Friday, November 14, 2025

National

കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണം തുടരുന്നു; 23 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്‌തേക്കും

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണം തുടരുന്നു. 23പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഈ ആഴ്ച അവസാനത്തോടെ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവരം. ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് നാളെ ബംഗളൂരുവില്‍ തുടക്കമാകും. സംസ്ഥാന നേതാക്കള്‍ ഏകദേശ ധാരണയിലെത്തിയ ശേഷം ഹൈക്കമാന്‍ഡ് ആവും അന്തിമ തീരുമാനമെടുക്കുക. സാമുദായിക സമവാക്യങ്ങള്‍ അടക്കം പരിഗണിച്ചായിരിക്കും...

വിധാൻസഭയുടെ പടികൾക്ക് മുന്നിൽ കുമ്പിട്ട്, ചുംബിച്ച് ഡികെ; വൈറലായി വിഡിയോ

ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ പ്രകടനത്തിനും സത്യപ്രതിജ്ഞാ ചടങ്ങിനും പിന്നാലെ, വിധാൻസഭയിലേക്കുള്ള ആദ്യ വരവിൽ പടികളിൽ കുമ്പിട്ടു ചുംബിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സിദ്ധരാമയ്യ‌യ്‌ക്കൊപ്പം വിധാൻസഭയിലേക്കെത്തിയ ശിവകുമാർ, സഭയിലേക്കു പ്രവേശിക്കും മുൻപാണ് അപ്രതീക്ഷിതമായി പടികളിൽ കുമ്പിട്ടു ചുംബിച്ചത്. സിദ്ധരാമയ്യ തൊട്ടുമുന്നിൽ പടികൾ കയറി പോയതിനു ശേഷമായിരുന്നു ഡികെയുടെ പ്രകടനം. സംഭവത്തിന്റെ...

എന്റെ ഭർത്താവ് യഥാർഥ ഇന്ത്യൻ മുസ്ലിമാണ്; ‘ലവ് ജിഹാദ്’ പരാമർശത്തിന് മറുപടിയുമായി നടി ദേവോലീന ഭട്ടാചാര്യ

തന്റെ ഭർത്താവ് യഥാർഥ ഇന്ത്യൻ മുസ്ലിമാണെന്ന് നടി ദേവോലീന ഭട്ടാചാര്യ. ലവ് ജിഹാദ് എന്ന് വിളിച്ച് പരിഹസിച്ചവർക്കായിരുന്നു നടിയുടെ മറുപടി. വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ പശ്ചാത്തലത്തിലായിരുന്നു നടിക്കെതിരെയുളള വിമർശനം. താനും ഭർത്താവും നേരത്തെ തന്നെ ചിത്രം കണ്ടുവെന്നും തങ്ങൾക്ക് ഇഷ്ടമായെന്നും ദേവോലീന ട്വീറ്റ് ചെയ്തു. ചിത്രം കാണാൻ ദേവോലീനയേയും ക്ഷണിക്കു എന്നുള്ള...

ഇനി രാത്രി സുഗമായി കിടന്നുറങ്ങാം സ്റ്റേഷനെത്തിയാല്‍ റെയില്‍വേ വിളിച്ചുണര്‍ത്തും

ദീര്‍ഘദൂര യാത്രയ്ക്ക് അധികപേരും തിരഞ്ഞെടുക്കുന്നത് ട്രെയിനാണ്. സുഖകരമായ യാത്ര അത് തന്നെയാണ് കാരണം. എന്നാല്‍ ഒറ്റയ്ക്കാണെങ്കില്‍ ഉറങ്ങിപ്പോയാല്‍ സ്‌റ്റേഷനിലെത്തിയാല്‍ മറന്നുപോകുമെന്ന പേടി യാത്രയ്ക്ക് മങ്ങലേല്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട. പരിഹാരവുമായി ഇന്ത്യന്‍ റെയില്‍വേ എത്തിയിട്ടുണ്ട്. യാത്രക്കാരന് ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തുന്നതിന് 20 മിനിറ്റ് മുന്‍പേ റെയില്‍വേ നിങ്ങളെ വിളിച്ചുണര്‍ത്തും. ‘ഡെസ്റ്റിനേഷന്‍ അലേര്‍ട്ട് വേക്ക്...

