ന്യൂഡല്‍ഹി: പാര്‍ലമെന്റിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു. ബി.ആര്. അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തമന്ത്രി അമിതാ ഷാ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധത്തിനിടെ രണ്ട് എം.പി.മാരെ പരിക്കേല്‍പ്പിച്ചു എന്ന ബി.ജെ.പി. നേതാക്കളുടെ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ഒഡിഷയില്‍ നിന്നുള്ള എം.പി....
മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്താൽ മുപ്പത്തിയൊന്നുകാരന് ദാരുണാന്ത്യം. മുംബൈയിൽ നിന്നുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിക്രം അശോക് ദേശ്മുഖ് ആണ് ക്രിക്കറ്റ് മൈതാനത്തുവച്ച് ഹൃദയാഘാതത്താൽ മരണമടഞ്ഞത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ ആസാദ് മൈദാനിൽ വച്ചായിരുന്നു സംഭവം നടന്നത്.
ഐ.ടി. കമ്പനിയിൽ എഞ്ചിനീയറായ അശോഖ് ആസാദ് മൈദാനിയിൽ സ്ഥിരമായി ക്രിക്കറ്റ് പരിശീലനത്തിന് എത്താറുണ്ടായിരുന്നു. ഞായറാഴ്ച ഇരുപത്തിയഞ്ച് ഓവറിന്റെ പരിശീലനത്തിലായിരുന്നു...
ഇന്ത്യയുടെ ഓട്ടോമോട്ടീവ് ചരിത്രത്തിൽ സുപ്രധാന നാഴികകല്ല് പൂർത്തിയാക്കി മാരുതി സുസുക്കി വാഗൺ-ആർ. 1999 ഡിസംബർ 18 ന് പുറത്തിറങ്ങിയ വാഗൺ-ആറിന് ഇന്ന് 25 വയസ് പൂർത്തിയാകുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നാണ് വാഗൺ-ആർ.
തുടക്കത്തിൽ ഒരു അർബൻ കമ്യൂട്ട് കാർ എന്ന നിലയിൽ സ്ഥാനം പിടിച്ച വാഗൺ-ആർ ഇന്ത്യയിലെ...
ന്യൂഡൽഹി: തര്‍ക്കങ്ങള്‍ ആളിക്കത്തിക്കാന്‍ വേണ്ടി മതചരിത്രത്തെ ദുരുപയോഗം ചെയ്യുന്നു എന്ന വിമർശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. 'ഇവിടെ ഞാൻ പാര്‍ലമെന്റില്‍ കുഴിച്ച് നോക്കി എന്തെങ്കിലും കിട്ടിയാല്‍ അതിനര്‍ഥം പാര്‍ലമെന്റ് എന്റേതാണെന്നാണോ' എന്ന് ഉവൈസി ചോദിച്ചു. പാര്‍ലമെന്റില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ, പ്രത്യേകിച്ച് മുസ്ലിംകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച...
ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചിട്ടും അല്ലു ജയിലിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി മുഴുവൻ അദ്ദേഹം ജയിലിലാണ് കഴിഞ്ഞത്. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തത് കാരണമാണ്...
2024 അവസാനിക്കുകയാണ്, ഈ മാസത്തിൽ നിരവധി സാമ്പത്തിക കാര്യങ്ങളുടെ സമയ പരിധിയും അവസാനിക്കുന്നുണ്ട്, അതിനാൽ പിഴകൾ ഒഴിവാക്കാനും പരമാവധി ആനുകൂല്യങ്ങൾ നേടാനും ഈ സമയപരിധികൾ നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കേണ്ട 5 പ്രധാന സാമ്പത്തിക കാര്യങ്ങൾ ഇവയാണ്
1.സൗജന്യ ആധാര്‍ അപ്ഡേറ്റ്
ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് 2024 ഡിസംബര്‍ 14 വരെ myAadhaarപോര്‍ട്ടല്‍...
ദില്ലി: ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ 59കാരിയ്ക്ക് പുതുജീവൻ. രാജ്യ തലസ്ഥാനമായ ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് ഗ്രീൻ കോറിഡോറിലൂടെയാണ് ഹൃദയം എത്തിച്ചത്. നിർണായകമായ അവസാന 20 കിലോ മീറ്റർ ദൂരം വെറും 27 മിനിട്ടിനുള്ളിൽ താണ്ടിയാണ് ഹൃദയം ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് എത്തിയത്.
ഡൈലേറ്റഡ്...
കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്നിറങ്ങി ഒരു കൊലപാതകം ചെയ്യുക, തുടര്‍ന്ന് അന്ന് തന്നെ അടുത്ത വിമാനത്തില്‍ തിരികെ കുവൈത്തിലേക്ക്. മസാല സിനിമകളിലെ സ്ഥിരം സീനല്ല അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ നടന്ന ഒരു കുറ്റകൃത്യമാണ് സംഭവം. എന്നാല്‍ അതിലേറെ കൗതുകമെന്തെന്നാല്‍ ഈ കുറ്റകൃത്യത്തെ കുറിച്ച് വെളിപ്പെടുത്തിയത് കൃത്യം ചെയ്ത പ്രതി തന്നെയാണ്.
ആന്ധ്രപ്രദേശില്‍ അന്നമയ്യ ജില്ലയിലാണ് സംഭവം...
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രധാന ചുവടുവെയ്പുമായി വാര്‍ത്താ വിതരണ മന്ത്രാലയം. അനലോഗ് സിഗ്നലുകള്‍ ഉപയോഗിച്ചുള്ള പരമ്പരാത റേഡിയോ പ്രക്ഷേപണത്തിന് പകരം ഡിജിറ്റല്‍ സിഗ്നലുകള്‍ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണത്തിലേക്കുള്ള നടപടികള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനാവശ്യമായ ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് നയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു...
ന്യൂഡൽഹി : 1991-ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷിചേരാൻ ലീഗ് അപേക്ഷ നൽകി. ലീഗിന് വേണ്ടി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്.
ആരാധനാലയ നിയമം മതേതരത്വം...
കാറുകളുടെ ജിഎസ്ടി കുറച്ചുകൊണ്ട് സർക്കാർ സാധാരണക്കാർക്ക് ആശ്വാസം നൽകിയിട്ടുണ്ട്. കാറുകൾ വാങ്ങുന്ന ആളുകൾക്ക് ഈ ആശ്വാസം വളരെയധികം ഗുണം ചെയ്യും. മിക്ക കമ്പനികളും പുതിയ ജിഎസ്ടി...