Saturday, January 31, 2026

National

വീണ്ടും വൻ തിരിച്ചടിയേറ്റ് ബിജെപി; തമിഴ്നാട്ടില്‍ ഐടി വിംഗ് ജില്ലാ പ്രസിഡന്‍റ് അടക്കം 13 പേര്‍ പാർട്ടി വിട്ടു

ചെന്നൈ: ബിജെപിക്ക് വൻ തിരിച്ചടി നല്‍കി തമിഴ്നാട്ടില്‍ ഭാരവാഹികളുടെ കൂട്ടരാജി. തമിഴ്നാട് ബിജെപിയിൽ നിന്ന് 13 ഭാരവാഹികളാണ് പാർട്ടി വിട്ട് അണ്ണാ ഡിഎംകെയിൽ ചേർന്നത്. ചെന്നൈ വെസ്റ്റ്ഡിവിഷനിലെ ഐടി വിംഗ് ജില്ലാ പ്രസിഡന്റ് അൻപരശനും 13 സെക്രട്ടറിമാരുമാണ് പാർട്ടി വിട്ടത്. കഴിഞ്ഞദിവസം ബിജെപി ഇന്റലക്ച്വൽ വിംഗ് സ്റ്റേറ്റ് സെക്രട്ടറി കൃഷ്ണനടക്കം നിരവധി പ്രവർത്തകർ അണ്ണാ...

ഷാരൂഖ് ഖാന്‍റെ ബംഗ്ലാവില്‍ ആ രണ്ടുപേര്‍ ഒളിച്ചിരുന്നത് 8 മണിക്കൂർ; അവരെ കണ്ട് എസ്ആര്‍കെ ഞെട്ടി.!

മുംബൈ: ഇക്കഴിഞ്ഞ ഫെബ്രുവരി 2ന് രാവിലെ 11 മണിയോടെയാണ് ബാന്ദ്രാ പൊലീസിന് ഷാരൂഖിന്‍റെ വസതിയായ മന്നത്തിൽ നിന്നും ഒരു ഫോൺ കോൾ ലഭിക്കുന്നത്. രണ്ട് പേർ വീട്ടിൽ അതിക്രമിച്ച് കയറിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാർ അവരെ തടഞ്ഞ് വച്ചിരിക്കുകയാണ്. വന്നവരുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ബറൂച്ചിൽ നിന്നും എത്തിയ രണ്ട്...

പോപ്പുലർ ഫ്രണ്ടിനായി ഹവാല ഇടപാട്: കാസർകോട് സ്വദേശി അടക്കം അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

ദില്ലി : പോപ്പുലർ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ച് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി അബിദ് കെ എം അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റുള്ളവർ കർണാടക സ്വദേശികളാണ്. ബീഹാറിലെ കേസിലെ അന്വേഷണത്തിലാണ് എൻഐഎ നടപടി. വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം...

കര്‍ണാടകയില്‍‌ ഡി.കെ. ‘എഫക്ട്’ വീണ്ടും; ബിജെപി വിട്ട് 3 മുന്‍ എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍

നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കര്‍ണാടകയില്‍ ബി.ജെ.പിക്കു വീണ്ടും തിരിച്ചടി. മൂന്നു മുന്‍ എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചാമരാജ് ജില്ലയില കൊല്ലഗല്‍ എം.എല്‍.എയായിരുന്ന നഞ്ചുണ്ട സ്വാമി,ബെംഗളുരു റൂറല്‍ ജില്ലയിലെ ദൊഡബല്ലാപുരയില്‍ നിന്നുള്ള നരസിംഹ സ്വാമി, വിജയപുര മുന്‍ എം.എല്‍.എ മനോഹരന്‍ ജ്ഞാനപുര എന്നിവരാണു കോണ്‍ഗ്രസിലെത്തിയത്. ബെംഗളുരുവിലെ കെ.പി.സി.സി ആസ്ഥാനത്ത് പ്രതിപക്ഷ...

ഉച്ചത്തില്‍ പാട്ട് കേള്‍ക്കാനും സംസാരിക്കാനും വിലക്ക്, ലൈറ്റുകള്‍ ഓഫാക്കണം; രാത്രി യാത്രയ്ക്ക് പുതിയ നിര്‍ദേശങ്ങളുമായി റെയില്‍വേ

രാത്രി യാത്ര അച്ചടക്കമുള്ളതാകാന്‍ പുതിയ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. രാത്രി പത്ത് മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിരവധി നിര്‍ദേശങ്ങളാണ് റെയില്‍വേ അധികൃതര്‍ നല്‍കിയിരിക്കുന്നത്. രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാതിരിക്കാനാണ് നിര്‍ദ്ദേശങ്ങളേറെയും. ഫോണില്‍ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും വിലക്കി. ട്രെയിനില്‍ നൈറ്റ് ലൈറ്റുകള്‍ ഒഴികെ മറ്റ് ലൈറ്റുകള്‍ ഓണാക്കി വയ്ക്കാന്‍ പാടില്ല. ടിടിഇ...

