ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 3016 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണിത്. ഇതിനിടെ രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 13,509 ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍...
ഡല്‍ഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിയമപരമായ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിരപരാധിയെങ്കിൽ നിയമം രാഹുലിനെ വിട്ടയക്കും. നിയമപരമായ പ്രശ്നത്തിൽ തങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ലെന്നും അമിത് ഷാ ബുധനാഴ്ച പറഞ്ഞു.
കോടതി ശിക്ഷിച്ചതിന് ശേഷം അംഗത്വം നഷ്‌ടപ്പെട്ട ഒരേയൊരു രാഷ്ട്രീയക്കാരൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയല്ലെന്നും അതിനെക്കുറിച്ച് കരയാനും പ്രതിഷേധിക്കാനും ഒന്നുമില്ലെന്നും അമിത്...
ഹൈദരാബാദ്: നാളെ നടക്കുന്ന രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ മസ്ജിദുകളും ദർഗകളും തുണികൊണ്ട് മറച്ചു. ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം ഭയന്നാണ് നടപടി. സിദ്ധിയംബർ ബസാർ പള്ളിയും ദർഗയും തുണികൊണ്ട് മറച്ചിട്ടുണ്ട്.
തുണി കെട്ടി മറച്ച സിദ്ധിയംബർ പള്ളി
മാർച്ച് 30ന് രാവിലെ ഒമ്പത് മണിക്ക് സീതാരാംബാഗ് ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി ഏഴ് മണിക്ക് കോട്ടി ഹനുമാൻ...
മുംബൈ: തന്റെ ഇസ്‌ലാം മത പ്രവേശനം പ്രഖ്യാപിച്ച് ഹിന്ദി സീരിയല്‍ നടന്‍ വിവിയന്‍ ദസേന. 2019ലെ റമദാനില്‍ താന്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ് താരം പ്രഖ്യാപിച്ചത്.
‘എന്റെ ജീവിതത്തില്‍ ഏറെയൊന്നും മാറിയിട്ടില്ല. ഞാന്‍ ക്രിസ്ത്യന്‍ ആയാണ് ജനിച്ചത്. ഇപ്പോള്‍ ഇസ്‌ലാമിനെ പിന്തുടരുന്നു. 2019ലെ റമദാനിലാണ് ഇസ്‌ലാം സ്വീകരിച്ചത്. അഞ്ചു നേരത്തെ നിസ്‌ക്കാരത്തില്‍ എനിക്ക് ധാരാളം സമാധാനവും ആശ്വാസവും...
കര്‍ണാടകയില്‍ നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 13ന് നടക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറും കമ്മിഷണര്‍മാരായ അനൂപ് ചന്ദ്രപാണ്ഡേയും അരുണ്‍ ഗോയലും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. 224 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഇതില്‍ 51 എണ്ണം സംവരണ സീറ്റുകളാണ്. വോട്ടര്‍മാരുടെ എണ്ണം 5.21 കോടിയായി ഉയര്‍ന്നു. 80 വയസിന്...
ന്യഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു. അയോഗ്യത ചോദ്യംചെയ്ത് ഫൈസല്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വാദംകേള്‍ക്കുന്നതിന് തൊട്ടുമുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.
വധശ്രമക്കേസില്‍ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ ശിക്ഷയും അതിന്റെ നടപ്പാക്കലും ഹൈക്കോടതി തടഞ്ഞിരുന്നു.
ജനുവരിയില്‍...
ദില്ലി: 2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്‍റ് യുപിഐ ട്രാൻസാക്ഷൻ നടത്തുന്നവർ ശ്രദ്ധിക്കുക, ചാർജ് ഈടാക്കപ്പെടും. എല്ലാവർക്കും ഇത് ബാധകമാകില്ല. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിലാണ് അധികചാർജിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏപ്രിൽ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.
പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇന്റർചേഞ്ച്...
ദില്ലി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ പദവി രാജി വച്ചതിന് പിന്നാലെ ഇന്‍ബോക്സിലും കമന്‍റ് ബോക്സിലും നിറയുന്ന അസഭ്യ വര്‍ഷം വ്യക്തമാക്കുന്നത് അവരുടെ മനസിലുള്ളതാണ്.
സംസ്കാരമില്ലാത്ത...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...