മുംബൈ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം) ഹാക്ക് ചെയ്യാൻ കഴിയുമെന്ന അവകാശവാദവുമായി യുവാവ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ അവകാശവാദമുന്നയിച്ചത്. ഇതിന്‍റെ വിഡിയോ വൈറലായതോടെ, തെറ്റായ അവകാശവാദമാണിതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തെത്തി.
സൈദ് ശൂജ എന്നയാളാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് കാണിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. 'ഫ്രീക്വൻസി ഐസൊലേഷൻ' എന്ന...
ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ(30) മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന രംഗറെഡ്ഡിയിലെ വസതിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച താരമാണ് ശോഭിത...
ദില്ലി: ഏവിയേഷൻ ഇന്ധനത്തിന്റെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൻ്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ വർധിപ്പിച്ചു. ഒരു മാസത്തിന് ശേഷം വിമാന ഇന്ധന വില 2,941.5 രൂപ ഉയർത്തി. ദില്ലിയിൽ എടിഎഫിന് കിലോലിറ്ററിന് 91,856.84 രൂപയും കൊൽക്കത്തയിൽ 94,551.63 രൂപയും മുംബൈയിൽ 85,861.02 രൂപയും ചെന്നൈയിൽ 95,231.49 രൂപയുമാണ് വില....
ഹൃദയാഘാതത്തെ തുടര്‍ന്ന് 14കാരന് ദാരുണാന്ത്യം. സ്‌കൂളിലെ സ്‌പോര്‍ട്‌സ് മത്സരത്തിനായി പരിശീലനം നടത്തുന്നതിനിടയിലാണ് കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയിലാണ് സംഭവം നടന്നത്. അലിഗഢ് ജില്ലയില സിറോളി ഗ്രാമത്തിലെ, മോഹിത് ചൗദരി എന്ന 14കാരനാണ് പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
രാജ്യത്ത് ഹൃദയാഘാതം പ്രായഭേദമന്യേ ഉണ്ടാകുന്നുവെന്നതിനുള്ള തെളിവുകളാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൗമാരക്കാരില്‍ ഉള്‍പ്പെടെ ഹൃദയാഘാതം സംഭവിക്കുന്നുവെന്നത് അതീവ...
അഹമ്മദാബാദ്∙ വീട്ടുജോലി ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മകളെ പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പതിനെട്ടുകാരിയായ ഹെതാലി ആണ് മരിച്ചത്. പിതാവ് മുകേഷിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ അമ്മയായ ഗീതാ ബെൻ നൽകിയ പരാതിയിലാണ് കേസ്. മകളോട് വീട്ടുജോലി ചെയ്യണമെന്ന്...
പുതിയ പാൻ കാർഡ് പ്രതീക്ഷിച്ച് ഇരിക്കുകയാണോ? ആദായ നികുതി വകുപ്പിന്‍റെ പെർമനൻ്റ് അക്കൗണ്ട് നമ്പർ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് ഉടന്‍ ലഭിക്കും. നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്‌വെയർ 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ് പാന്‍ 2.0 നടപ്പാക്കാന്‍...
ഇന്ത്യയില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണ്. എല്ലാ വര്‍ഷവും വിവാഹ സീസണില്‍ രാജ്യത്ത് ലക്ഷക്കണക്കിന് വിവാഹങ്ങള്‍ നടക്കുന്നു, ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടക്കാന്‍ പോകുന്നുവെന്നാണ് കണക്ക്.
ഇന്ത്യയിലെ വിവാഹ ബജറ്റ്
ഇന്ത്യയിലെ ശരാശരി വിവാഹച്ചെലവ് 36.5 ലക്ഷം രൂപയില്‍ എത്തിയതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം വര്‍ധിച്ചതായും ഒരു പഠനം...
ന്യൂഡൽഹി: ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗയിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടന. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു സേനയാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ദർഗ കമ്മിറ്റിക്ക് നോട്ടീസ് അയച്ചു.
ദർഗയിൽ എഎസ്‌ഐ സർവേ നടത്തണമെന്നാണ് പ്രധാന ആവശ്യം. ആരാധനക്ക് അനുമതി നൽകണമെന്നും ഹിന്ദുസേന ആവശ്യപ്പെട്ടു. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് തെളിയിക്കാൻ...
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനയാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. അച്ചാര്‍, നെയ്യ്, കൊപ്ര തുടങ്ങിയവ പദാര്‍ത്ഥങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇ-സിഗരറ്റുകള്‍, മസാലപ്പൊടികള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ടെന്ന് ഇന്ത്യന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
നെയ്യ്
എണ്ണമയമുള്ളതിനാല്‍ ക്യാബിന്‍ ലഗേജില്‍ നെയ്യ്, വെണ്ണ എന്നിവ കൊണ്ടുപോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്....
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിലധികം വോട്ടുകളാണ് എണ്ണിയതെന്ന് റിപ്പോർട്ട്. നവംബർ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്രയിലെ വോട്ടർമാരുടെ ഡാറ്റ വിശകലനം ചെയ്തപ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയത്.
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 64,088,195 വോട്ടുകളാണ് ആകെ പോൾ...
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് വലിയൊരു മാറ്റത്തിനൊരുങ്ങുന്നു. ബിസിനസ് ഉപയോക്താക്കൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത 'വാട്സ്ആപ്പ് പ്രീമിയം' എന്ന പണമടച്ചുള്ള...