കർണാടകയിൽ ബിജെപി മന്ത്രിയും ജെഡിഎസ് എംഎൽഎയും കോൺഗ്രസില്‍; ഇനി ഡികെ മാജിക്

ബെംഗളൂരു ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയായി കൂടുതൽ കൂടുമാറ്റങ്ങള്‍. വൊക്കലിഗ നേതാവും യുവജന–കായിക വകുപ്പ് മന്ത്രിയുമായ കെ.സി. നാരായണ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, ഗൗഡയുടെ വരവിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും അത് തണുപ്പിക്കാനുള്ള ശ്രമത്തിലാണ് പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. 2019ല്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ദള്‍–കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിക്കാന്‍ ബിജെപി ചാക്കിട്ടുപിടിച്ചവരില്‍...

ട്രെയിനിന്റെ അവസാന കോച്ചിന് പിന്നില്‍ X എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്തിനെന്ന് അറിയാമോ?

ന്യൂഡല്‍ഹി: ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ X എന്ന അക്ഷരം എഴുതിയിരിക്കുന്നത് നമ്മളൊക്കെ കണ്ടിട്ടുണ്ടാവും. എന്നാല്‍ എന്തിനാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്? അതിന് പ്രത്യേകിച്ച് എന്തെങ്കിലും അര്‍ഥമുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അറിയില്ലെങ്കില്‍ സാരമില്ല. ആ X -ന്റെ പിന്നിലെ വസ്തുത എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെയില്‍വേ മന്ത്രാലയം. X എന്ന് രേഖപ്പെടുത്തുന്നത് അത് ട്രെയിനിന്റെ അവസാനത്തെ...

സ്വന്തം മതാചാര പ്രകാരം ക്ഷേത്രത്തിൽ വിവാഹിതരായി മുസ്ലിം ദമ്പതിമാര്‍

ഷിംല: മത സൗഹാര്‍ദ്ദ സന്ദേശം നൽകാൻ സ്വന്തം മതാചാരപ്രകാരം ക്ഷേത്രത്തിൽ വിവാഹം നടത്തി മുസ്ലിം ദമ്പതിമാര്‍. ഇസ്ലാമിക മതാചാര പ്രകാരം നടന്ന ചടങ്ങുകളെല്ലാം ഹൈന്ദവ ക്ഷേത്രമായ താക്കൂര്‍ സത്യനാരായൺ ക്ഷേത്ര കോപ്ലംക്സിലായിരുന്നു നടന്നത്. ഷിംല ജില്ലയിലെ റാംപൂരിൽ വിശ്വഹിന്ദ് പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഹിന്ദു- മുസ്ലിം വിഭാഗങ്ങളിൽ പെട്ടവരെല്ലാം വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മത...

യാത്രക്കാരുടെ ഉറക്കമാണ് പ്രധാനം; രാത്രിയിലെ പാട്ടും, ഫോൺവിളിയും, ബഹളങ്ങളും നിരോധിച്ച് റെയിൽവേ

രാത്രിയാത്രകൾ അച്ചടക്കപൂർണമാക്കാൻ മാർഗദിർദേശവുമായി റെയിൽവേ. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് രാത്രി പത്ത് മണിക്കുശേഷം നിരവധി നിയമങ്ങൾ യാത്രികൾ പാലിക്കേണ്ടതുണ്ട്. രാത്രി 10നുശേഷം യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ, പാട്ട് കേൾക്കാനോ, ലൈറ്റുകൾ തെളിക്കാനോ പാടില്ലെന്ന് നിയമം പറയുന്നു. അതത് സീറ്റുകളിലോ കമ്പാർട്ടുമെന്റുകളിലോ കോച്ചുകളിലോ ഉള്ള യാത്രക്കാർക്ക് രാത്രിയിൽ ഇയർഫോണില്ലാതെ ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ സംസാരിക്കാനോ ഉച്ചത്തിലോ സംഗീതം...

‘ഹിജാബ് നിരോധനത്തിന് ശേഷം, പരീക്ഷയെഴുതുന്ന മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു’: കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്

ഹിജാബ് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് പരീക്ഷയെഴുതുന്ന മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. “ഹിജാബ് നിരോധനത്തിന് ശേഷം കൂടുതൽ മുസ്ലീം സഹോദരിമാർ പരീക്ഷയെഴുതി, ഇപ്പോൾ കൂടുതൽ മുസ്ലീം പെൺകുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിച്ച പെൺകുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉഡുപ്പിയിലെ മുസ്ലീം സംഘടനകളുടെ...
- Advertisement -spot_img

Latest News

ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഐടി റെയ്ഡ് നടത്തിയിരുന്നു. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക്...
- Advertisement -spot_img