Thursday, September 11, 2025

National

തിരിക്കില്‍ പെട്ട് യുവതി മരിച്ചതില്‍ അല്ലു അര്‍ജുനെതിരെ കേസ്; തിയറ്റര്‍ മനേജ്മെന്റിനെതിരെയും നടപടി

പുഷ്പ 2 പ്രീമിയറിനിടെ യുവതി മരിച്ചതില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീമിനും സന്ധ്യ തിയറ്റര്‍ മനേജ്മെന്റിനെതിരെയും കേസെടുക്കും. അല്ലു അര്‍ജുന്‍ തിയറ്ററിലെത്തുമെന്ന് മനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നുവെന്ന് പൊലീസ്. തിരിക്കലും തിരക്കിലുംപെട്ട് ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്. കുടുംബത്തോടൊപ്പമാണ്...

ഡെങ്കിപ്പനി-മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് ഇൻഷുറൻസ്; പ്രീമിയം വർഷം 59 രൂപ

മുംബൈ: ഡെങ്കിപ്പനി, മലേറിയ ഉൾപ്പെടെ ജീവികൾ പരത്തുന്നതും വായുവിലൂടെ പകരുന്നതുമായ പകർച്ചവ്യാധികൾക്ക് ആരോഗ്യ ഇൻഷുറസ് പദ്ധതിയുമായി ഫോൺ പേ. വർഷം 59 രൂപ പ്രീമിയത്തിൽ ഒരുലക്ഷം രൂപവരെ ചികിത്സാച്ചെലവ് വാഗ്ദാനംചെയ്യുന്നതാണ് പദ്ധതി. ഉപഭോക്താക്കൾക്ക് ഫോൺ പേ പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റർ ചെയ്യാനും ക്ലെയിം അവകാശപ്പെടാനും കഴിയുന്ന ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. മലേറിയ,...

യുപി സർക്കാരിന്റെ വിലക്ക് മറികടന്ന് സംഭലിലേക്ക് പുറപ്പെടാൻ രാഹുൽ ഗാന്ധി; ഒപ്പം പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോൺഗ്രസ് എംപിമാരും

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ. രാഹുൽ ഗാന്ധിയെ തടയാൻ സംഭൽ ജില്ലാ മജിസ്ട്രേറ്റ് അയൽ ജില്ലകൾക്ക് നിർദേശം നൽകി. അതിർത്തികളിൽ നിരവധി പൊലീസുകരെയും വിന്യസിച്ചു. ഡൽഹിയിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിയോടെ സംഭലിലേക്ക് രാഹുൽ പുറപ്പെടാൻ ഇരിക്കെയാണ് സർക്കാർ നീക്കം. ഈ മാസം 10വരെ...

വരൻ ഇടയ്‍ക്കിടെ ബാത്ത്‍റൂമിൽ പോകുന്നു, പിന്നാലെ ചെന്ന് നോക്കിയപ്പോൾ കള്ളി വെളിച്ചത്ത്, വിവാഹം മുടങ്ങി

വിവാഹങ്ങൾക്കിടെ പല പ്രശ്നങ്ങളും ഉടലെടുക്കുന്നതും ബഹളമുണ്ടാകുന്നതും ചിലപ്പോൾ കല്ല്യാണം തന്നെ മുടങ്ങിപ്പോകുന്നതുമായ ഏറെ സംഭവങ്ങളുണ്ടാകാറുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഡൽഹിയിലെ സാഹിബാബാദിലും നടന്നത്. വരൻ ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകാനെന്ന് പറഞ്ഞ് മുങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഇങ്ങനെ ഇടവിട്ട് ഇടവിട്ട് ബാത്ത്റൂമിൽ പോകാനായി വരൻ എഴുന്നേറ്റതോടെ വധുവിന് സംശയം തോന്നി. അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്....

കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ ലളിതമായ ബ്ലഡ് ടെസ്റ്റ്; നൂതന സംവിധാനവുമായി റിലയന്‍സ്

ബംഗളൂരു/കൊച്ചി: പ്രമുഖ ജനിതകശാസ്ത്ര, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് കമ്പനിയായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്, ഒന്നിലധികം അര്‍ബുദങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്ന നവീന ബ്ലഡ് ടെസ്റ്റ് സംവിധാനം ലോഞ്ച് ചെയ്തു. കാന്‍സര്‍സ്‌പോട്ട് എന്നാണ് ഈ രക്തപരിശോധനാ സംവിധാനത്തിന് പേര്. കാന്‍സര്‍ സ്പോട്ട് പരിശോധനയില്‍ കാന്‍സര്‍ ട്യൂമര്‍ ഡിഎന്‍എ ശകലങ്ങള്‍ തിരിച്ചറിയാന്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ മെത്തിലേഷന്‍...

