ബിഹാറിലെ സിതാര്‍മഹി ജില്ലയിൽ നടന്ന വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ഇവിടെയുള്ള ഗ്രാമത്തിൽ നടന്ന വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ അമിത ശബ്ദത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്. സംഭവത്തെ തുടർന്ന് വരനായ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അമിതമായ ശബ്ദത്തിൽ...
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് പകരം കോടതി വിധി പ്രകാരം അഞ്ച് ഏക്കർ സ്ഥലത്ത് നിർമിക്കുന്ന പള്ളി ബാബരി മസ്ജിദിനേക്കാൾ വലുതായിരിക്കുമെന്ന് ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. ബാബരി മസ്ജിദ്-രാമജന്മഭൂമി വിധിയിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി മസ്ജിദ് നിർമ്മിക്കുന്നതിനുള്ള അന്തിമ അനുമതി നൽകിയിരുന്നു.
ഉത്തർപ്രദേശ് സർക്കാർ നൽകിയ അഞ്ച് ഏക്കർ...
ബെംഗളൂരു: വിവാഹ ദിവസം ഒരുങ്ങുന്നതിനായി ബ്യൂട്ടീഷനെ സമീപിക്കാത്തവര്‍ ചുരുക്കമാണ്. ഫേഷ്യലും സ്പായും പെഡിക്യൂറുമൊക്കെയായി ദിവസങ്ങള്‍ക്കു മുന്‍പെ ഒരുക്കം തുടങ്ങും. എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ബ്യൂട്ടിഷനെ സമീപിച്ച ബെംഗളൂരുവിലുള്ള യുവതിക്ക് നേരിട്ട തിരിച്ചടി കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. പുതിയ മേക്കപ്പ് പരീക്ഷിച്ചതിനെ തുടര്‍ന്ന് മുഖം നീരുവന്ന വീര്‍ത്ത യുവതിയെ കണ്ട് വിവാഹത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ് വരന്‍.
കർണാടകയിലെ...
പട്ന: ഭാര്യ കാമുകനൊപ്പം പോയതിന്‍റെ ദേഷ്യത്തില്‍ കാമുകന്‍റെ ഭാര്യയെ വിവാഹം ചെയ്ത് ഭര്‍ത്താവ് പകരം വീട്ടി. ബിഹാറിലെ ഖഗാരിയ ജില്ലയിലാണ് സംഭവം.
2009ലാണ് നീരജും റൂബി ദേവിയും വിവാഹിതരായത്. നാലു മക്കളാണ് ഇവര്‍ക്ക്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം നീരജ് തന്‍റെ ഭാര്യക്ക് മുകേഷ് എന്നയാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തി.2023 ഫെബ്രുവരിയിൽ റൂബിയും മുകേഷും വിവാഹിതരായി.താമസിയാതെ...
കൂട്ടലിന് മാത്രം ഒരു കുറവുമില്ല. ഇന്ധനമായാലും ഗ്യാസായാലും. പാചകവാതകത്തിന് കേന്ദ്രം 50 രൂപ ഒറ്റയടിക്ക് കൂട്ടിയതോടെ സിലിണ്ടറിന്റെ വില 1100 കടന്നു. പണ്ടൊക്കെ കൂട്ടലിന് ചില കാരണവും ന്യായീകരണവും ഒക്കെ നിരത്താറുണ്ടായിരുന്നു. ഇപ്പോള്‍ അതും ആരും പറയാറില്ല. എല്ലാം സഹിക്കാന്‍ ജനം. വാണിജ്യ സിലിണ്ടറിന് 350 രൂപയാണ് കൂട്ടിയത്. ഹോട്ടലുകാരുടെ നടുവൊടിയാതിരിക്കാന്‍ അവര്‍ ഭക്ഷണസാധനങ്ങള്‍ക്കു...
ദില്ലി : ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനി സുപ്രീം കോടതിയിൽ. കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് മദനി കോടതിയെ സമീപിച്ചിരിക്കുന്നത്. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു.
ഇത് പരിഹരിക്കാനാണ് ആയുർവേദ ചികിത്സ തേടുന്നത്. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്....
ബംഗലൂരു: ഒരു കാരണവശാലും കർണാടക പിയുസി പരീക്ഷകൾക്ക് ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് വ്യക്തമാക്കി. സുപ്രീംകോടതിയിൽ നടപടികൾ തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 9-നാണ് കർണാടക പിയുസി പരീക്ഷകൾ തുടങ്ങുന്നത്. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തരവാദത്തിന്സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ...
ജയ്പൂര്‍: താനടക്കം മേവ സമുദായത്തിലുള്ളവരെല്ലാം രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാൻ കോൺഗ്രസ് എംഎൽഎ ഷാഫിയ സുബൈര്‍. മേവ മുസ്ലീങ്ങൾ ഇസ്ലാം മതം സ്വീകരിച്ചിരിക്കാം, എന്നാൽ അവർ യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നുവെന്നും അവർ രാമന്റെയും കൃഷ്ണന്റെയും പിൻമുറക്കാരാണെന്നും ആയിരുന്നു അവരുടെ വാക്കുകൾ.
മേവ സമുദായത്തിൽ നിന്നുള്ള ആളുകൾ അൽവാർ, ഭരത്പൂർ, നൂഹ് എന്നിവിടങ്ങളിലും ശ്രീകൃഷ്ണൻ ജനിച്ച മഥുരയുടെ ചില...
ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽ നിന്ന് അധികൃതർ പിടിച്ചെടുത്തത് ആറ് കോടി രൂപ. ബിജെപി ദാവൻഗരെയിലെ ഛന്നാഗിരി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് മദലിന്റെ വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച ലോകായുക്ത അഴിമതി വിരുദ്ധ സംഘം ഇത്രയും പണം പിടികൂടിയത്. മുറിയിൽ കൂമ്പാരമായി കിടക്കുന്ന പണം ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തുന്നതുമായ...
ഓരോ ദിവസവും വ്യത്യസ്തമായതും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വാര്‍ത്തകള്‍ നാം കാണുകയും കേള്‍ക്കുകയും വായിച്ചറിയുകയും ചെയ്യുന്നു. ഇക്കൂട്ടത്തില്‍ രസകരമായ പല സംഭവങ്ങളും ഉള്‍പ്പെടാറുണ്ട്. അതുപോലെ തന്നെ അസാധാരണമായ സംഭവവികാസങ്ങളും വാര്‍ത്തകളില്‍ എളുപ്പത്തില്‍ ഇടം നേടുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യാറുണ്ട്.
സമാനമായ രീതിയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ബീഹാറില്‍ നിന്നുള്ള ഒരു വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത. എന്താണ്...
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഐടി റെയ്ഡ് നടത്തിയിരുന്നു. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക്...