National

സ്കൂട്ടറിൽ കോളജ് വിദ്യാർഥിനിയുടെ പിറകിലിരുന്ന് രാഹുൽ ​ഗാന്ധിയുടെ സവാരി; വീഡിയോ വൈറൽ

ജയ്പൂർ: കോളജ് കോമ്പൗണ്ടിനകത്തും റോഡിലൂടെയും സ്കൂട്ടറോടിക്കുന്ന കോളജ് വിദ്യാർഥിനി, പിറകിലിരിക്കുന്നത് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ മഹാറാണി കോളജിലാണ് സംഭവം. കോളജിൽ പഠനമികവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാനമായി ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്ത ശേഷമായിരുന്നു രാഹുൽ ​ഗാന്ധിയുടെ സ്കൂട്ടർ സവാരി. ജയ്പൂരിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ, കോളജിലെ...

മുകേഷ് അംബാനിയുടെ റിലയന്‍സ് മെഗാ ലക്ഷ്വറി മാള്‍ ഉടന്‍ തുറക്കും, വരുന്നത് അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രം

മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് ജിയോ വേള്‍ഡ് പ്‌ളാസയുടെ കീഴിലുള്ള ആദ്യ ലക്ഷ്വറി മാള്‍ മുംബൈയില്‍ ഉടന്‍ തുറക്കും. അമ്പരപ്പിക്കുന്ന അത്യാഡംബര അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമായിരിക്കും ഈ മാള്‍.100 കോടി ഡോളര്‍ ചിലവഴിച്ചാണ് ഈ മാള്‍ നിര്‍മിക്കുന്നതെന്നാണ് സൂചന. മാള്‍ ബിസിനസിലൂടെ റീട്ടെയ്ല്‍ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് തന്നെയാണ് റിലയന്‍സ്...

ആന്ധ്രാപ്രദേശിന്റെ ഭാവി മുഖ്യമന്ത്രിയെ തീരുമാനിക്കുക മമ്മൂട്ടിയോ? അധികം വൈകാതെ കാര്യങ്ങൾ വ്യക്തമാകും

മമ്മൂട്ടി തെലുങ്ക് ചിത്രം 'യാത്ര 2'വിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തു. ഒന്നാം ഭാഗത്തിൽ നായകനായ മമ്മൂട്ടി രണ്ടാം ഭാഗത്തിലും അഭിനയിക്കാനെത്തുന്നതിൽ പുതുമയൊന്നുമില്ലെങ്കിലും ആന്ധ്രപ്രദേശിൽ കാര്യങ്ങൾ അങ്ങനെയല്ല. രാഷ്ട്രീയ വിവാദങ്ങൾ തിളയ്ക്കുന്ന സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ 'യാത്ര' സിനിമയുടെ രണ്ടാം ഭാഗത്തിന് പ്രാധാന്യമേറെയുണ്ട്. രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡി പ്രതിപക്ഷത്തായിരുന്നപ്പോഴാണ്...

‘നിങ്ങളുടെ സിംഹക്കുട്ടിയെ കൊന്നു’, രാത്രി വിളിച്ചുണര്‍ത്തി മകന്‍റെ മൃതദേഹം കാണിച്ച് അക്രമികള്‍ മാതാപിതാക്കളോട്

അമൃത്സര്‍: 22 കാരനായ കബഡി താരത്തെ കൊലപ്പെടുത്തി മൃതദേഹം മാതാപിതാക്കളെ വിളിച്ചുണര്‍ത്തി വീട്ടുപടിക്കല്‍ കൊണ്ട് തള്ളി അക്രമികള്‍. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നുവെന്നായിരുന്നു അക്രമികള്‍ 22കാരന്റെ മാതാപിതാക്കളോട് ആക്രോശിച്ചത്. പഞ്ചാബിലെ കപൂര്‍ത്തലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഹര്‍ദീപ് സിംഗ് എന്ന 22 കാരനായ യുവ കബഡി താരത്തെയാണ് ആറ് പേര്‍ ചേര്‍ന്ന്...

