Friday, November 14, 2025

National

ഇവരാണ് യഥാര്‍ത്ഥ ഹീറോ ; വൈറലായി ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ്

സാമൂഹിക മാധ്യമങ്ങളിൽ ഭക്ഷണവീഡിയോകൾ വൈറലാകുന്നത് പതിവാണ്. അതിൽ നമ്മളെ പ്രചോദിപ്പിക്കുന്ന തരം മനുഷ്യരുടെ കഥകളും വിഷയമായി വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പഴങ്ങൾ വിൽക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിലുള്ളത്. ആളുകൾ വലിച്ചെറിയുന്ന ഇലകളും മറ്റും ശേഖരിച്ച് ചവറ്റുകുട്ടയിൽ തള്ളുകയാണ് അവർ. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ തന്റെ...

​ഗർഭിണിയായ സന ഖാനെ പിടിച്ച് വലിച്ച് കൊണ്ടുപോയി, ഭർത്താവ് അനസിനെതിരെ വിമർശനം; യാഥാർഥ്യം വെളിപ്പെടുത്തി താരം

ബാബ സിദ്ദിഖ് ഒരുക്കിയ ഇഫ്താർ വിരുന്നിൽ നടി സന ഖാനും ഭർത്താവ് അനസ് സയിദും പങ്കെടുത്തിരുന്നു. അമ്മയാവാൻ തയാറെടുക്കുന്ന സനയുടെ കൈ പിടിച്ചു വലിച്ച് കൊണ്ട് പോവുന്ന അനസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. ഭർത്താവിനോടൊപ്പം കിതച്ചു നടന്നു നീങ്ങുന്ന സനയെയാണ് വിഡിയോയിൽ കണ്ടത്. അനസിന് നേരെ വിമർശനം കടുത്തതോടെ സംഭവിച്ചതിനെ...

’42 ഡിഗ്രി സെൽഷ്യസ് ചൂടിൽ ആളുകളെ ഇരുത്തി, തളർന്നുവീഴുമ്പോഴും പ്രസം​ഗം തുടർന്നു’; അമിത്ഷാക്കെതിരെ കോൺ​ഗ്രസ്

ഭോപ്പാൽ: അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ്. പൊതുയോ​ഗത്തിൽ സൂര്യാഘാതമേറ്റ് 11 പേർ മരിച്ചതുമായി ബന്ധപ്പെട്ടാണ് വിമർശനം.  42 ഡിഗ്രി സെൽഷ്യസ് ചൂടിൽ ആളുകളെ ഇരുത്തി. ആളുകൾ തളർന്നുവീഴുമ്പോഴും  പ്രസംഗം തുടർന്നുകൊണ്ടിരുന്നു. ഇത് മാധ്യമങ്ങളാരും ചർച്ച ചെയ്യുന്നില്ലെന്നും വിമർശനം. ആൾക്കൂട്ടത്തെക്കുറിച്ചും ചൂടിനെക്കുറിച്ചും അമിത് ഷാ പറയുന്ന വീഡിയോ പങ്കുവെച്ചാണ് കോൺഗ്രസിന്റെ വിമർശനം. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറില്‍...

യുപിയിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം; വിദ്യാർഥിനിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. വിദ്യാർഥിനിയെ പട്ടാപ്പകൽ വഴിയിൽ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ജലാവുനിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ എത്തിയ രണ്ടുപേർ ചേർന്നാണ് വെടിവെച്ചു കൊല്ലപ്പെടുത്തിയത്. 22 വയസുള്ള രോഷ്നി അഹിർവർ എന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്....

അബ്ദുൽനാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാം; ജാമ്യ വ്യവസ്ഥയിൽ ഇളവേകി സുപ്രിംകോടതി

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജൂലൈ 10 വരെ 84 ദിവസത്തേക്കാണ് സുപ്രിംകോടതി അനുമതി നൽകിയിരിക്കുന്നത്. ഒരു മാസത്തേക്കാണ് അനുമതി ചോദിച്ചതെങ്കിലും സുപ്രിംകോടതി രണ്ട് മാസത്തേക്ക് നൽകുകയായിരുന്നു. മുതിർന്ന അഭിഭാഷകനായ കബിൽ സിബലാണ് അദ്ദേഹത്തിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്. ഇളവനുവദിച്ചാൽ മഅ്ദനി എങ്ങോട്ടും രക്ഷപെടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇത്...

സ്റ്റാലിനെയും മകനെയും ലക്ഷ്യമിട്ട് ബിജെപി; 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളെന്ന് അണ്ണാമലൈ; 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡിഎംകെ

ഡി.എം.കെ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിയ തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈക്കെതിരെ നിയമനടപടികള്‍ ആരംഭിച്ച് പാര്‍ട്ടി നേതൃത്വം. ഡി.എം.കെ സംഘടനാ സെക്രട്ടറി ആര്‍.എസ് ഭാരതിയാണ് നിയമനടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഡി.എം.കെ പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനുമെതിരെ അണ്ണാമലൈ നടത്തിയ ആരോപണങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ നിരുപാധികം മാപ്പ് പറയണമെന്നും 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ്...

ആതിഖ് കൊല: സണ്ണി ‘ഡോണ്‍’ പ്രകാശിന്റെ ആരാധകന്‍; പ്രകാശ് കൊല്ലപ്പെട്ടത് 25-ാം വയസില്‍ ഏറ്റുമുട്ടലില്‍

ലഖ്‌നൗ: ആതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ മോഹിത് എന്ന സണ്ണി ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന ശ്രീപ്രകാശ് ശുക്ലയുടെ കടുത്ത ആരാധകന്‍. സണ്ണിയുടെ ബന്ധുക്കളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വായിച്ചും കേട്ടും അറിഞ്ഞാണ് സണ്ണി പ്രകാശ് ശുക്ലയുടെ കടുത്ത 'ആരാധകനായി' മാറിയത്. പത്താം വയസില്‍ കഫെകളില്‍ നിന്ന് പ്രകാശ് ശുക്ലയുടെ ചിത്രം...

‘എനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ല’: കർണാടക സർക്കാരിന്‍റെ സത്യവാങ്മൂലത്തെ എതിർത്ത് അബ്ദുൽ നാസർ മഅ്ദനി

ഡൽഹി: കർണാടക സർക്കാരിന്‍റെ സത്യവാങ്മൂലത്തെ എതിർത്ത് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി. തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ല, പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും വ്യക്ക തകരാറിലായതിനാൽ വൃക്ക മാറ്റിവെയ്ക്കുന്നതിന് ദാതാവിനെ കണ്ടെത്താനായി കേരളത്തിൽ പോകണമെന്നും മഅ്ദനി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. എല്ലാ ദിവസും വിചാരണ നടക്കുന്നുവെന്ന സർക്കാരിൻ്റെ വാദം തെറ്റാണെന്നും...

ബിജെപി വിട്ട കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്; തെരഞ്ഞെടുപ്പിൽ മത്സരിക്കും

ബെംഗലൂരു: ബിജെപി വിട്ട കര്‍ണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്. ഇന്ന് രാവിലെ 8.15 ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം. ഇന്നലെ രാത്രി കോൺഗ്രസ് നേതാവ് എസ്...

മഹാരാഷ്ട്രയില്‍ അമിത് ഷാ പങ്കെടുത്ത അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു

കാര്‍ഗര്‍: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറില്‍ വച്ച് നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിന ചടങ്ങില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് നല്‍കിയത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img