Saturday, November 15, 2025

National

എലത്തൂർ ട്രെയിനിലെ തീവെപ്പ്; രണ്ടും ഒരാൾ, സ്ഥീരികരിച്ച് ദില്ലി പൊലീസ്

ദില്ലി: ദില്ലിയിൽ നിന്നും കാണാതായ യുവാവും മഹാരാഷ്ട്രയിൽ പൊലീസിന്റെ പിടിയിലായ പ്രതിയും ഒരാൾ തന്നെയാണെന്ന് ദില്ലി പൊലീസ്. ഷഹീൻ ബാഗിലെ പരിശോധന പൂർത്തിയായി. അന്വേഷണം തുടരുമെന്നും മറ്റേതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പരിശോധനയിലാണെന്നും ദില്ലി പൊലീസ് അറിയിച്ചു. ദില്ലിയിൽ നിന്ന് കാണാതായ യുവാവിന്റെ ലുക്ക്ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പൊലീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, എലത്തൂരിൽ ട്രെയിനിൽ ആക്രമണം...

ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം: സമ്മാനം നൽകിയത് വധുവിന്റെ മുൻ കാമുകൻ

കവാർധ (ഛത്തിസ്ഗഢ്)∙ വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാളാണ് അറസ്റ്റിലായത്. വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവരാണ് മരിച്ചത്. വരൻ...

എലത്തൂർ തീവെപ്പ് കേസ്: രാജ്യവ്യാപക തെരച്ചില്‍, പഴുതടച്ച അന്വേഷണം; ഷഹറൂഖ് പിടിയിലായത് നാലാം നാള്‍

കോഴിക്കോട്: ഞെട്ടിച്ച എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത് കേരളാ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവില്‍. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ...

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ

എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമായിരിക്കുന്നതായാണ് വിവരം. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും...

‘തന്നെ മറ്റാരെങ്കിലും വിവാഹം കഴിക്കും’; കാമുകിയുടെ ഹർജിയിൽ കൊലക്കേസ് പ്രതിക്ക് അടിയന്തര പരോൾ

ബെംഗളൂരു∙ കാമുകിയെ വിവാഹം ചെയ്യുന്നതിനായി കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിച്ച് കർണാടക ഹൈക്കോടതി. പത്ത് വർഷം തടവുശിക്ഷ ലഭിച്ച ആനന്ദ് എന്ന യുവാവിനാണ് അസാധാരണ സാഹചര്യം എന്ന് വിലയിരുത്തി 15 ദിവസത്തെ പരോൾ നൽകിയത്. ആനന്ദിന്റെ അമ്മയും കാമുകി നീതയുമാണ് കോടതിയെ സമീപിച്ചത്. തങ്ങൾ ഒൻപത് വർഷമായി പ്രണയത്തിലാണെന്നും ആനന്ദിന് പരോൾ ലഭിച്ചില്ലെങ്കിൽ വീട്ടുകാർ മാറ്റാർക്കെങ്കിലും...

തെലങ്കാനയിൽ മുസ്‌ലിം കച്ചവടക്കാർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു

ഹൈദരാബാദ്: മുസ്‌ലിം പഴ‌ക്കച്ചവടക്കാർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ പടഞ്ചെരുവിൽ തിങ്കളാഴ്ചയാണ് സംഭവം. ആക്രമണത്തിൽ മൂന്ന് പേർക്ക് ​പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ പടഞ്ചെരുവിലെ വ്യാപാരികളെ സംഘം നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ പഴക്കച്ചവടക്കാരുടെ പരാതിയിൽ കേസെടുത്തു. പ്രതികൾക്കെതിരെ ഐപിസി 324 (ആയുധങ്ങളുപയോ​ഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുക), 341 (തടഞ്ഞുവയ്ക്കൽ), 504 (സമാധാനം...

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്: സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി, പ്രതിഷേധം

ബം​ഗളൂരു:  കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക നാളെ പുറത്തിറക്കാനിരിക്കേ, കർണാടക കോൺഗ്രസ് ഓഫീസിന് മുന്നിൽ സീറ്റ് മോഹികളുടെ നാടകീയ പ്രതിഷേധം. സീറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പ്രതിഷേധക്കാരെ പൊലീസെത്തി ഏറെ ബുദ്ധിമുട്ടിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇന്ന് ചേരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ രണ്ടാം പട്ടികയ്ക്ക് ഹൈക്കമാൻഡ് അന്തിമ...

അയോധ്യയിലേക്ക് വരൂ, ക്ഷേത്ര പരിസരത്തെ ആശ്രമത്തിൽ താമസിക്കാം; രാഹുലിന് പിന്തുണയുമായി പൂജാരി

ലഖ്‌നൗ: ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് ലഭിച്ച രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി അയോധ്യയിലെ ക്ഷേത്ര പൂജാരി. വിഖ്യാതമായ ഹനുമാൻഗഡി ക്ഷേത്രത്തിലെ പൂജാരി മഹന്ത് സഞ്ജയ് ദാസാണ് രാഹുലിനെ ആശ്രമത്തിലേക്ക് ക്ഷണിച്ചത്. അപകീർത്തി കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കുകയും പിന്നീട് വീടൊഴിയാൻ നോട്ടീസ് നല്‍കുകയുമായിരുന്നു. 'രാഹുൽ ഗാന്ധി...

ഇന്ത്യൻ നിർമിത മരുന്ന് കണ്ണിലൊഴിച്ച മൂന്ന് പേർ മരിച്ചു, എട്ടുപേരുടെ കാഴ്ച പോയി; മരുന്നിൽ അപകടകരമായ ബാക്‌ടീരിയയുടെ സാന്നിദ്ധ്യമെന്ന് അമേരിക്ക

ന്യൂഡൽഹി: ഇന്ത്യൻ നിർമിത തുള്ളിമരുന്നിൽ മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്‌ടീരിയയുടെ അപകടകരമായ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് അമേരിക്ക. തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ളോബൽ ഫാർമ ഹെൽത്ത് കെയർ നിർമിക്കുന്ന കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നായ 'ആ‌ർട്ടിഫിഷ്യൽ ടിയേഴ്‌സിൽ' സ്യൂഡോമോനാസ് എരുഗിനോസ എന്ന ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായാണ് അമേരിക്കയുടെ ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചത്. മരുന്ന് ഉപയോഗിച്ച മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് കാഴ്‌ച നഷ്ടമാവുകയും...

കർണാടകയിൽ കരുത്തറിയിക്കാന്‍ എസ്.ഡി.പി.ഐ; 100 സീറ്റിൽ മത്സരിക്കും

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റിൽ മത്സരിക്കാൻ എസ്.ഡി.പി.ഐ. പാർട്ടി കർണാടക ജനറൽ സെക്രട്ടറിയും തെരഞ്ഞെടുപ്പ് ഇൻ ചാർജുമായ അഫ്‌സാർ കുഡ്‌ലികരെയാണ് പ്രഖ്യാപനം നടത്തിയത്. 19 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സാന്നിധ്യമാണ് എസ്.ഡി.പി.ഐ. ഏറെ കോളിളക്കം സൃഷ്ടിച്ച ഹിജാബ് കേസടക്കം മുസ്‌ലിം വിഷയങ്ങളിൽ സജീവമായി ഇടപെട്ട പാർട്ടി...
- Advertisement -spot_img

Latest News

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ലിയു.എസ്.എ) ജില്ലാ സമ്മേളനം തിങ്കളാഴ്ച

കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള...
- Advertisement -spot_img