഗ്ര: അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. ആഗ്രയിലാണ് സംഭവം. രണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് 10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചതാണ് മരണകാരണം. ഒരു ക്വാര്‍ട്ടര്‍ മദ്യമെന്ന് പറയുന്നത് 180 മില്ലി ലിറ്ററാണ്. ജയ് സിംഗ് എന്നയാളാണ് മരണപ്പെട്ടത്. ഭോലാ, കേശവ് എന്നിങ്ങനെ ജയ് സിംഗിന്‍റെ രണ്ട് സുഹൃത്തുക്കളെ...

സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ പെ​ട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടു വരുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമ്മല സീതരാമൻ. പൊതു ചെലവുകൾ വർധിപ്പിക്കുന്നതിനാണ് കഴിഞ്ഞ നാല് വർഷവും കേന്ദ്രസർക്കാർ പ്രാധാന്യം നൽകിയതെന്നും ധനമന്ത്രി പറഞ്ഞു. ഊർജ മേഖലയിലും പരിഷ്കാരങ്ങൾ കൊണ്ടുവരും. വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതിക്കും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഫെബ്രുവരി...

കാവേരിയിൽ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു; അപകടം സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

ചെന്നൈ: സ്കൂളിൽ നിന്ന് യാത്ര പോയ സംഘത്തിലെ നാല് വിദ്യാർഥിനികൾ കാവേരി നദിയിൽ മുങ്ങിമരിച്ചു. തമിഴ്നാട് കാരൂർ ജില്ലയിലെ മായനൂരിലാണ് സംഭവം. നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തമിഴരസി, സോഫിയ, ഇനിയ, ലാവണ്യ എന്നീ വിദ്യാർഥികളാണ് മരിച്ചത്. യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ദുരൂഹതയെന്ന് പരാതി പുതുക്കോട്ടൈ ജില്ലയിലെ വിരലിമലൈ ഗവ. മിഡിൽ സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. രണ്ട് പേർ...

മൈസൂരു- ബെംഗളൂരു സൂപ്പര്‍ഹൈവേ റെഡി; ടോള്‍ നിരക്കില്‍ കണ്ണുതള്ളി സോഷ്യല്‍ മീഡിയ; എന്താണ് വാസ്‍തവം?

ബെംഗളൂരു -മൈസൂരു എക്‌സ്പ്രസ് വേയിൽ ബംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രക്കാരിൽ നിന്ന് ടോൾ ഫീസിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പടരുകയാണ്. യാത്രക്കാരില്‍ നിന്ന് 250 രൂപ ഈടാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൊടക് മൈസൂരു എം പി പ്രതാപസിംഹയാണ് ഇക്കാര്യം പറഞ്ഞത്. ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ ടോൾനിരക്ക് സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് എംപി ഏകദേശനിരക്ക് വെളിപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു....

7 വർഷം മുന്‍പ് മോഷണം പോയ ഒരു ലക്ഷം രൂപ തിരികെക്കിട്ടിയിട്ടും ഉപയോഗിക്കാനാവുന്നില്ല, കാരണം…

മുംബൈ: ഏഴ് വർഷം മുന്‍പ് മോഷണം പോയ 1,10,000 രൂപ തിരികെക്കിട്ടിയെങ്കിലും ഉപയോഗിക്കാനാവാതെ മുംബൈ സ്വദേശി പ്രതിസന്ധിയില്‍. 2016 നവംബറില്‍ അസാധുവാക്കപ്പെട്ട (ഡീമോണിറ്റൈസേഷന്‍) നോട്ടുകളാണ് തിരികെക്കിട്ടിയത് എന്നതാണ് 50കാരനായ മുസ്തഫ നേരിടുന്ന പ്രതിസന്ധി. സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലാത്തതും പൊലീസിന്‍റെ അനാസ്ഥയുമാണ് കറന്‍സികള്‍ മാറി ലഭിക്കാത്തതിന് കാരണമെന്ന് മുസ്തഫയുടെ അഭിഭാഷകന്‍ പറഞ്ഞെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട്...

