Friday, January 30, 2026

National

‘എല്ലാ കള്ളൻമാരുടേയും പേരിൽ എന്തുകൊണ്ട് മോദി’; രാഹുൽ ​ഗാന്ധിക്ക് ശിക്ഷ ലഭിച്ച വിവാദ പ്രസംഗം ഇങ്ങനെ…

ദില്ലി: മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. മാനനഷ്ട കേസില്‍ രണ്ട് വര്‍ഷം ജയില്‍വാസമാണ് സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച ശിക്ഷ. 2019 ഏപ്രില്‍ 13ന് കർണാടക​യിലെ കോലാറിൽ വച്ച് നടന്ന തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കവെ അന്ന് കോണ്‍ഗ്രസ് ദേശീയ...

‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’, ഡല്‍ഹിയില്‍ പോസ്റ്റര്‍ പോര്; പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി പാര്‍ട്ടി

‘മോദി ഹഠാവോ, ദേശ് ബച്ചാവോ’ പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി പാര്‍ട്ടി. ”മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ” എന്ന ഈ പോസ്റ്റര്‍ ഡല്‍ഹിയില്‍ വ്യാപകമായി പ്രത്യക്ഷപ്പട്ടിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് പ്രചാരണ വിഷയമാക്കാനാണ് എഎപിയുടെ തീരുമാനം. എന്നാല്‍ ഈ മുദ്രാവാക്യം ആര് ഉയര്‍ത്തിയതാണെന്നോ എവിടെ പ്രിന്റ് ചെയ്തതാണെന്നോ എന്ന് വ്യക്തമല്ല....

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശിച്ചെന്ന മാനനഷ്ടക്കേസിലായിരുന്നു വിധി. ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു. കോടതിയിൽ നിന്ന് തന്നെ രാഹുൽ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീൽ നൽകും. 2019ലെ...

അദാനിക്ക് ഓരോ ആഴ്ചയും നഷ്ടമായത് 3,000 കോടി! നഷ്ട കണക്കുകൾ പുറത്ത്

2022-ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനത്ത് നിന്നും ഗൗതം അദാനി പിന്തള്ളപ്പെട്ടിരിക്കുന്നത് 23-ാം സ്ഥാനത്തേക്കാണ്. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 53 ബില്യൺ ഡോളറാണ്. ഹുറൂൺ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം അദാനിക്ക് ഓരോ ആഴ്ചയും 3,000 കോടി രൂപ നഷ്ടപ്പെട്ടു. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ...

ദില്ലിയിൽ വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം പശ്ചിമ ദില്ലി

ദില്ലി: ദില്ലിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. ദില്ലി തലസ്ഥാന പരിധിയിലെ പശ്ചിമ ദില്ലി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ ഭൗമോപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ ഉറവിടം എന്ന് വ്യക്തമായി. നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചതായി വിവരങ്ങളില്ല.  

ട്രോളന്മാരേ, ഇതിലേ.. ഇതിലേ.. നിങ്ങളെ കാത്തിരിക്കുന്നു, ലക്ഷം മാസശമ്പളമുള്ള ജോലി

ബംഗളൂരു: നല്ലൊരു ട്രോൾ കണ്ട് ചിരിക്കാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്! എന്നാൽ, ട്രോളും മീമും കൊണ്ട് ആളെച്ചിരിപ്പിക്കാൻ പുലിയാണോ നിങ്ങൾ? എങ്കിൽ, നിങ്ങളെ കാത്തിരിക്കുന്നു മികച്ചൊരു തൊഴിലവസരം. മാസം ഒരു ലക്ഷം ശമ്പളമുള്ള ജോലിയിലേക്ക് ട്രോളന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നൊരു കമ്പനി. ട്രേഡിങ്-ഇൻവെസ്റ്റിങ് കമ്പനിയായ 'സ്റ്റോക്‌ഗ്രോ' ആണ് കൗതുകമുണർത്തുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 'ചീഫ്...

മുത്തച്ഛൻ മരിച്ചപ്പോൾ വ്ലോ​ഗ്, യൂട്യൂബർക്ക് വൻവിമർശനം, വകതിരിവില്ലേ എന്ന് നെറ്റിസൻസ്

ഇൻസ്റ്റ​ഗ്രാം, യൂട്യൂബ്, ടിക്ടോക്ക് എന്നിവയിലൂടെയെല്ലാം ചിരപരിചിതരായ അനേകം ആളുകൾ ഇന്നുണ്ട്. പലർക്കും ഇന്ന് ഇവയെല്ലാം ഒരു വരുമാന മാർ​ഗം കൂടിയാണ്. അതിൽ മികച്ച കണ്ടന്റുകളുണ്ട്. വെറുതെ തട്ടിക്കൂട്ടുന്നവയുണ്ട്, ആളുകളുടെ വിമർശനം കൊണ്ട് വരുമാനം നേടുന്നവയുണ്ട്, എല്ലാമുണ്ട്. എന്നാൽ, ആളുകൾക്ക് തീരെ അം​ഗീകരിക്കാൻ കഴിയാത്ത വിഷയത്തിൽ വീഡിയോ ചെയ്യുന്നവരും അനവധി ഉണ്ട്. അതുപോലെ ഒരു യൂട്യൂബർ ഇപ്പോൾ...

ദേശീയതലത്തിൽ പൗരത്വപട്ടിക തയാറാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ദേശീയതലത്തിൽ പൗരത്വ പട്ടിക തയാറാക്കാൻ നിലവിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്‍റിലാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി എം.പി സുശീൽ കുമാർ മോദിയുടെ പൗരത്വ പട്ടിക, പൗരത്വ നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റർ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2018ൽ അസമിൽ തയാറാക്കിയ പൗരത്വ പട്ടികയിൽ...

ഹിന്ദുക്കള്‍ ഹലാല്‍ മാംസം ഭക്ഷിക്കേണ്ട; ഉത്സവ സീസണില്‍ കര്‍ണാടകയില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി ഹിന്ദുത്വര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ഹലാല്‍ – ഝഡ്ക മാംസ വിവാദം വീണ്ടും രൂക്ഷമാകുന്നു. മുസ്‌ലിങ്ങളുടെ നേതൃത്വത്തില്‍ വില്‍പന നടത്തുന്ന ഹലാല്‍ മാംസം ഭക്ഷിക്കരുതെന്നും ഝഡ്ക മാംസം മാത്രമേ ഹിന്ദുക്കള്‍ ഭക്ഷിക്കാന്‍ പാടുള്ളുവെന്നുമാണ് ഹിന്ദുത്വവാദികളുടെ നിര്‍ദേശം. കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന യുഗാദി, ഹോസ തൊടുകു എന്നീ ആഘോഷങ്ങളോടനുബന്ധിച്ചാണ് ആഹ്വാനം. ഉത്സവാഘോഷങ്ങളില്‍ കര്‍ണാടകയില്‍ മാംസ വില്‍പനയില്‍ വര്‍ധവുണ്ടാകാറുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നും സിയാസത്...

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം; ഭയചികിതരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്ക് ഓടി; തീവ്രത 6.6

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. രണ്ട് മിനിറ്റിന്റെ ഇടവേളയിലാണ് ഭൂചലനങ്ങള്‍ ഉണ്ടായിരിക്കുന്നത്. 10.17നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് മിനിറ്റകം വീണ്ടും ശക്തിയായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.6 രേഖപ്പെടുത്തി ഭയചികിതരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്ക് ഓടി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രകമ്പനം ഉണ്ടായി. ഉത്തരേന്ത്യന്‍ മേഖലകളിലും ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി....
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img