Friday, September 12, 2025

National

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

തിരുന്നാവായ: ദേശീയപാതകളിൽ എ.ഐ കാമറ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ട്രാഫിക് ലംഘനം കണ്ടെത്തി റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ വേഗത്തില്‍ ഈടാക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനായി സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി. നൂതന സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര ഗതാഗത വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.  സാറ്റ്ലൈറ്റ്‌ ബന്ധിത ടോള്‍ സംവിധാനത്തെ കുറിച്ചു  പഠിച്ചു വരികയാണ്. സംസ്ഥാന...

ചൂട് കൂടും, കൊതുക് പെരുകും; രാജ്യം പകർച്ചവ്യാധി ഭീഷണിയിലെന്ന് പഠനം

ന്യൂഡൽഹി; കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ ബാധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചവ്യാധികൾ വൻതോതിൽ പടരാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. അന്താരാഷ്ട്ര ആരോഗ്യ-കാലാവസ്ഥാ ജേർണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ടിലാണ് പകർച്ചവ്യാധികളുടെ വ്യാപനത്തെക്കുറിച്ച് പ്രതിപാധിക്കുന്നത്. വർധിച്ചുവരുന്ന ചൂട് ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള പ്രദേശത്ത് വൻതോതിൽ മലേറിയ പടർത്തുകയും രാജ്യത്തുടനീളം ഡെങ്കിപ്പനി പടരുന്നതിന് കാരണമാവുകയും ചെയ്യും. 122 വിദഗ്ധർ ചേർന്ന് വികസിപ്പിച്ചെടുത്ത കാലാവസ്ഥാ വ്യതിയാനത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള...

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

ന്യൂഡല്‍ഹി: മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് ബോര്‍ഡോ വഖ്ഫ് സ്വത്തുക്കളോ ഇല്ലെന്ന തെറ്റായ വിവരം നല്‍കി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി). കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷം രംഗത്തുവരികയും ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) വിടുകയുംചെയ്ത സാഹചര്യത്തില്‍ ബില്ല് സംബന്ധിച്ച് പി.ഐ.ബി നല്‍കിയ വിശദീകരണത്തിലാണ് തെറ്റായ വിവരം...

70 വയസിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ

കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് പ്രത്യേകമായ കാർഡ് വിതരണം...

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ; ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരണ പ്രഖ്യാപനം നാളെ

ദില്ലി: ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത പദ്ധതി പ്രധാനമന്ത്രി നാളെ പ്രഖ്യാപിച്ചേക്കും. 70 വയസിനു മുകളിലുള്ള എല്ലാവർക്കും പൗരന്മാർക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ നൽകുകയാണ് ഉതിനു പിന്നിലുള്ള ലക്ഷ്യം. ആറ് കോടിയിലധികം മുതിർന്ന പൗരന്മാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സാധാരണ പ്രതിരോധ...

ജനസാഗരത്തിനു നടുവില്‍ വിജയ്‌യുടെ മാസ് എൻട്രി; ടിവികെയുടെ നയപ്രഖ്യാപനവുമായി വില്ലുപുരത്ത് ആദ്യ സമ്മേളനം

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് നടൻ വിജയ്‍യുടെ മാസ് എൻട്രി. വില്ലുപുരത്ത് നടക്കുന്ന തമിഴക വെട്രി കഴകത്തിന്റെ(ടിവികെ) ആദ്യ സംസ്ഥാന പൊതുസമ്മേളനത്തിനു പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. വന്‍ തിരക്കില്‍ നൂറിലേറെപ്പേര്‍ കുഴഞ്ഞുവീണതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വിഴുപ്പുറം വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. വൈകീട്ട് നാലു മണിയോടെയാണ് ആകാംക്ഷയോടെ കാത്തിരുന്ന പതിനായിരങ്ങൾക്കു നടുവിലേക്ക് വിജയ് സിനിമാ സ്റ്റൈലിൽ കൈവീശി എത്തിയത്. 60...

കോള്‍ വന്നാല്‍ ഭയക്കാതിരിക്കുക, സ്‌ക്രീന്‍ ഷോട്ട് എടുക്കുക; പരാതി നല്‍കുക; രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്നില്ല; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദി

രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്നില്ലന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ക്ക് ശക്തമായ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ അറസ്റ്റിലാണെന്നു പറഞ്ഞുള്ള കോളുകള്‍ വരുമ്പോള്‍ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയില്‍ ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ല. ഇവരോട് ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ഹെല്‍പ് ലൈനില്‍ വിവരം...

ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന ഹർജി വാരാണസി ജില്ലാ കോടതി തള്ളി

ദില്ലി : ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വാരാണസി ജില്ലാകോടതി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആർക്കിയോളജി സർവേ നടത്തണമെന്നായിരുന്നു ആവശ്യം. അംഗശുദ്ധി വരുത്തുന്നയിടത്ത്,ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്തിനെ തുടർന്ന് ഈ ഭാഗം സുപ്രീംകോടതി സീൽ ചെയ്തിരിക്കുകയാണ്. ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ഹർജിക്കാരൻ...

ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി...

ദില്ലിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു, മോശം അവസ്ഥ, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ദില്ലി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ - ​ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി തുടങ്ങി മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും , നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.സ്വകാര്യ വാഹനങ്ങളുടെ ഉപയോ​ഗം കുറയ്ക്കാൻ നിര്‍ദേശമുണ്ട്. വാഹനങ്ങളുടെ പാർക്കിം​ഗ് ഫീസ്...
- Advertisement -spot_img

Latest News

ദേശീയപാത 66: ആകെ 451 ക്യാമറകള്‍, ലൈൻ തെറ്റിച്ചാലും പിടിവീഴും; മുഴുവന്‍ സമയ നിരീക്ഷണത്തിന് എടിഎംഎസ്

കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍...
- Advertisement -spot_img