ഇൻസ്റ്റയിലൂടെ പ്രണയം, കാമുകനെ തേടി തമിഴ്നാട്ടിലെത്തിയ മലയാളി യുവതി ഞെട്ടി; 3 മാസം രഹസ്യവാസം;ഒടുവിൽ ട്വിസ്റ്റ്

ചെന്നൈ : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ചെറുപ്പക്കാരനെ തേടി തമിഴ്നാട് ദിണ്ടിഗൽ എത്തി കുടുങ്ങിയ യുവതിയെ കേരള പൊലീസ് തമിഴ്നാട്ടിൽ എത്തി രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശിയായ യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ദിണ്ടിഗൽ വേദസന്തൂരിൽ എത്തിയത്. വിവാഹിതയായ ഇവരുടെ ഭർത്താവ് വിദേശത്താണ്. സ്വകാര്യ സ്പിന്നിംഗ് മിൽ കമ്പനി മാനേജർ എന്ന് പരിചയപ്പെടുത്തിയ സമിത്...

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ ഗുജറാത്തിൽ; കണക്കുകൾ പുറത്ത്‌

അഹമ്മദാബാദ്: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയതത് ഗുജറാത്തിലെന്ന് റിപ്പോർട്ട്. 80 കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. തെട്ടുപിന്നാലെ മഹാരാഷ്ട്രയുമുണ്ട്. 76 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശാണ് മൂന്നാം സ്ഥാനത്ത്. 41 ആളുകളാണ് ഇവിടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിൽ 40 ഉം ബിഹാറിൽ 38 പേരും ഇത്തരത്തിൽ...

ബി.ബി.സിയുടെ ഇന്ത്യന്‍ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മുംബൈയിലും ഡൽഹിയിലുമാണ് പരിശോധന പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് പരിശോധന. അൽപ്പസമയം മുമ്പാണ് ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റെയ്ഡ് ആരംഭിച്ചത്. റെയ്ഡിൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ബി.ബി,സി...

മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 1.12 ലക്ഷം ദിവസവേതനക്കാര്‍

ദില്ലി: 2019 മുതൽ 2021 വരെയുള്ള കാലയളവിൽ രാജ്യത്ത് 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്തതായി തൊഴിൽ മന്ത്രി. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകളെ ഉദ്ധരിച്ചാണ് മന്ത്രിയുടെ മറുപടി. പലരേയും ആത്മഹത്യയിലേക്ക് നയിച്ചത് കൊവിഡ് പ്രതിസന്ധി അടക്കമുള്ള കാര്യങ്ങളെന്നാണ് തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് ലോക്സഭയെ അറിയിച്ചത്. 66912 വീട്ടമ്മമാരും 53661 സ്വയം തൊഴില്‍...

‘വാലന്റൈൻ‍സ് ദിനത്തിന്റെ മറവിലുള്ള സെക്സും മയക്കുമരുന്നും അവസാനിപ്പിക്കും’; മുന്നറിയിപ്പുമായി ശ്രീരാമസേന തലവൻ

ബെം​ഗളൂരു: വാലന്റൈൻസ് ദിനാചരണത്തിനെതിരെ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക്. വലന്റൈൻസ് ഡേ‌യിൽ പാർക്കുകളിലും മറ്റ് സ്ഥലങ്ങളിലും ശ്രീരാമസേന പ്രവർത്തകർ കർശന നിരീക്ഷണം നടത്തുമെന്നും വാലന്റൈൻസ് ഡേയുടെ പേരിൽ നടക്കുന്ന മയക്കുമരുന്നും ലൈംഗികതയും അനുവദിക്കില്ലെന്നും മുത്തലിക് മുന്നറിയിപ്പ് നൽകി. നിയമപ്രകാരമായിരിക്കും നടപടിയെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാലന്റൈൻ ദിനം ആഘോഷിക്കുന്നവർക്കുനേരെ മുൻ വർഷങ്ങളിൽ ശ്രീരാമസേന പ്രവർത്തകർ അക്രമം അഴിച്ചവിട്ടിരുന്നു. നിയമസഭാ...
- Advertisement -spot_img

Latest News

‘നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്ത് പുറത്തുകടന്നു’; സി ജെ റോയിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു...
- Advertisement -spot_img