Thursday, January 29, 2026

National

വാളുകൾ വീശി അനുമതിയില്ലാതെ ഹനുമാൻ ജയന്തി ശോഭായാത്ര; ഹൂ​ഗ്ലിയിൽ സംഘാടകർക്കെതിരെ കേസ്

കൊൽക്കത്ത: രാമനവമി ​ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായ പശ്ചിമബം​ഗാളിലെ ഹൂ​ഗ്ലിയിൽ അനുമതിയില്ലാതെ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയതിന് സംഘാടർക്കെതിരെ കേസ്. ഹൂ​ഗ്ലി ജില്ലാ പൊലീസാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച ബാൻസ്ബേരിയയിൽ നടന്ന ​ഘോഷയാത്രയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, വാളുകൾ വീശി പ്രകോപന മുദ്രാവാക്യം വിളിച്ചായിരുന്നു ശോഭായാത്ര. ഹനുമാൻ ജയന്തി ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സംസ്ഥാനത്ത് കേന്ദ്രസേനയെ...

ആന്ധ്ര മുന്‍ മുഖ്യമന്ത്രി ബിജെപിയിലേക്കെന്ന് സൂചന; കോണ്‍ഗ്രസ് വിട്ടത് ആഴ്ചകള്‍ക്ക് മുന്‍പ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഢി ബിജെപിയിലേക്കെന്ന് സൂചന. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്തെത്തി കിരണ്‍ കുമാര്‍  അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് കിരണ്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒരുവരിയില്‍ രാജിക്കത്ത് അയച്ചാണ് കിരണ്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. 2010 മുതല്‍...

മുടി വെട്ടിയപ്പോൾ നീളം കുറഞ്ഞുപോയതിൽ മനംനൊന്ത് 13 കാരൻ ജീവനൊടുക്കി

താനെ: തലമുടി വെട്ടിയപ്പോൾ നീളം കുറഞ്ഞുപോയതിൽ മനംനൊന്ത് 13 കാരൻ ജീവനൊടുക്കി. താനെയിലെ ഭയന്തർ മേഖലയിലെ നവ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബന്ധുക്കളാണ് കുട്ടിയെ മുടിവെട്ടിക്കാൻ കൊണ്ടുപോയതെന്ന് കുടുംബം അറിയിച്ചു. മുടിയുടെ നീളം കുറഞ്ഞുപോയതിലുള്ള മാനസിക വിഷമം മൂലം എട്ടാം ക്ലാസുകാരനായ കുട്ടി ഫ്‌ളാറ്റ് സമുച്ചയത്തിൽനിന്ന് ചാടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി...

കാശുവെച്ചുള്ള ഓൺലൈൻ കളിക്ക്‌ വിലക്ക്; അന്തിമവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ ഐ.ടി. ഇന്റർമീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്. പതിനെട്ടുവയസ്സിൽതാഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. രാജ്യത്താദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക്...

‘വിപ്ലവം തീര്‍ക്കില്ല, എങ്കിലും ഉപകാരപ്പെടും’; ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറല്‍

പലര്‍ക്കും നിസാരമെന്ന് തോന്നുന്ന പലതും തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കിടുന്ന ഒരു വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. എന്നാല്‍, അതൊന്നും അത്രയ്ക്ക് നിസാരമല്ലെന്നും പലരുടെ ജീവിതത്തിലും ചെറുതെങ്കിലും ഒരു പുഞ്ചിരി വിരിയിക്കാന്‍ കഴിയുന്നതാണെന്നുമുള്ളതിന് തെളിവാണ് അത്തരം വീഡിയോയ്ക്ക് ട്വിറ്ററില്‍ കിട്ടുന്ന സ്വീകാര്യത. കഴിഞ്ഞ ദിവസം അത്തരത്തില്‍ നിസാരമെന്ന് തോന്നുന്ന ഒരു വീഡിയോ അദ്ദേഹം പങ്കിട്ടു. എന്നാല്‍,...

