ദില്ലി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രായപൂർത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണ് എതിരെ നല്‍കിയ മൊഴി പിൻവലിച്ചതായി റിപ്പോർട്ട്. എന്നാല്‍ പരാതി ആരും പിൻവലിച്ചിട്ടില്ല എന്ന് ഇന്നലെ ഗുസ്തി താരങ്ങൾ പറഞ്ഞിരുന്നു.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്.സമരം നിർത്താൻ താരങ്ങൾക്ക് മേൽ സമ്മർദം...
തിരുവനന്തപുരം: റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് അയക്കും. എല്ലാവര്‍ക്കും വീട്ടിലെ മേല്‍വിലാസത്തിലാണ് നോട്ടീസ് അയക്കുക. പതിനാലു ദിവസത്തിനുള്ളിലാണ് പിഴയടക്കേണ്ടത്. എന്നാല്‍ തൊണ്ണൂറു ദിവസം വരെ കാത്തിരുന്ന ശേഷമേ കോടതിയെ സമീപിക്കു. പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്. ക്യാമറ വന്നശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്നാണ് ഗതാഗതവകുപ്പിന്‍റെ വിലയിരുത്തല്‍. ആദ്യദിനം...
ദില്ലി: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് പാർട്ടി വിടുന്നതായി സൂചന. പുതിയ പാര്‍ട്ടി രൂപികരിക്കാൻ ശ്രമിക്കുന്നതായാണ് വിവരം. രാജേഷ് പൈലറ്റിന്‍റെ ചരമവാർഷികമായ ജൂണ്‍ 11ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തർക്കത്തില്‍ സമവായമാകാത്തതാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപികരിക്കാനാണ് ആലോചന....
ബറേലി: ഇതര മതക്കാരിയായ 28 കാരിയെ തട്ടിക്കൊണ്ടുപോയതിന് ന്യൂനപക്ഷ സമുദായത്തിലെ രണ്ട് സഹോദരങ്ങൾക്കും അവരുടെ മാതാവിനുമെതിരെ യുപി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസിൽ ട്വിസ്റ്റ്. 21 കാരിയായ വനിതാ സുഹൃത്തിനൊപ്പം യുവതി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. യുവതി കാമുകിയായ 21കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തി.
മെയ് 26നാണ് യുവതിയെ കാണാതായത്. തുടർന്ന്,...
ബംഗളൂരു: ബി.ജെ.പി സർക്കാർ കാവിവത്കരിച്ച വിദ്യാഭ്യാസമേഖലയിൽ അഴിച്ചുപണിക്ക് കോൺഗ്രസ് സർക്കാർ. സംഘ്പരിവാർ ആശയങ്ങൾ അടിച്ചേൽപിച്ച പാഠപുസ്തകങ്ങളിൽ മാറ്റംവരുത്തുമെന്നും ഇതിനായി വിദഗ്ധ സമിതിക്ക് ഉടൻ രൂപം നൽകുമെന്നും വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞിരുന്നു. ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയും പുരോഗമന എഴുത്തുകാരുടെ രചനകളടക്കം ഒഴിവാക്കുകയും ചെയ്തിരുന്നു.
അംബേദ്കറിന്റേതടക്കമുള്ള...
ബെംഗളുരു - സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തനിക്ക് ചില ഉപദേശങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് താന്‍ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ഉപേക്ഷിച്ചതെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. രാമനഗരയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഡി.കെ.ശിവകുമാര്‍ ഇക്കാര്യം പറഞ്ഞത്. 'എന്നെ മുഖ്യമന്ത്രിയാക്കാന്‍ നിങ്ങള്‍ എനിക്ക് വലിയ തോതില്‍ വോട്ട് ചെയ്തു, പക്ഷേ ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്തു. മുതിര്‍ന്ന നേതാക്കളായ...
ലഖ്നൗ: ആദ്യരാത്രിയിൽ വധുവിനെയും വരനെയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഉത്തർപ്രദേശിലെ ബറൈച്ചിലെ കൈസർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്‍പ്പെട്ട ഗോധിയ ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് മുറിയിൽ കിടക്കാനായി പോയ വരൻ പ്രതാപ് യാദവ് (24), വധു പുഷ്പ യാദവ് (22) എന്നിവരെ പിറ്റേദിവസം മരിച്ച നിലയിൽ...
മീററ്റ്: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിക്കാതിരിക്കാന്‍ തനിക്ക് സമര്‍ദമുണ്ടായിരുന്നതായി മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി സുധീര്‍ അഗര്‍വാള്‍. അന്ന് വിധി പുറപ്പെടുവിച്ചിരുന്നില്ലെങ്കില്‍ അടുത്ത 200 വര്‍ഷത്തേക്ക് കേസുമായി ബന്ധപ്പെട്ട ഒരു വിധിയും വരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2010ലെ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ബെഞ്ചിന്റെ ഭാഗമായിരുന്ന സുധീര്‍ 2020 ഏപ്രില്‍ 23നാണ് അദ്ദേഹം...
ബെംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ തവണത്തെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ ഗോവധ നിരോധനം പുനപരിശോധിക്കാന്‍ കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍. കന്നുകാലി കശാപ്പ് വിരുദ്ധ നിയമം പുനപരിശോധിക്കാനുള്ള സാധ്യതയെക്കുറിച്ച് മൃഗസംരക്ഷണ-സെറികള്‍ച്ചര്‍ മന്ത്രി കെ. വെങ്കിടേഷ് ശനിയാഴ്ച സൂചന നല്‍കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
മൈസൂരിലെ ഫീല്‍ഡിങ് റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വെങ്കിടേഷ്. പ്രായമായ എരുമകളെ കശാപ്പ്...
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നൽകിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്....