Thursday, January 29, 2026

National

ആത്തിഖ് അഹമ്മദ് കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം; യുപിയിൽ ജാഗ്രതാ നിർദ്ദേശം, സേനയെ വിന്യസിച്ചു

ദില്ലി: കൊലക്കേസ് പ്രതിയും മുൻ എംപിയുമായ ആത്തിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യൽ കമ്മീഷനാണ് സംഭവം അന്വേഷിക്കുക. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകിയെന്ന് യുപി എഡിജിപി അറിയിച്ചു. കാൺപൂരിലും ജാഗ്രത നിർദ്ദേശം...

അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ മകന്‍ കൊല്ലപ്പെട്ടത് വ്യാഴാഴ്ച

ദില്ലി: മുൻഎംപിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പൊലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. മൂന്ന് പേർ വെടി വെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് പോലീസ് സ്‌റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഗുണ്ടാസംഘം ആത്തിഖ് അഹമ്മദിനേയും സഹോദരൻ അഷ്‌റഫിനേയും വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുറത്ത് നിന്ന്...

ഓഫിസിൽ ടിവി കണ്ടുകൊണ്ടിരിക്കെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു, അക്രമികളെ തിരഞ്ഞ് പൊലീസ്

ദില്ലി: ദില്ലിയിൽ ബിജെപി നേതാവിനെ ഓഫിസിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവ് സുരേന്ദ്ര മതിയാലയാണ് കൊല്ലപ്പെട്ടത്.  വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. രാത്രി 7:30 ഓടെ സുരേന്ദ്രയും മരുമകനും ദ്വാരകയിലെ ഓഫിസിൽ ടിവി കാണുകയായിരുന്നു. ഇതിനിടയിൽ മുഖം മറച്ചെത്തിയ രണ്ടുപേർ ബിജെപി നേതാവിനെ മർദിക്കുകയും വെടിയുതിർക്കുകയും ചെയ്തു. കൊലപാതകികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആകെ മൂന്ന്...

ആന്ധ്രാ മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ കടിച്ചുകീറിയ നായക്കെതിരെ പൊലീസില്‍ പരാതി

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറിയ നായക്കെതിരെ പൊലീസില്‍ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സര്‍വേയുടെ ഭാഗമായി ' ജഗന്‍ അണ്ണന്‍ നമ്മുടെ ഭാവി ' എന്ന് തെലുങ്കില്‍ അച്ചടിച്ച്...

രാഹുൽ ഗാന്ധിയുടെ അപ്പീലിൽ ഇന്ന് സ്റ്റേ ഇല്ല, ഇടക്കാല വിധി ഈ മാസം 20ന്

സൂറത്ത്: മാനനഷ്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ ഇന്ന് വിശദമായി വാദം കേട്ടെങ്കിലും കോടതി വിധി പുറപ്പെടുവിച്ചില്ല. കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീലിൽ ഏപ്രിൽ 20ന് ഇടക്കാല ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ ഹർജിയിൽ വാദം പൂർത്തിയായി. മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത്...

കര്‍ണാടക ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; എംപി കുമാരസ്വാമിയും രാജിവച്ചു

ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുദിഗരെയിലെ സിറ്റിംഗ് എംഎല്‍എ എം പി കുമാരസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ഇത്തവണ കുമാരസ്വാമിക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കുമാരസ്വാമിയുടെ രാജി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ പ്രധാന നേതാവാണ് കുമാരസ്വാമി. ശിവമൊഗ്ഗ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നിരവധി പ്രവര്‍ത്തകരും രാജി വച്ചിരുന്നു. ലക്ഷ്മണ്‍...

രാജ്യത്ത് കോവി‍ഡ് രോഗികൾ 10,000 കടന്നു; 10–12 ദിവസങ്ങളിൽ കേസുകൾ വർധിക്കും

ന്യൂഡൽഹി∙ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 10,158 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെതിലും 30 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 230 ദിവസത്തിനിടെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്.  ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 44,998 ആയി. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ...

മദനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്, ഒളിവിൽ പോകാൻ സാധ്യത; ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കർണാടക

ബെംഗളുരു : മദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കർണാടക സർക്കാർ. രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവർത്തനം നടത്തിയ വ്യക്തിയാണെന്നും മദനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് സർക്കാരിന്റെ വാദം. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ട്. ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകുന്നതിന് മദനിക്ക് സംസ്ഥാനം വിടാൻ സഹായകരമാകും. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യത. കേരളത്തിൽ ആയുർവേദ...

ഹിജാബ് വിലക്കിന് തുടക്കമിട്ട ബി.ജെ.പി എം.എൽ.എക്ക് സീറ്റില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രഘുപതി ഭട്ട്

ഉഡുപ്പി: കർണാടകയിലെ സ്‌കൂളുകളിൽ ഹിജാബ് നിരോധനത്തിന് മുൻകൈയെടുത്ത ഉഡുപ്പി എംഎൽഎ രഘുപതി ഭട്ടിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല. വാർത്തയറിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ രഘുപതി ഭട്ട് പൊട്ടിക്കരഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതെന്ന ഞെട്ടിച്ചെന്നും ഇക്കാര്യം നേരിട്ട് അറിയിച്ചിരുന്നെങ്കിൽ ഞാൻ സ്വയം രാജിവെക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി...

വരും ആഴ്ചകൾ നിർണായകം; ഇന്ത്യയിൽ 24 മണിക്കൂറിനിടെ 7,830 കോവിഡ് രോഗികൾ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 7,830 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 40,215 ആയി. വരും ആഴ്ചകൾ നിർണായകമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുട്ടികളിലും മുതിർന്നവരിലുമാണ് കോവിഡിന്റെ പുതിയ വകഭേദമായ XBB 1.16 പടർന്നു പിടിക്കുന്നത്. കോവിഡിനോടനുബന്ധിച്ച് രാജ്യവ്യാപകമായി പ്രഖ്യാപിച്ച മോക്ഡ്രിൽ ഇന്ന് സമാപിക്കും....
- Advertisement -spot_img

Latest News

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന...
- Advertisement -spot_img