കര്‍ണാടകയില്‍ അധികാരത്തില്‍ നിന്നിറങ്ങിയ ബിജെപിയെ കുരുക്കിലാക്കാനുള്ള നീക്കവുമായി സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് ഭരണകൂടം രംഗത്ത്. ബിജെപി ഭരണകാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അന്വേഷണത്തില്‍ തെറ്റുകാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 മുതല്‍ 2023 വരെ കര്‍ണാടകത്തില്‍ അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഭരണകാലത്ത് ഉയര്‍ന്നു വന്നത്....
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ ഏക സിവിൽ കോഡ് മുഖ്യ വിഷയമാക്കി ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചന നൽകിയ മോദി, സുപ്രീംകോടതി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന്...
പാലക്കാട് പല്ലശ്സനയിൽ ഒരു കല്യാണവീട്ടിൽ നടന്ന ആചാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. വരന്‍റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിന് തലക്കടിയേറ്റ് കണ്ണും മനസും കലങ്ങിപ്പോയ അവസ്ഥയാണ് ഉണ്ടായത്. അതും വെറുമൊരു പ്രദേശിക ആചാരത്തിന്റെ പേരിൽ. പല്ലശന സ്വദേശിയായ സച്ചിന്‍റെ വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരം എട്ടിന്റെ പണി തന്നത്.
കോഴിക്കോട്...
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം ശക്തമായ ആസൂത്രണത്തിലാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലെ പിടിവിട്ട ബിജെപി കൂടുതൽ ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നത്. ഇപ്പോഴിതാ കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാനാണ് ബിജെപിയുടെ നീക്കങ്ങൾ. കേരളത്തിൽ എൻഡിഎ യ്ക്ക് ഏരെ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം....
ബൈക്കില്‍ ഏഴു കുട്ടികളുമായി യാത്ര നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. കുറ്റകരമായ നരഹത്യ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ബൈക്കിന്റെ മുന്നില്‍ രണ്ട് കുട്ടികളെ നില്‍ക്കുന്നതും ഇയാളുടെ പുറകില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നതും മറ്റ് രണ്ടുപേര്‍ പിന്നില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ കുട്ടികളുമായി ബൈക്കില്‍ സഞ്ചരിക്കുന്ന...
ചെന്നെെ: വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച മാസ ശമ്പളം നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. 1000 രൂപയാണ് ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം ശമ്പളമായി നൽകുക. സെപ്തംബർ 15 മുതൽ പദ്ധതി നടപ്പിലാക്കും. റേഷൻ കാർഡിൽ പേരുള്ള മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക. ധനകാര്യ, റവന്യൂ, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയ യോഗത്തിന്...
ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു. അന്‍വാറശ്ശേരിയിലേക്കാണ് മഅദനി നേരെ പോകുന്നത്. വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് മഅദനി മാധ്യമങ്ങളോട് പറഞ്ഞു. എന്നോട് ചെയ്ത നീതികേട് രാജ്യത്തിന്‍റെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണ്. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്, അതിനാൽ തന്നെ കേസ് അവസാനമില്ലാതെ നീളുകയാണെന്നും ഇത് നീതി നിഷേധമാണെന്നും...
ദില്ലി: ആധാർ ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി അഞ്ചു ദിവസം കൂടി മാത്രം. ഈ മാസം മുപ്പത്തിനകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. ആയിരം രൂപ പിഴയൊടുക്കി മാത്രമേ ആധാറും പാനും ബന്ധിപ്പിക്കാൻ സാധിക്കൂ. 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന്...
മുംബൈ: ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ യുവാവിനെ തല്ലിക്കൊന്നു. ശനിയാഴ്ച രാത്രി നാസിക് ജില്ലയിലാണ് സംഭവം. പശുസംരക്ഷകരാണ് യുവാക്കളുടെ വാഹനം തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്. മുംബൈയിലെ കുർള സ്വദേശിയായ 32 കാരനായ അഫാൻ അൻസാരി, നസീർ ഷെയ്ഖ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ കാറിൽ കന്നുകാലി മാംസം കടത്തുകയാണെന്നാരോപിച്ച് പശു സംരക്ഷകർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...