Saturday, January 31, 2026

National

പൂർവ്വ വിദ്യാർഥിയുടെ വൈരാഗ്യം, കൊടുംക്രൂരത; കോളേജിലെത്തി പ്രിൻസിപ്പാളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

പൂർവ്വ വിദ്യാർഥിയുടെ കൊടുംക്രൂരതയിൽ കോളേജ് പ്രിൻസിപ്പളിന് ജീവൻ നഷ്ടമായി. പ്രിൻസിപ്പളിനോടുള്ള വൈരാഗ്യത്തിൽ കോളേജിലെത്തിയ പൂർവ്വ വിദ്യാർഥി പെട്രോൾ ഒഴിച്ച് പ്രിൻസിപ്പളിനെ തീകൊളുത്തുകയായിരുന്നു. 80 ശതമാനവും പൊള്ളലേറ്റ കോളേജ് പ്രിൻസിപ്പൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇൻഡോറിലെ ബി എം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത...

മോദി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നില്ല- ആത്മഹത്യ ചെയ്യാനുള്ള അനുമതിയെങ്കിലും കേന്ദ്രം ഞങ്ങള്‍ക്ക് തരണം; ഉള്ളി വിലയിടിവില്‍ കേന്ദ്രത്തോട് കര്‍ഷകര്‍

മുംബൈ: ഉള്ളിയുടെ വില വിപണയില്‍ ക്രമാതീതമായി കൂപ്പുകുത്തിയതോടെ പ്രധാനമന്ത്രിയോട് ആത്മഹത്യ ചെയ്യാനുള്ള അനുവാദമെങ്കിലും തരണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍. വിള ഉത്പാദിപ്പിക്കാന്‍ ചെലവാക്കുന്ന പണം പോലും വില്‍പനയ്ക്ക് ശേഷം ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. മോദി സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കര്‍ഷകരെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 3.5...

എം.എല്‍.എയെ കൊന്ന കേസിലെ സാക്ഷിയെ ബോംബെറിഞ്ഞ ശേഷം വെടിവെച്ച് കൊലപ്പെടുത്തി

ലഖ്നൗ: ഉത്തർപ്രദേശിൽ എംഎൽഎ വധക്കേസിലെ പ്രധാന സാക്ഷിയെ വെടിവെച്ചു കൊന്നു. പ്രയാഗ് രാജിലാണ് എംഎൽഎ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ കൊല്ലപ്പെട്ടത്. 2005ൽ ബിഎസ്പി എംഎൽഎ കൊല്ലപ്പെട്ട കേസിലെ സാക്ഷിയാണ് ഉമേഷ് പാൽ. അതേസമയം ഉമേഷ് പാലിന് പൊലീസ് സുരക്ഷ നൽകിയിരുന്നു. എന്നിട്ടും കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തെ...

ഹിൻഡൻബർഗ് റിപ്പോർട്ടിന് ഒരു മാസം; രക്ഷയില്ലാതെ അദാനി, നഷ്ടം 12 ലക്ഷം കോടി

മുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഇന്ന് ഒരുമാസമാവുന്നു. 12 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27 ആം സ്ഥാനത്തേക്കാണ് അദാനി വീണത്. ഷെൽ കമ്പനികളുപയോഗിച്ച് ഓഹരി...

മഹാരാഷ്ട്രയിൽ ദർഗയ്ക്കുനേരെ പടക്കമെറിഞ്ഞ് ഹിന്ദുത്വ സംഘം; ‘ജയ് ശ്രീറാം’ മുഴക്കി ആഘോഷം

മുംബൈ: മഹാരാഷ്ട്രയിൽ ദർഗയ്ക്കുനേരെ പടക്കം പൊട്ടിച്ച് ഹിന്ദുത്വ സംഘത്തിൻെ ആഘോഷം. വിശാൽഗഡിലെ കൊൽഹാപൂരിലുള്ള ഹസ്രത്ത് മാലിക് റിഹാൻ ദർഗയ്ക്കുനേരെയാണ് ആക്രമണം. ഒരാഴ്ച മുൻപ് ശിവരാത്രി ആഘോഷങ്ങൾക്കിടെയാണ് സംഭവം. ആക്രമണത്തിന്റെ വിഡിയോ ഇപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തെത്തുന്നത്. കാവി തൊപ്പിയും ഷാളും ധരിച്ച ഒരാൾ ദർഗയുടെ ഗേറ്റിനുനേരെ റോക്കറ്റ് പടക്കം വച്ച് കത്തിച്ചുവിടുന്നത് വിഡിയോയിൽ വ്യക്തമാണ്. പൊലീസ്...

