ഡല്‍ഹി: വിശാല പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരു നല്‍കിയതിനു പിന്നാലെ പുതിയ ടാഗ്‍ലൈന്‍. 'ജീതേഗാ ഭാരത്' (ഇന്ത്യ ജയിക്കും) എന്നാണ് ടാഗ്‍ലൈന്‍. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒന്നിച്ചണിനിരന്ന് പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
26 പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്നാണ് പേരിട്ടത്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം....
ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ട്വീറ്റുകളൊന്നും ഇടരുതെന്ന് സോഷ്യല്‍ മീഡിയ ടീമിന് നിര്‍ദേശം നല്‍കി ആം ആദ്മി പാര്‍ട്ടി. ബെംഗളൂരുവില്‍ ചേര്‍ന്ന വിശാല പ്രതിപക്ഷ യോഗത്തിന് ശേഷമാണ് ടീമിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആദ്യ പ്രതിപക്ഷ യോഗത്തിന് ശേഷം എ.എ.പി നേതാക്കള്‍ സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും നടത്തിയ കോണ്‍ഗ്രസ് വിരുദ്ധ പ്രസ്താവനകള്‍ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ്...
തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളുരുവിൽ അഞ്ച് പേര്‍ പിടിയില്‍. ബെംഗളുരുവിലെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ നടപടി. ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈൽ, ഉമർ, ജുനൈദ്, മുദ്ദസിർ, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് ഏഴു നാടൻ തോക്കുകൾ, 12 മൊബൈൽ ഫോണുകൾ, ബോംബ് നിർമാണ വസ്തുക്കൾ,...
മൊറാദാബാദ്: പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂടണയും മുന്‍പ് അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ കൂടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള യുവതിയാണ് ഇന്ത്യയിലെത്തിയത്. യുപി,മൊറാദാബാദ് സ്വദേശിയായ അജയിനെ കാണാനാണ് ബംഗ്ലാദേശ് സ്വദേശിയായ ജൂലി ഇന്ത്യയിലെത്തിയത്.
ഹിന്ദു ആചാരപ്രകാരം അജയിനെ വിവാഹം കഴിക്കുകയും...
ബംഗളൂരു: അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി പ്രതിപക്ഷ പാർട്ടുകൾ. പ്രതിപക്ഷ വിശാല സഖ്യത്തിന് ഇന്ത്യ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള...
പുണെ∙ തക്കാളിയുടെ വില കുതിച്ചുയരുമ്പോൾ പുണെയിലെ കർഷകൻ തക്കാളി വിറ്റ് 2.8 കോടി രൂപ സ്വന്തമാക്കിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ പുണെ ജില്ലയിലുള്ള ജുന്നാൽ താലൂക്കിലുള്ള ഇശ്വർ ഗയാകറും (36) ഭാര്യയുമാണ് തക്കാളി വിറ്റ് കോടീശ്വരന്മാരായത്. ഇനിയുള്ള 4,000 കൊട്ട തക്കാളി വിറ്റ് 3.5 കോടി രൂപ സമാഹരിക്കാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്.
‘‘ഇത് ഒരു ദിവസം കൊണ്ട്...
ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച...
ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മുസ്ലിം പള്ളി പൂട്ടിച്ചു. ജൽഗാവ് ജില്ലയിലെ 800 വർഷത്തോളം പഴക്കമുള്ള പുരാതനമായ മുസ്ലിം പള്ളിയാണ് കളക്ടർ ഇടപെട്ട് പൂട്ടിച്ചത്.
പള്ളിയുടെ മൊത്തം നിർമിതിക്ക് ക്ഷേത്രത്തിനോട് സാമ്യമുണ്ട് എന്ന പരാതിയെത്തുടർന്ന് ഈ മാസം 11നാണ് പള്ളി പൂട്ടാനായി കളക്ടർ ഉത്തരവിടുന്നത്. പ്രസാദ് മധുസൂദൻ ദന്താവാടേ എന്ന ആർ എസ് എസ് പ്രവർത്തകന്റെ പരാതിയിലായിരുന്നു...
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാന്‍ ദേശീയ നിയമ കമ്മിഷന്‍ നല്‍കിയ സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ്, ഈ മാസം 28 വരെ നീട്ടിയതായി ദേശീയ നിയമ കമ്മിഷന്‍ അറിയിച്ചത്. രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സജീവമാക്കിയിരിക്കെയാണ്, ഇതുമായി ബന്ധപ്പെട്ട് നിയമ കമ്മിഷന്‍ പൊതുജനാഭിപ്രായം...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...