Friday, January 30, 2026

National

ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ചിട്ടും മോദി എന്തുകൊണ്ട് അയോഗ്യനായില്ല? -നാനാ പടോലെ

ന്യൂഡൽഹി: അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന കോടതി വിധിയുടെ പിന്നാലെ രാഹുൽഗാന്ധി ലോക്സഭയിൽ അയോഗ്യനാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാനാ പടോലെ. സോണിയാ ഗാന്ധിയെയും അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും നിരന്തരം വിമർശിക്കുന്ന മോദിക്ക് എന്തു​കൊണ്ടാണ് ഇത്തരം നടപടികൾ നേരിടേണ്ടി വരാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ശബ്ദമായി നിന്നതിനാണ് രാഹുൽ...

അദാനി കമ്പനികളുടെ സാമ്പത്തിക ഇടാപാടുകളുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അദാനി കമ്പനികളുടെ സാമ്പത്തിക ഇടാപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് വിവരങ്ങൾ പരസ്യപ്പെടുത്താതെന്നാണ് കേന്ദ്രസർക്കാർ രേഖാമുലം ലോക്‌സഭയെ അറിയിച്ചത്. അദാനി കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കേന്ദ്രസർക്കാർ നടത്തിയ സൂക്ഷ്മ പരിശോധനാ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പിയാണ് ലോക്‌സഭയിൽ ചോദ്യമുന്നയിച്ചത്. സെബി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷണം...

‘മോദാനി’, പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിന്? ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ദില്ലി : മോദിക്കും ​കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. അയോ​ഗ്യനാക്കിയതിന് പിന്നാലെ താൻ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ പറഞ്ഞിരുന്നു. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അദാനിയെ കുറിച്ച് അന്വേഷണമില്ലെന്നും ചോദ്യങ്ങൾക്കുത്തരമില്ലെന്നും എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ചു. എൽഐസിയിലെയും എസ്ബിഐയിലെയും...

ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് കോടതി; മഅ്ദനിയുടെ ഹരജി ഏപ്രിൽ പതിമൂന്നിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സമർപ്പിച്ച ഹരജി സുപ്രിംകോടതി ഏപ്രിൽ 13ലേക്ക് മാറ്റി. അന്തിമ വാദം മാത്രം ബാക്കി നിൽക്കെ മഅ്ദനി ജയിലിൽ തുടരണോയെന്ന് കോടതി ചോദിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കർണാടക സർക്കാർ ഈ മാസം 17 വരെ സമയം ചോദിച്ചെങ്കിലും 13ന് ഹരജി പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസ് അജയ്...

സവർക്കർ ഞങ്ങളുടെ ദൈവം, അപമാനിക്കുന്നത്​ സഹിക്കില്ലെന്ന്​​ രാഹുലിനോട്​ ഉദ്ദവ്​ താക്കറെ

മാപ്പ്​ പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്ന കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ്​ ഉദ്ദവ്​ താക്കറെ രംഗത്ത്​. സവർക്കർ തങ്ങളുടെ ദൈവമാണെന്നും സഖ്യത്തിന്​ വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകളിൽനിന്ന്​ രാഹുൽ പിൻമാറണമെന്നും ഉദ്ദവ്​ ആവശ്യപ്പെട്ടു. ഹിന്ദുത്വ ആശയത്തിന്‍റെ മുഖ്യശിൽപി വി.ഡി സവർക്കർ ആണെന്നും അദ്ദേഹത്തെ അപമാനിക്കുന്നതിൽനിന്നും രാഹുൽ വിട്ടുനിൽക്കണമെന്നും ഉദ്ദവ്​ ആവശ്യപ്പെട്ടു. "ആൻഡമാൻ സെല്ലുലാർ...

‘കറുപ്പ’ണിഞ്ഞ് എംപിമാര്‍, രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു

ദില്ലി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും തടസ്സപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്.  ഇതോടെ ലോക് സഭ നാല്...

സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതി, ഡി. രൂപ ഐപിഎസിനെതിരെ അപകീര്‍ത്തിക്കേസ്

ബെംഗളൂരു: കർണാടകത്തിലെ ഐ.പി.എസ്. ഓഫീസർ ഡി. രൂപയുടെ പേരിൽ ക്രിമിനൽ അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി. ഐഎഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. ഐ.എ.എസ്. ഓഫീസർ രോഹിണി സിന്ദൂരി നൽകിയ സ്വകാര്യ ഹർജിയിലാണ് നടപടി. ഐഎഎസ്...

നാടിനെ നടുക്കി വീണ്ടും നരബലി; പത്തുവയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തി, അന്വേഷണം

ലക്നൗ: പത്തുവയസ്സുകാരനെ നരബലി നടത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പാർസ വില്ലേജിലാണ് സംഭവം. മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് പത്തുവസ്സുള്ള ആൺകുട്ടിയെ പ്രീതിക്കായി കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവർ പറഞ്ഞു. പാർസ വില്ലേജിലെ കൃഷ്ണ വർമ്മയുടെ മകനായ വിവേകിനെ വ്യാഴാഴ്ച്ച രാത്രി മുതൽ കാണാനില്ലായിരുന്നു. എന്നാൽ തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കഴുത്ത് മുറിച്ചുമാറ്റിയ...

മാസ്ക് ധരിക്കണം, കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം; മാർ​ഗനിർദേശങ്ങളുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡൽ​ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ കൊവി‍ഡ് മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 26.4 ശതമാനം രോഗികളാണ് കേരളത്തിലുളളത്. കൊവിഡ് കേസുകൾ ഉയരുന്ന പട്ടികയിൽ കേരളം ഒന്നാമതാണ്. 1500 പേർക്കാണ് ശനിയാഴ്ച കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും വർധിക്കാൻ...

മോഷണം പോയതും നഷ്ടമായതുമായ ഫോണ്‍ കണ്ടെത്താനുള്ള സംവിധാനവുമായി കേന്ദ്ര സർക്കാർ

ദില്ലി:  കൈയ്യിൽ കിട്ടുന്ന ഫോൺ മോഷണ മുതലല്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനവുമായി  കേന്ദ്ര ടെലികോം വകുപ്പ്. ഈ സംവിധാനം വഴി ഫോൺ നഷ്ടപ്പെട്ട ഒരാൾക്ക് അതിവേഗം പരാതി രജിസ്റ്റർ ചെയ്യാനാകും. ഫോൺ നഷ്ടപ്പെട്ടെന്ന് ഉറപ്പായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നല്കുകയാണ് ആദ്യഘട്ടം. അതിനു ശേഷം വെബ്സൈറ്റിൽ പരാതി സ്വയം രജിസ്റ്റർ ചെയ്യണം. സെൻട്രൽ എക്വിപ്‌മെന്റ്...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img