എൻ.ഡി.എയിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.എസിൽ പൊട്ടിത്തെറി; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു

ബംഗളൂരു: എൻ.ഡി.എ സഖ്യത്തിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.എസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷഫീഉല്ലാ ഖാൻ രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹീമും രാജിവെക്കുമെന്നാണ് സൂചന. പാർട്ടി വിടുന്ന ജെ.ഡി.എസ് നേതാക്കൾ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ബംഗളൂരുവിൽ യോഗം ചേർന്നു. 12 ജെ.ഡി.എസ് എം.എൽ.എമാർ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിവരം....

‘മോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ ജനാധിപത്യം തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നു’- രാഹുല്‍ ഗാന്ധി

ഓസ്‌ലോ: 2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ ജനാധിപത്യം പൂര്‍ണമായും മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യം ഇല്ലാതായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഒരു വലിയ അളവോളം ജനതയ്ക്ക് സംസാരിക്കാനുള്ള അനുവാദം പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോര്‍വേയില്‍ ഓസ് ലോയ സര്‍വ്വകലാശാല വിദ്യാര്‍ഥികളുമായി സംവദിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ ജനാധിപത്യം തുടര്‍ച്ചയായി അക്രമിക്കപ്പെടുകയാണെന്നും രാജ്യം പ്രതിരോധത്തിലാണെന്നും...

കാസർകോട് സ്വദേശിനിയായ 17 കാരി ബംഗളൂരുവിൽ മരിച്ച നിലയിൽ; ദുരൂഹത സംശയിച്ച് ബന്ധുക്കളും നാട്ടുകാരും

കാസർകോട്: കാസർകോട് ബദിയഡുക്ക സ്വദേശിനിയായ പതിനേഴുകാരി ബംഗുളൂരുവിലെ ബന്ധുവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. നെല്ലിക്കട്ട നൊക്രാജെ സാലത്തുക്കയിലെ അബ്ദുൾ മുത്തലിബിന്റെ മകൾ ആയിഷത്ത് സാനിയ ബാനു (17) വാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറിയ മൃതദേഹം നാട്ടിലെത്തിച്ച് എതിർത്തോട് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി. ആയിഷത്ത് ഷാനിയ...

വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാർ നമ്പർ നിർബന്ധമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

ദില്ലി: വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ്  നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നേരത്തെയുള്ളവരുടെ രേഖകൾ പുതുക്കുന്നതിനുമുള്ള ഫോമുകളിൽ മാറ്റങ്ങൾ വരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹരജിക്കുള്ള മറുപടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ...

മകനെ ശിക്ഷിച്ചത് ഇഷ്ടപ്പെട്ടില്ല, അദ്ധ്യാപകനെ സ്കൂളിൽ കയറി തല്ലി പിതാവ്, വീഡിയോ

കാൺപൂർ: മകനെ ശിക്ഷിച്ചതിൽ കലിപൂണ്ട് പിതാവ് അദ്ധ്യാപകനെ സ്കൂളിൽ കയറി തല്ലിച്ചതച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂട്ടുകാരെയും കൂട്ടിയെത്തിയാണ് പിതാവ് അദ്ധ്യാപകനെ തല്ലിയത്. സ്കൂളിലെ ഓഫീസ് മുറിയിൽ അദ്ധ്യാപകൻ പ്രിൻസിപ്പലുമായി സംസാരിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരെയും കൂട്ടി കുട്ടിയുടെ രക്ഷിതാവ് എത്തിയത്. വന്നപാടെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന ഇയാൾ അദ്ധ്യാപകനെ തല്ലുകയായിരുന്നു....

ഐ ഫോണ്‍ 15 സീരിസ് ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി; സ്റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ട നിര

ആപ്പിളിന്റെ പുതിയ ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ഇന്ന് വിൽപ്പനയാരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി ഡൽഹിയിലും മുംബൈയിലും ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഐഫോൺ ലോഞ്ചാണിത്. ലോഞ്ചിങ്ങ് ദിവസം ലോകമെമ്പാടുമുള്ള മറ്റ് ഐഫോൺ സ്റ്റോറുകളിൽ കാണപ്പെടുന്നത് പോലെ ഏറ്റവും പുതിയ സീരീസ് സ്വന്തമാക്കാനായി ഐഫോൺ പ്രേമികൾ ഇന്ത്യയിലെ സ്റ്റോറുകൾക്ക് പുറത്ത് പുലർച്ചെ നാല് മണിമുതൽ...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img