ദുരഭിമാനക്കൊല; പൊലീസുകാരിയെ സഹോദരൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ബെം​ഗളൂരു: തെലങ്കാനയിൽ ഇതരസമുദായത്തിലുള്ളയാളെ പ്രണയിച്ച് വിവാഹം കഴിച്ചതിന് വനിതാ കോൺസ്റ്റബിളിനെ സഹോദരൻ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഹയാത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാഗമണിയാണ് മരിച്ചത്. സഹോദരനായ പരമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. 15 ദിവസം മുൻപായിരുന്നു ഇബ്രാഹിംപട്ടണം സ്വദേശിയായ നാഗമണിയും റായപോലു സ്വദേശിയായ ശ്രീകാന്തും വിവാഹിതരായത്. നാല് വർഷത്തെ പ്രണയം. വീട്ടുകാരുടെ കടുത്ത...

‘ഇന്ത്യയിലും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണം’; സര്‍വേയില്‍ വന്‍ പിന്തുണ

ദില്ലി: 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഈയടുത്ത് ഓസ്ട്രേലിയ നിരോധിച്ചിരുന്നു. ഇതോടെ ഇന്ത്യയിലും കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമ അക്കൗണ്ട് എടുക്കുന്നതില്‍ നിയന്ത്രണം വേണമോയെന്ന ചര്‍ച്ചകള്‍ സജീവമാണ്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്ന ആവശ്യം ഇന്ത്യയിലും ശക്തമാണ് എന്നാണ് ദേശീയ മാധ്യമമായ ബിസിനസ് ടുഡേ നടത്തിയ വോട്ടെടുപ്പില്‍ വ്യക്തമായത്. കുട്ടികളുടെ സാമൂഹ്യ മാധ്യമ...

‘ഇ.വി.എം ഹാക്ക് ചെയ്യാൻ കഴിയും, ഇതാ ഇങ്ങനെ’ -വിഡിയോയുമായി യുവാവ്; തെറ്റായ വാദമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

മുംബൈ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം) ഹാക്ക് ചെയ്യാൻ കഴിയുമെന്ന അവകാശവാദവുമായി യുവാവ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ അവകാശവാദമുന്നയിച്ചത്. ഇതിന്‍റെ വിഡിയോ വൈറലായതോടെ, തെറ്റായ അവകാശവാദമാണിതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തെത്തി. സൈദ് ശൂജ എന്നയാളാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് കാണിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. 'ഫ്രീക്വൻസി ഐസൊലേഷൻ' എന്ന...

നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ(30) മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന രം​ഗറെഡ്ഡിയിലെ വസതിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ​ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച താരമാണ് ശോഭിത...

യാത്രക്കാർക്ക് ഇരുട്ടടിയാകുന്ന തീരുമാനം, നിരക്ക് ഉയരും; ഇന്ധനവില കൂട്ടി കമ്പനികൾ, വിമാനയാത്രക്ക് ഇനി ചെലവേറും

ദില്ലി: ഏവിയേഷൻ ഇന്ധനത്തിന്റെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൻ്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ വർധിപ്പിച്ചു. ഒരു മാസത്തിന് ശേഷം വിമാന ഇന്ധന വില 2,941.5 രൂപ ഉയർത്തി. ദില്ലിയിൽ എടിഎഫിന് കിലോലിറ്ററിന് 91,856.84 രൂപയും കൊൽക്കത്തയിൽ 94,551.63 രൂപയും മുംബൈയിൽ 85,861.02 രൂപയും ചെന്നൈയിൽ 95,231.49 രൂപയുമാണ് വില....
- Advertisement -spot_img

Latest News

ദേശീയപാത 66: ആകെ 451 ക്യാമറകള്‍, ലൈൻ തെറ്റിച്ചാലും പിടിവീഴും; മുഴുവന്‍ സമയ നിരീക്ഷണത്തിന് എടിഎംഎസ്

കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍...
- Advertisement -spot_img