Friday, January 30, 2026

National

‘എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്’; ഖുശ്ബുവിന്റെ പഴയ പോസ്റ്റ് തിരിച്ചടിക്കുന്നു

ദില്ലി: മോദി പരാമർശത്തിന്റെ പേരിൽ കോൺ​ഗ്രസ് നേതാവായ രാഹുൽ​ഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ പഴയ ട്വീറ്റും വൈറലാവുന്നു. രാഹുലിന്റെ പരാമർശത്തോട് സമാനമായ പരാമർശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റാണ് കോൺ​ഗ്രസ് നേതാക്കളുൾപ്പെടെ പങ്കുവെച്ചിട്ടുള്ളത്. 'എല്ലാ കള്ളന്മാർക്കും എങ്ങനെ പൊതുവായ മോദി എന്ന പേരു വന്നു' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 2019ലെ...

ഔറംഗസേബിനെ പുകഴ്‌ത്തി വാട്‍സ്ആപ് സ്റ്റാറ്റസ്; മുസ്‌ലിം കുടുംബത്തെ നാടുകടത്തി ഹിന്ദുത്വ തീവ്രവാദ സംഘടനകൾ

മുഗൾ ചക്രവർത്തി ഔറംഗസേബിനെ പിന്തുണച്ച് വാട്‍സ്ആപ് സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ നാടുവിടാൻ നിർബന്ധിതരായി മുസ്‌ലിം കുടുംബങ്ങൾ. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഹത്കനംഗലെ തഹ്‌സിലിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളാണ് ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ സമ്മർദ്ദം മൂലം വീടുപേക്ഷിച്ച് പോകാൻ നിർബന്ധിതരായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഹിന്ദുത്വവാദികളിൽ നിന്ന് തുടർച്ചയായി ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് കുടുംബം. ഹിന്ദു വികാരം വ്രണപ്പെട്ടുവെന്ന പരാതിയെ...

രാഹുൽ ഗാന്ധി ഒരു മാസത്തിനകം വീടൊഴിയേണ്ടി വരും; ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക. വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെന്ന് വ്യക്തമാക്കുന്ന കമ്മീഷൻ ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും വ്യക്തമാക്കുന്നു. കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ട കേസുമായി രേണുകാ ചൗധരി

"ന്യൂഡൽഹി : 2018 ഫെബ്രുവരി 7 ന് രാജ്യസഭയിലുണ്ടായ ബഹളത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ശൂർപ്പണഖയോട് ഉപമിച്ചു എന്നാണ് മുൻ കേന്ദ്ര മന്ത്രികൂടിയായ രേണുകാ ചൗധരിയുടെ ആരോപണം. അന്ന് രാജ്യസഭാ അദ്ധ്യക്ഷനായിരുന്ന വെങ്കയ്യാ നായിഡുവിൻറെ ശാസനയെ അംഗീകരിക്കാതെ ചിരിച്ചു കൊണ്ട് നിന്ന രേണുകയെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. രാമായണം സീരിയലിന് ശേഷം ആദ്യമായിട്ടാണ് ഇത്തരം...

മുസ്ലിം ന്യൂനപക്ഷത്തിനുള്ള 4% സംവരണം റദ്ദാക്കി കർണാടക സർക്കാർ

ബെംഗളുരു : മുസ്ലിം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന 4% സംവരണം കർണാടക സർക്കാർ റദ്ദാക്കി. ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. സംവരണ ക്വാട്ടയിൽ മറ്റ് വിഭാഗങ്ങൾക്കൊപ്പം മാത്രമാണ് സംവരണം നൽകുക. മുസ്ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം 2% വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച്...

ആരാണ് മോദിമാർ ? 600 വർഷം മുൻപ് ഗുജറാത്തിലെത്തിയ നാടോടി വേരുകളുള്ള സമുദായത്തെ കുറിച്ച് അറിയാം

2019 പൊതു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിലെ കോലാറിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ പരാമർശത്തെ തുടർന്ന് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയിരിക്കുകയാണ്. ‘എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്നായിരുന്നു രാഹുൽ ഗാന്ധി നടത്തിയ പരാമർശം. പരാമർശത്തിന്റെ പേരിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ മോദി സമുദായത്തെ കുറിച്ച് ചൂടുപിടിച്ച ചർച്ചകളും സജീവമാണ്. ആരാണ് മോദിമാർ ?...

യുവതി മരിച്ച നിലയിൽ; ശരീരത്തിൽ മുറിവുകൾ; ദുരൂഹത; സുഹൃത്ത് കസ്റ്റഡിയിൽ

തൃശൂർ : മൈസൂരിലെ ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കത്തിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുഹൃത്തിനെ മൈസൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കും.  

‘ഇന്ത്യയുടെ ശബ്ദത്തിനായാണ് പോരാടുന്നത്,എന്തു വിലയും നൽകാൻ തയ്യാർ’: പ്രതികരിച്ച് രാഹുൽ

ന്യൂഡൽഹി: ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിനായാണ് പോരാടുന്നതെന്നും രാജ്യത്തിനായി എന്തു വിലയും നൽകാൻ തയ്യാറാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. https://twitter.com/RahulGandhi/status/1639234957305315331?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1639234957305315331%7Ctwgr%5E1f7a9ebb5220ec1ec1edb0503fe2791a9f8948d6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Frahul-gandhi-responds-to-his-disqualification-as-wayanad-mp-212667 ലോക്‌സഭാംഗത്വം റദ്ദാക്കി വിജ്ഞാപനം ഇറങ്ങിയതിന് ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി പ്രതികരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും സീതാറാം യെച്ചൂരി, മമതാ ബാനർജി...

‘ഉരുകുന്ന ചൂടിൽ ഉള്ളം തണുപ്പിച്ച് ഇന്ത്യൻ റെയിൽവേ’; എസി ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ നിരക്ക് കുറച്ചു

ദില്ലി: ചൂട് കുടുതലുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ട്രെയിൻ യാത്രകൾ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. എസി ക്ലാസിന്റെ ടിക്കറ്റ് നിരക്കുകൾ കൂടുതലായതിനാൽ പലരും സ്ലീപ്പർ കംപാർട്‌മെന്റുകൾ തന്നെ ആശ്രയിക്കും. എന്നാൽ എസി-ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് കൊണ്ട് ട്രെയിൻ യാത്രികർക്ക് സന്തോഷവാർത്ത നൽകുകയാണ് ഇന്ത്യൻ റെയിൽവെ. പുതുക്കിയ നിരക്കുകൾ മാർച്ച്...

‘ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത്’: അനിൽ ആന്റണി

ദില്ലി : എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും അനിൽ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ലെന്നും അനിൽ ആന്റണി പ്രതികരിച്ചു. രണ്ടായിരത്തി...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img