ബെംഗളൂരു: 2020ലെ പൗരത്വ ഭേദഗതിക്കെതിരെ കര്‍ണാടകയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹ കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. സ്കൂള്‍ മാനേജ്മെന്റ് ഭാരവാഹികള്‍ക്കും അധ്യാപകര്‍ക്കും എതിരെ എടുത്ത കേസാണ് കല്‍ബുര്‍ഗി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിധി.
ജസ്റ്റിസ് ഹേമന്ത് ചന്തന്‍ഗൗഡയുടേതാണ് വിധി. ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന സെക്ഷന്‍...
ബൈക്ക് പൂജിക്കാനായി ഗംഗയില്‍ എത്തിയ 14കാരന് ദാരുണാന്ത്യം. നദിയില്‍ മുങ്ങിക്കുളിച്ച ശേഷം പൂജ നടത്താനിരിക്കെവെ അങ്കിതിനെ മുതല ആക്രമിക്കുകയായിരുന്നു. കുളിക്കുന്നതിനിടെ അങ്കിതിനെ മുതല വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോയി ജീവനോടെ തിന്നുകയായിരുന്നു.
ബന്ധുക്കളും നാട്ടുകാരും ബഹളം വെച്ചെങ്കിലും അങ്കിതിന്റെ ചില ശരീരഭാഗങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇതോടെ കുപിതരായ ബന്ധുക്കള്‍ നാട്ടുകാര്‍ക്കൊപ്പം മുതലയെ വലിച്ചു കരയ്ക്ക് കയറ്റി...
ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക് നീട്ടിയിരിക്കുകയാണ്.
ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം.
ആദ്യം ആധാറിന്റെ...
മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. പുണെ – മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ അപകടത്തിൽ പെടുകയായിരുന്നു. ടാങ്കറിൽ നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിച്ചു.
അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ വെന്തുമരിച്ചെന്നും മൂന്ന് പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്....
ന്യൂഡൽഹി ∙ ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഊർജിതമാക്കുന്നു. ലോ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണു നടപടിയെന്നാണ് നിയമമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും ബിൽ അവതരിപ്പിക്കാനാണു ശ്രമം. ബിജു ജനതാദളും പിന്തുണയ്ക്കുമെന്നതിനാൽ രാജ്യസഭയിലും ബിൽ പാസാകാനുള്ള വോട്ടിന്റെ പ്രശ്നമില്ലെന്നാണ് ബിജെപി കരുതുന്നത്.
യുസിസി ആവശ്യമുള്ളതോ അഭികാമ്യമോ അല്ലെന്നാണു കഴിഞ്ഞ...
ജബല്‍പൂര്‍: കമിതാക്കളെ ബഹുമാനിക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പങ്കജ മുണ്ടേ. മധ്യപ്രദേശിലെ ജബല്പൂരില് ലൗവ് ജിഹാദുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നും പങ്കജ് മുണ്ടേ പറഞ്ഞു. ലവ് ജിഹാദിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ശക്തമായ നിയമനടപടി രൂപീകരിക്കാനൊരുങ്ങുമ്പോഴാണ് പങ്കജ മുണ്ടേയുടെ പ്രതികരണം എത്തുന്നത്. പ്രണയം രണ്ട് ആളുകളെ...
ബംഗളൂരു: ബെംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി മകൾ. ബെംഗളൂരു മിക്കോ ലേ ഔട്ടിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൾ സോനാലി സെൻ പിടിയിലായി. ഇവർ പോലീസിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. അർദ്ധരാത്രിയോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പശ്ചിമ ബംഗാൾ സ്വദേശിയാണ്, ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്ത്...
ഗുജറാത്ത് തീരത്ത് ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തമാവുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയും 150 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
ആളുകള്‍ പരമാവധി വീടുകളില്‍ കഴിയണമെന്നാണ് നിര്‍ദേശം. അടുത്ത രണ്ട് ദിവസത്തേക്ക് ഗുജറാത്തില്‍ നിന്നുള്ള 67 ട്രെയ്നുകള്‍ റദ്ദാക്കി. കച്ച്, ജുനാഗഡ്,...
ന്യൂഡൽഹി: ‘അവരെ ഞങ്ങൾ സ്നേഹത്തോടെ പുറന്തള്ളും. സൗഹാർദത്തോടെ തന്നെ ഇവിടെ നിന്ന് പിടിച്ചുപുറത്താക്കും. ഇവിടെ കച്ചവടം ചെയ്യാൻ ഇനി ഞങ്ങൾ അവരെ അനുവദിക്കില്ല. കടകൾ തുറക്കാൻ പോലും അനുവദിക്കില്ല. അതോടെ സ്വന്തം നിലക്ക് അവർ പൊയ്ക്കൊള്ളും’- ബി.ജെ.പി പട്ടിക ജാതി മോർച്ച ഉത്തരകാശി ജില്ലാ പ്രസിഡന്റ് പ്രകാശ് കുമാർ ദബ്രാലിന്റേതാണ് വാക്കുകൾ. ഉത്തരകാശി ജില്ലയിലെ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...