സൗജന്യ ബസ്‌യാത്ര, അരി; 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍

ബെംഗളൂരു: രാജ്യത്തിന്റെ ഭരണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് കര്‍ണാടകത്തില്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തത്വത്തില്‍ അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ...

സിദ്ധരാമയ്യയേയും ഡികെ ശിവകുമാറിനെയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് പ്രധാനമന്ത്രി; പറഞ്ഞ് ഒരേ ഒരു കാര്യം!

ദില്ലി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും പേരെടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഫലപ്രദമായ ഒരു കാലയളവ് ഉണ്ടാകട്ടെയെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ച ആശംസയിൽ പറഞ്ഞത്. അതേസമയം ഇന്ന് ഉച്ചയ്ക്ക് ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷി...

‘അഞ്ച് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കും’; കർണാടകയിൽ രാഹുൽ ഗാന്ധി

ബംഗളൂരു: കർണാടകയിലെ ജനങ്ങൾക്ക് നൽകിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അഞ്ച് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. അഴിമതിരഹിതമായ സംശുദ്ധ ഭരണം താൻ ഉറപ്പ് നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കും....

ഇഡ്ഡലിയെച്ചൊല്ലി തര്‍ക്കം, കര്‍ണാടകയില്‍ രണ്ടുപേരെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളിയില്‍ ഇഡ്ഡലിയെച്ചൊല്ലിയുള്ള തര്‍ക്കം രണ്ടുപേരുടെ കൊലപാതകത്തില്‍ കലാശിച്ചു. കെട്ടിടനിര്‍മാണ തൊഴിലാളികളായ ദാവണഗെരെ സ്വദേശി ബീരേഷ് (35), മഞ്ജപ്പ (46) എന്നിവരാണ് കൊല്ലപ്പെട്ടത്. കുരുവള്ളിയില്‍ നിര്‍മാണത്തിലുള്ള വിശ്വകര്‍മ കമ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കേസില്‍ പ്രതിയായ രാജണ്ണയെന്ന തൊഴിലാളിയെ തീര്‍ഥഹള്ളി പോലീസ് അറസ്റ്റുചെയ്തു. Also Read-എ.ഐ ക്യാമറ: ജൂണ്‍ 5 മുതല്‍...

20 കിലോയ്ക്ക് വെറും 30 രൂപ വില; എങ്ങനെ സഹിക്കുമീ കനത്ത നഷ്ടം, കൊട്ടക്കണക്കിന് തക്കാളി റോഡിൽ ഉപേക്ഷിച്ച് കർഷകർ

മുംബൈ: വൻ തോതില്‍ തക്കാളികള്‍ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. നാസിക്കിലെ അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) മാർക്കറ്റിൽ വിൽക്കാൻ കഴിയാതെ വന്നതോടെയാണ് ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി കര്‍ഷകര്‍ തക്കാളി വഴിയില്‍ ഉപേക്ഷിച്ചത്. 20 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് 30 രൂപ മാത്രം ലഭിക്കുന്ന സാഹചര്യം വന്നതോടെ വില്‍ക്കാൻ സാധിക്കാത്ത അവസ്ഥ വരികയായിരുന്നുവെന്ന്...

എന്തുകൊണ്ട് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു; നടപ്പാക്കിയത് ക്ലീന്‍ നോട്ട് നയം; നോട്ട് മാറ്റാനോ നിക്ഷേപം സ്വീകരിക്കാനോ ഒരു ബാങ്ക് വിസമ്മതിച്ചാല്‍ എന്ത് സംഭവിക്കും, ഇനി എന്തു ചെയ്യണമെന്ന് വിശദീകരിച്ച് കേന്ദ്രം

2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചതില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്നതില്‍ ഉള്‍പ്പെടെയാണ് കേന്ദ്ര സര്‍ക്കാര്‍ പിഐബിയിലൂടെ വിശദീകരണം നല്‍കിയത്. പൊതുജനങ്ങള്‍ക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ സ്വീകരിച്ച നയമാണിതെന്നും കേന്ദ്ര വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്? 1934 ലെ ആര്‍ബിഐ നിയമം സെക്ഷന്‍ 24(1)...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img