‘ജനത്തിന് മടുത്തു’, സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയെന്ന് സുപ്രീംകോടതി

ദില്ലി: രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിലെന്ന് സുപ്രീംകോടതി. സമസ്ത മേഖലകളിലും അഴിമതി തടയാൻ ആരെയെങ്കിലും ഉത്തരവാദികൾ ആക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുക ആയിരുന്നു സുപ്രീംകോടതി. രാജ്യത്തെ സാധാരണക്കാർ അഴിമതി കാരണം ബുദ്ധിമുട്ടുകയാണ്. ഏതെങ്കിലും സർക്കാർ ഓഫീസിൽ...

മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, എന്നാൽ തമ്മിൽ തല്ലില്ല; കർണാടക കോൺഗ്രസ് പോരിൽ സിദ്ധരാമയ്യ

ബെംഗളുരു : കോൺഗ്രസിൽ മുഖ്യമന്ത്രിപദവിക്ക് മത്സരമുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഡി കെ ശിവകുമാറും പരമേശ്വരയുമൊക്കെ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുള്ളവരാണെന്നും, എന്നാൽ അതിന്‍റെ പേരിൽ തമ്മിൽത്തല്ലാനില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസിൽ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ആര് മുഖ്യമന്ത്രിയാകുമെന്നതിൽ തമ്മിലടിയാണെന്നും ജനക്ഷേമമുറപ്പാക്കാൻ ഇവരെക്കൊണ്ട് കഴിയില്ലെന്നും...

റെയില്‍വേ ട്രാക്കില്‍ ഷോര്‍ട്ട് ഫിലിം ഷൂട്ടിംഗ്; ട്രെയിനിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ദില്ലി: റെയിൽവേ ട്രാക്കിൽ നിന്ന് മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. ദില്ലിയിലെ കാന്തി ന​ഗർ ഫ്ലൈ ഓവറിനടുത്ത് വെച്ചാണ് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ വാൻ ശർമ്മ(23), സെയിൽസ് മാനായ മോനു(20) എന്നിവരാണ് മരിച്ചതെന്ന് ദില്ലി പൊലീസ് പറഞ്ഞു. ഫെബ്രുവരി 22നാണ് അപകടമുണ്ടായത്....

ഒരു കോടി നഷ്ടപരിഹാരം നല്‍കണം; 24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം; സ്വകാര്യ ചിത്രങ്ങള്‍ പങ്കിട്ടുള്ള രൂപ-രോഹിണി പോര് നിയമവഴിയില്‍

കര്‍ണാടകയിലെ വനിത ഐപിഎസ് ഐഎഎസ് ഉദ്യാഗസ്ഥരുടെ ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള പോര് നിയമവഴിയിലേക്ക്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡി. രൂപക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഹിണി സിന്ദൂരി വക്കീല്‍ നോട്ടീസയച്ചു. വിഷയത്തില്‍ നിരാപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടിരിക്കുന്നത്. നോട്ടീസ് കിട്ടി 24 മണിക്കൂറിനിള്ളില്‍ മാപ്പ് പറയണമെന്നാണ് രോഹിണി സിന്ദൂരിയുടെ...

ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിശാല്‍; വീഡിയോ

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ നടന്‍ വിശാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മാര്‍ക്ക് ആന്റണി എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയില്‍ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. മതില്‍തകര്‍ത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. വീണുകിടക്കുന്ന വിശാലിന്റെ സമീപത്ത് എത്തുമ്പോഴും ട്രക്ക് നിര്‍ത്താന്‍ സാധിച്ചില്ല. നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു പാഞ്ഞു. എന്നാല്‍, പെട്ടെന്ന് അടുത്തുണ്ടായിരുന്ന ഒരാള്‍ വിശാലിനെ വലിച്ചുമാറ്റി....
- Advertisement -spot_img

Latest News

‘ഹിന്ദുവിനോട് സ്‌നേഹമുണ്ടെങ്കില്‍ ബീഫ് കയറ്റുമതി നിരോധിക്കൂ’; യോഗിയെ വെല്ലുവിളിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ്

വാരണാസി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രൂക്ഷ വിമര്‍ശനവുമായി സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. ഹിന്ദുക്കളോട് അനുകമ്പയുള്ളയാളാണെങ്കില്‍ യുപിയില്‍ നിന്നുള്ള ബീഫ് കയറ്റുമതി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം...
- Advertisement -spot_img