ഒന്ന് ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ കോടീശ്വരനായി ഹോം ഗാര്‍ഡ്! കൂടെ ഒരു ലക്ഷ്വറി കാറും, തുണച്ചത് ചെന്നൈ-ലഖ്നൗ മത്സരം

ഗോരഖ്പുര്‍: തനിക്ക് ഇത്രയും ഭാഗ്യമുണ്ടായിരുന്നോ... ഗോരഖ്പുരിലെ സിക്രഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡായ വിവേകാനന്ദ് സിംഗ് തനിക്ക് കൈവന്ന മഹാഭാഗ്യത്തിന്‍റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ കോടീശ്വരനായി മാറിയാല്‍ ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാനാവില്ലല്ലോ. തിങ്കളാഴ്ച ഒന്ന്  ഉറങ്ങാൻ കിടന്നപ്പോള്‍ വിവേകാനന്ദ് ഹോം ഗാര്‍ഡ് ജോലി ചെയ്ത് ജീവിച്ചിരുന്ന സാധാരണക്കാരനായിരുന്നു. എന്നാല്‍, നാല്...

വീടുകൾക്ക് മുന്നിൽ വ്യാപകമായി കറൻസി നോട്ടുകൾ,​ അവയിൽ സ്ത്രീകളെക്കുറിച്ചുള്ള അശ്ലീല കുറിപ്പും,​ സിസി ടിവി കാമറകൾ പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെത്തിയത്

രാജ്കോട്ട് : ഒന്നരമാസമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കറൻസി നോട്ടുകളിലെ കുറിപ്പിന് പിന്നിലെ അജ്ഞാതൻ ഒടുവിൽ പിടിയിലായി. 58കാരനായ കർഷകനെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായും പൊലീസ് അറിയിച്ചു. ഗുജറാത്തിലെ രാജ്കോട്ടിലെ ജസ്ദാനിലാണ് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന അശ്ലീല പരാമർശങ്ങളടങ്ങിയ കുറിപ്പുകൾ കറൻസി നോട്ടുകളിൽ എഴുതി വീടുകൾക്ക് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നത്....

റമദാനായതിനാൽ ഗ്യാൻവാപി മസ്ജിദ് കേസ് ഉടൻ പരിഗണിക്കണമെന്ന് അപേക്ഷ, ഏപ്രിൽ 14ന് കേൾക്കാമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസ് ഏപ്രിൽ 14ന് കേൾക്കാമെന്ന് സുപ്രിംകോടതി. സീനിയർ അഭിഭാഷകൻ ഹുസേഫാ അഹ്മദി കേസ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവർക്ക് മുമ്പാകെ വ്യാഴാഴ്ച കേസ് ഉന്നയിച്ചതോടെയാണ് തീരുമാനം. അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് എന്ന ഗ്യാൻവാപിയുടെ കമ്മിറ്റിക്ക് വേണ്ടിയാണ് ഇദ്ദേഹം ഹാജരായത്. വിശ്വാസികളുടെ വിശുദ്ധ മാസം റമദാൻ...

സഹോദരനോട് വഴക്കിട്ട പെൺകുട്ടി ഫോൺ വിഴുങ്ങി; പുറത്തെടുക്കാൻ രണ്ടു മണിക്കൂർ ശസ്ത്രക്രിയ

ഭോപ്പാൽ: മധ്യപ്രദേശിൽ സഹോദരനുമായി വഴക്കിട്ട 18കാരി ഫോൺ വിഴുങ്ങി. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫോൺ പുറത്തെടുത്തത്. വഴക്കിനൊടുവിൽ പെൺകുട്ടി ഫോൺ വിഴുങ്ങുകയായിരുന്നു. അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ ഫോണിന്റെ സ്ഥാനം മനസ്സിലാക്കി. തുടർന്ന് രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഫോൺ പുറത്തെടുത്തു. ഗ്വാളിയാർ ജെ.എ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരാണ്...

ക്രെഡിറ്റ് കാർഡ് വേണ്ടി വരില്ല, ഇനി യുപിഐയിലൂടെയും വായ്പാ ഇടപാടുകൾ; പ്രഖ്യാപനവുമായി ആർബിഐ ഗവർണർ

ദില്ലി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി ക്രെഡിറ്റ് ലൈനുകൾ ഉപയോഗിക്കാമെന്ന് ആർബിഐ. ഇതിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡോ ബൈ നൗ പേ ലേറ്റര്‍ ഓപ്‌ഷനോ തെരഞ്ഞെടുക്കാതെ എളുപ്പത്തില്‍ യുപിഐ സംവിധാനം ഉപയോഗിക്കാം. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ സമിതി യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. "യുപിഐ...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img