National

രാഹുൽ ഗാന്ധിക്ക് എതിരെ വധഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ക്കെതിരെ കേസ്. യുപിയിലെ കോണ്‍ഗ്രസ് മീഡിയ കണ്‍വീനറിനാണ് ഫോണിലൂടെ രാഹുലിനെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 25നായിരുന്നു ലല്ലന്‍ കുമാറിന്റെ ഫോണില്‍ രാഹുലിനെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ചിന്‍ഹട്ട് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ...

‘ദി കേരള സ്‌റ്റോറി’ കണ്ടശേഷം യുവാവിനെതിരെ പരാതി നല്‍കി യുവതി; 23-കാരന്‍ അറസ്റ്റില്‍

ഭോപ്പാല്‍(മധ്യപ്രദേശ്): 'ദി കേരള സ്‌റ്റോറി' സിനിമ കണ്ടതിന് പിന്നാലെ ഒപ്പം താമസിക്കുന്ന യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കി ഇന്ദോറിലെ യുവതി. യുവാവ് തന്നെ ബലാത്സംഗം ചെയ്യുന്നുവെന്നും മതം മാറാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നും ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. ഇതോടെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ചെയ്ത പോലീസ് 23-കാരനെ അറസ്റ്റുചെയ്തു. വിവാഹ വാഗ്ദാനം നല്‍കി തന്നെ കെണിയില്‍പ്പെടുത്തി എന്നാണ് യുവതി...

കർണാടക കോൺഗ്രസിൽ വീണ്ടും തർക്കം: മന്ത്രിസ്ഥാനത്തിനായി ചരടുവലി; സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം

ബെംഗളൂരു: കർണാടകയിൽ മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദം ശക്തമാക്കി കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. മുതിർന്ന നേതാവും എംഎൽഎയുമായ ജിഎസ് പാട്ടീലിന്റെ അനുയായികളാണ് സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. പാട്ടീലിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധിച്ചത്. അതിനിടെ സംസ്ഥാനത്ത് അഞ്ച് വർഷവും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ഭരിക്കുമെന്ന് മന്ത്രി എംബി...

രാത്രി ട്രക്കിൽ കയറി രാഹുൽ ​ഗാന്ധിയുടെ യാത്ര; വീഡിയോ വൈറൽ

ന്യൂ‍ഡൽഹി: രാത്രി ട്രക്കിൽ കയറി യാത്ര ചെയ്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഹരിയാനയിലെ മുർതലിൽ നിന്നും അംബാലയിലേക്കായിരുന്നു രാഹുലിന്റെ യാത്ര. ഡൽഹിയിൽ നിന്ന് ചണ്ഡീഗഢിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു തിങ്കളാഴ്ച രാത്രി രാഹുൽ ട്രക്കിൽ കയറി യാത്ര ചെയ്തത്. രാത്രി 11ഓടെയാണ് രാഹുൽ മുർതലിൽ എത്തിയത്. തുടർന്ന് ഇവിടെ നിന്നും ട്രക്കിൽ കയറിയ രാഹുൽ 12ഓടെ അംബാലയിൽ...

മഴവെള്ളം കുത്തിയൊലിച്ചെത്തി; രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി: വന്‍ നാശനഷ്ടം

ബെംഗളൂരു ∙ ഞായറാഴ്ച പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടിരൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്‍നഷ്ടത്തിന് ഇടയാക്കിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും...

എസ്‍യുവിയുടെ ബോണറ്റില്‍ കയറി ഇരുന്ന് വിവാഹ റീല്‍ ഷൂട്ട്; വീഡിയോ വൈറല്‍, പിന്നാലെ പിഴയിട്ട് പോലീസും

വാഹനങ്ങളുമായി ബന്ധപ്പെട്ട റീലുകള്‍ ഏറെ നമ്മള്‍ കണ്ടിട്ടുണ്ട്. അടുത്തിടെ ആന്ധ്രയില്‍ നിന്നും വൈറലായ തമിഴ്നാട്ടില്‍ വച്ച ഷൂട്ട് ചെയ്ത,  ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ മുഖാമുഖമിരുന്ന് രണ്ട് യുവതികള്‍ ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന്  പിന്നാലെ പോലീസ് ഇവരെ അന്വേഷിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അത് പോലെന്നെ സ്റ്റണ്ട് വീഡിയോകള്‍ ഷൂട്ട് ചെയ്ത പല വീഡിയോകള്‍ക്ക്...

പണി തുടങ്ങി സിദ്ധരാമയ്യ; ബിജെപി സർക്കാറിന്റെ മുഴുവൻ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവ്

ബെം​ഗളൂരു: ബിജെപി സർക്കാർ അനുമതി നൽകിയ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സർക്കാറിന്റെ മുഴുവൻ പദ്ധതികളും നിർത്തിവെച്ച് പരിശോധിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സർക്കാർ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും കീഴിലുള്ള എല്ലാ തുടർ നടപടികളും ഉടനടി നിർത്തണമെന്നും...

മണിപ്പൂർ വീണ്ടും സംഘർഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് വീണ്ടും നിരോധനാജ്ഞ. തലസ്‍ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലായിരുന്നു സംഘർഷം. മെയ്‌തി–കുകി വിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടിടങ്ങളിലായിരുന്നു സംഘർഷം. ഈ പ്രദേശങ്ങളിൽ സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. https://twitter.com/ANI/status/1660595099401879553?s=20 ഒരു പ്രാദേശിക ചന്തയിൽ കച്ചവടത്തിന് അനുവദിച്ച സ്ഥലം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിലേക്കെത്തിയത്. ന്യൂ...

കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസ്; അഞ്ച് സുപ്രധാന വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചു

ഭോപ്പാല്‍: കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് ശേഷം മധ്യപ്രദേശില്‍ അഞ്ച് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തിങ്കളാഴ്ച വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ട്വിറ്റര്‍ പേജില്‍ ഞങ്ങള്‍ കര്‍ണാടകയില്‍ ഞങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിച്ചു. ഇനി മധ്യപ്രദേശിലും പാലിക്കും&എന്ന കാപ്ഷനോട് കൂടിയാണ് വാഗ്ദാനങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍, എല്ലാ മാസവും സ്ത്രീകള്‍ക്ക്...

തിരികെ വരുമോ ആയിരം രൂപ നോട്ടുകള്‍? മറുപടിയുമായ് ആര്‍.ബി.ഐ ഗവര്‍ണര്‍

രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നില്‍ 1000 രൂപ നോട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള ഒരുക്കമാണൊ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം. നിരോധിച്ച നോട്ടുകള്‍ സെപ്തംബര്‍ 30 നരെ മാറിയെടുക്കാനാകുമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. അതുവരെ 2000 രൂപ നോട്ട് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ 2000 രൂപ നോട്ട് നിരോധനത്തിലൂടെ 1000 രൂപ മടങ്ങിവരുമോ എന്ന ചോദ്യത്തിന്...
- Advertisement -spot_img

Latest News

ഏപ്രിൽ 1 മുതൽ പുതിയ എ.ടി.എം നിയമങ്ങൾ; പണം പിൻവലിക്കൽ പരിധിയിലും സർവീസ് ചാർജിലും മാറ്റമുണ്ടാകും

ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...
- Advertisement -spot_img