ഗോപാൽഗഞ്ച്: മൊബൈൽ ഫോൺ വിഴുങ്ങിയ തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം. ഖൈഷർ അലി എന്ന തടവുകാരനാണ് മൊബൈൽ വിഴുങ്ങിയത്.
ജയിലിൽ അധികൃതർ പരിശോധനക്കെത്തിയപ്പോഴാണ് തന്‍റെ കൈയിലെ മൊബൈൽ ഫോൺ പിടിക്കപ്പെടുമെന്ന പേടിയിൽ വിഴുങ്ങിയത്. ഒടുവിൽ കഠിനമായ വയറുവേദനയെ നിലവിളി ആരംഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഉടൻ ഇയാളെ ഗോപാൽഗഞ്ച് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ...
ബെംഗളുരു: നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു. ഹൈദരാബാദിലെ അംബേർപേട്ടിലാണ് സംഭവം. കുട്ടി വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം. പുറകിലൂടെ എത്തിയ നായകൾ കുട്ടിയെ വലിച്ച് താഴെയിട്ടശേഷം കടിക്കുകയായിരുന്നു. എഴുന്നേറ്റ് ഓടാൻ ശ്രമിച്ച കുഞ്ഞിനെ കൂട്ടത്തോടെ എത്തി വീണ്ടും തളളിയിട്ട് കടിച്ച് കുടയുകയായിരുന്നു. പ്രദീപ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.
നാല് വയസുകാരനായ...
ചെന്നൈ: മാതാപിതാക്കളോടൊപ്പം കോടികൾ വിലമതിക്കുന്ന പുതിയ വീട്ടിലേക്ക് താമസം മാറി നടൻ ധനുഷ്. മഹാ ശിവരാത്രി ദിനത്തിലായിരുന്നു ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്. 2021 ൽ നിർമാണം തുടങ്ങിയ വീടിന് ഏകദേശം 150 കോടിയോളം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. ഗൃഹപ്രവേശ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുകളും മാത്രമായിരുന്നു പങ്കെടുത്തത്.
ചെന്നൈയിലെ പോഷ് ഗാർഡനിലാണ് പുതിയ വീടും പണിതിരിക്കുന്നത്....
കര്‍ണാടകയില്‍ വനിത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ചേരിപ്പോര് മുറുകുന്നു. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയും സോഷ്യല്‍ മീഡിയ പോര് ഇന്നലെയും തുടര്‍ന്നു.
പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാട്‌സാപില്‍ പങ്കുവച്ച സ്വന്തം ചിത്രങ്ങള്‍ രോഹിണി ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് രൂപ വീണ്ടും പങ്കുവച്ചു. രൂപയുമായി തൊഴില്‍പരമായി തനിക്ക്...
ദില്ലി: രാജ്യത്തെ ഉപഭോക്താക്കളുടെ ശരാശരി ഇന്‍റര്‍നെറ്റ് ഡാറ്റ ഉപഭോഗം ഒരു മാസം 19.5ജിബി ആണെന്ന് കണക്കുകൾ. ഇത് 6600 പാട്ടുകൾ കേൾക്കുന്നതിന് ചെലവാക്കുന്ന ഡാറ്റയ്ക്ക് സമമാണ്. നോക്കിയയുടെ വാർഷിക മൊബൈൽ ബ്രോഡ്‌ബാൻഡ് സൂചിക (MBiT) റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ മൊബൈൽ ഡാറ്റ ട്രാഫിക് 3.2 മടങ്ങ് കുതിച്ചുയർന്നിട്ടുണ്ട്. ഇത് പ്രതിമാസം...
അമൃത്സർ: ലുഡോ ഗെയിം കളിച്ച് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി കാമുകനെ വിവാഹം കഴിക്കുന്നതിനായി ഇന്ത്യയിലെത്തിയ 19 കാരിയായ പാകിസ്ഥാൻ പെൺകുട്ടിയെ ഇഖ്റയെ തിരിച്ചയച്ചു. ഞായറാഴ്ച അട്ടാരി ലാൻഡ് ബോർഡർ വഴിയാണ് പൊലീസ് പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. സെപ്റ്റംബറിലാണ് ഇഖ്റ ഇന്ത്യയിലെത്തിയത്. മൊബൈൽ ഗെയിമായ ലുഡോ കളിച്ചാണ് ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന...
ബെംഗളൂരു: കര്‍ണാടകയില്‍ വനിതാ ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങള്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പുറത്തുവിട്ട സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അവര്‍ക്കെതിരെ നടപടിയെടുക്കും. അവര്‍ രണ്ടുപേരും തെരുവില്‍ ഇങ്ങനെ സംസാരിക്കില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. പക്ഷെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത് ശരിയല്ലെന്നും...
ചണ്ഡിഗഢ്: കാലിക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയെ പിന്തുണച്ച് പരസ്യ പ്രകടനം. ജുനൈദ്, നസീർ എന്നിവരുടെ കൊലപാതകത്തിൽ പ്രതിയായ ബജ്രങ്ദൾ നേതാവ് മോനു മനേസറിന് ഐക്യദാർഢ്യവുമായാണ് പ്രകടനം നടന്നത്.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് മുഖ്യപ്രതിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചുള്ള റാലി നടന്നത്. ബജ്രങ്ദൾ, വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) തുടങ്ങിയ തീവ്ര ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനു...
ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാർലമെൻ്റിൻ്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയയാണ് ഹർജിക്കാരൻ.
ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു...