Sunday, September 21, 2025

National

കർണാടക വിജയം മധ്യപ്രദേശിലും ആവർത്തിക്കും; കോൺഗ്രസ് 150 സീറ്റ് നേടുമെന്ന് രാഹുൽ ഗാന്ധി

ഭോപ്പാൽ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് പാർട്ടി മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിൽ 150 ലും കോൺഗ്രസ് വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കായി നടപ്പിലാക്കുന്നത് ഒരോന്നായി പ്രഖ്യാപിക്കുമെന്ന്...

മണിപ്പൂരിൽ സ്ഥിതി അതീവ ഗുരുതരം, പൊലീസുകാരനുൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു; സംഘർഷം അമിത് ഷാ സംസ്ഥാനത്ത് എത്താനിരിക്കെ

ഇംഫാൽ: മണിപ്പൂരിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് അമിത് ഷാ മെയ്തി, കുക്കി വിഭാഗങ്ങളോട് അഭ്യർത്ഥിച്ചു. നേരത്തെ അദ്ദേഹം ഇരുവിഭാഗങ്ങളിലെയും...

ധനകാര്യം സിദ്ധയ്ക്ക്, നഗര വികസനം ഡികെയ്ക്ക്, ആഭ്യന്തരം പരമേശ്വരക്ക്; കർണാടക വകുപ്പുകളിൽ അന്തിമ ഉത്തരവിറങ്ങി

ബെംഗളുരു : കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകി. ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്. വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ  വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ്...

ബെംഗളുരു–മൈസുരു ദേശീയപാതയില്‍ അപകടം: രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബെംഗളുരു : ബെംഗളുരു–മൈസുരു ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ആനയ്ക്കല്‍ സ്വദേശി നിഥിന്‍(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണ് മരിച്ചത്. മൈസുരു ഫിഷ് ലാന്റിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. മൈസുരു കാവേരി കോളേജില്‍...

ടിക്കറ്റെല്ലാം ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഐപിഎല്‍ ഫൈനലിന് ഒരു ലക്ഷത്തിലധികം കാണികള്‍!

അഹമ്മദാബാദ്: ഐപിഎല്‍ 2023 ഫൈനല്‍ ചരിത്രമാകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുക്കുന്ന ഫൈനലാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വരാനിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഇവിടെ കലാശപ്പോരിനുള്ള എല്ലാ ടിക്കറ്റുകളും അതിവേഗം വിറ്റുപോയി. ഇതോടെ വിശിഷ്‌ടാതിഥികള്‍ അടക്കം ഒരുലക്ഷത്തിലധികം പേര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും...

ഒരു കിലോ മാമ്പഴത്തിന് വില രണ്ടര ലക്ഷം രൂപ! മാമ്പഴ മേളയിൽ താരമായി ‘മിയാസാകി’; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം കൊപ്പാളിൽ

ബംഗളൂരു: ഒരു മാമ്പഴത്തിന്റെ വിലമാത്രം 40,000 രൂപ വില, കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴമാണ് ഇപ്പോൾ കർണാടകയിലെ കൊപ്പാളിൽ താരം. ജപ്പാന്റെ സ്വന്തം മാമ്പഴമായ ‘മിയാസാകി’യാണ് ഈ വിലപിടിപ്പുള്ള മാമ്പഴം. ഹോർട്ടിക്കൾച്ചർ വകുപ്പ് കൊപ്പാളിലൊരുക്കിയ മാമ്പഴമേളയിലാണ് മിയാസാകിയും ഇടം പിടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം കൊപ്പാളിലെ കർഷകർക്ക് പരിചയപ്പെടുത്താനായി...

പുതിയ 75 രൂപ നാണയം പുറത്തിറക്കി

ഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പും 75 രൂപ നാണയവും പുറത്തിറക്കി. പുതിയ മന്ദിരത്തിലെ ലോക്‌സഭാ ചേംബറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മോദി നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു. 35 ഗ്രാമാണ് നാണയത്തിന്‍റെ ഭാരം. അശോക സ്തംഭത്തിലെ സിംഹമാണ് നാണയത്തിന്‍റെ ഒരുവശത്ത് ആലേഖനം ചെയ്യുക....

ട്രെയിനിലെ ഈ സീറ്റുകള്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ലഭ്യമല്ല; റെയില്‍വെയുടെ പുതിയ നിയമങ്ങള്‍ ഇങ്ങനെ

ഇന്ത്യയിലെ ലക്ഷക്കണക്കിന് പേര്‍ സഞ്ചരിക്കാനായി തെരെഞ്ഞെടുക്കുന്ന പൊതുഗതാഗതമാണ് ട്രെയിന്‍. കുറഞ്ഞ ചെലവില്‍ ദീര്‍ഘ ദൂര യാത്രക്ക് അവസരമൊരുക്കുന്നു എന്നതാണ് യാത്രക്കാരെ റെയില്‍വേയിലേക്ക് അടുപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം. അതില്‍ തന്നെ റിസര്‍വ്ഡ് കംപാര്‍ട്‌മെന്റുകളില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട സീറ്റാണ് ലോവര്‍ ബെര്‍ത്ത്, അല്ലെങ്കില്‍ സൈഡ് ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍.എന്നാലിപ്പോള്‍ ട്രെയിനിലെ ലോവര്‍...

‘എല്ലാം നശിച്ചുപോകും, അത്യുദാരനായ രക്ഷിതാവ് മാത്രം അവശേഷിക്കും’; പാർലമെന്റ് ഉദ്ഘാടനച്ചടങ്ങിൽ ഖുർആൻ പാരായണവും

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനബന്ധിച്ച് നടന്ന സർവമത പ്രാർത്ഥനയിൽ (സർവ ധർമ്മ പ്രാർഥന) ഖുർആൻ പാരായണവും. ഖുർആനിലെ 55-ാം അധ്യായമായ സൂറത്തുർ റഹ്‌മാനിലെ ആദ്യ 27 ആയത്തുകളാണ് ചടങ്ങിൽ പാരായണം ചെയ്യപ്പെട്ടത്. പാരായണം ചെയ്യപ്പെട്ട ഖുർആൻ സൂക്തകങ്ങളുടെ സാരാംശം ഇപ്രകാരം; 'കരുണാമയനായ അല്ലാഹു ഈ ഖുർആൻ അഭ്യസിപ്പിച്ചിരിക്കുന്നു. അവൻ മനുഷ്യനെ സൃഷ്ടിക്കുകയും സംസാരം പഠിപ്പിക്കുകയും...

കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്‍റെ ഭാര്യയ്ക്ക് ജോലിയില്‍ തുടരാം, പുനര്‍നിയമനം നല്‍കും; സിദ്ധരാമയ്യ

കൊല്ലപ്പെട്ട യുവ മോര്‍ച്ച നേതാവിന്റെ ഭാര്യയുടെ താത്കാലിക ജോലി നിയമനം റദ്ദാക്കിയ നടപടി പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. മുന്‍ കര്‍ണാടക സര്‍ക്കാര്‍ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കിയ നടപടിയെ തുടര്‍ന്നായിരുന്നു യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതന്‍കുമാരിക്ക് ജോലി നഷ്ടമായത്. താത്ക്കാലിക ജീവനക്കാരുടെ നിയമനം റദ്ദാക്കുന്നത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണ നടപടിയാണെന്ന് സിദ്ധരാമയ്യ...
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img