Sunday, January 25, 2026

National

ഒറ്റ ദിവസം കൊണ്ട് കര്‍ണ്ണാടകയില്‍ അനുമതി ലഭിച്ചത് 7660 കോടിയുടെ നിക്ഷേപങ്ങള്‍ക്ക്, പണമിറക്കുന്ന കമ്പനികളില്‍ മാരുതി സുസൂക്കി മുതല്‍ ടാറ്റവരെ

കര്‍ണ്ണാടക സര്‍ക്കാര്‍ ഇന്നലെ വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയത് 7660 കോടിയുടെ നിക്ഷേപങ്ങള്‍ക്ക്. സംസ്ഥാന വ്യവസായ വകുപ്പിന്റെ ഏക ജാലക ക്‌ളിയറന്‍സ് സംവിധാനമാണ് 91 നിക്ഷേപ പദ്ധതികള്‍ക്ക് ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയത്. സംസ്ഥാന ചെറുകിട ഇടത്തം വ്യവസായ വകുപ്പ് മന്ത്രി എന്‍ ബി പാട്ടീല്‍ ആണ് ഇക്കാര്യ അറിയിച്ചത്്.. ഒരു...

ഓടുന്ന ബൈക്കില്‍ ചുംബനം, വീഡിയോ; നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

ജയ്പ്പൂര്‍: ബൈക്കില്‍ സഞ്ചരിക്കവെ പരസ്പരം ചുംബിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. രാജസ്ഥാനിലെ ജയ്പ്പൂരിലെ ദുര്‍ഗാപൂര്‍ മേഖലയിലെ തിരക്കേറിയ റോഡില്‍ നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡില്‍ പ്രചരിച്ചത്. ബുള്ളറ്റ് ഓടിക്കുമ്പോള്‍ യുവാവ് പിന്നില്‍ ഇരിക്കുന്ന യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുള്ളവരാണ് വീഡിയോ പകര്‍ത്തിയത്. യുവാവും യുവതിയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല....

കണ്ടെയ്‌നര്‍ മുകളില്‍ വീണിട്ടും XUV700-യിലെ യാത്രക്കാരന്‍ സേഫ്; വാഹനത്തിന് രാഖി കെട്ടി മകള്‍ | Video

അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ചിത്രങ്ങളിലൊന്നാണ് ഒരു മഹീന്ദ്ര എക്‌സ്.യു.വി.700-യുടെ മുകളിലേക്ക് ഒരു കണ്ടെയ്‌നര്‍ മറിഞ്ഞ് കിടക്കുന്നത്. വാഹനത്തിന്റെ റൂഫ് പൂര്‍ണമായും തകര്‍ന്നെങ്കിലും അതിനുള്ളിലുണ്ടായിരുന്ന യാത്രക്കാരന്‍ സുരക്ഷിതമായിരുന്നെന്നതും ഈ വാഹനത്തിന് സാമൂഹിക മാധ്യമങ്ങളില്‍ കൈയടി നേടി കൊടുത്തിരുന്നു. ഇതിനുശേഷം ഈ വാഹനം സര്‍വീസ് സ്റ്റേഷനില്‍ ഓടിച്ച് കയറ്റുന്നതിന്റെ വീഡിയോ കൂടി എത്തിയതോടെ വാഹനത്തിന്റെ സുരക്ഷയെ...

14 കോടിയിലേറെ രൂപയുടെ കള്ളക്കടത്ത്; ഒരു വിമാനത്തിലെ 113 യാത്രക്കാര്‍ക്കെതിരേയും കേസ്

ചെന്നൈ: നികുതിവെട്ടിച്ച് ഐ ഫോണുകളും ഗൂഗിള്‍ ഫോണുകളുമടക്കം ഗാഡ്ജറ്റുകള്‍ കടത്തിയതിന് ഒരു വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരേയും കേസെടുത്ത് ചെന്നൈ വിമാനത്താവള കസ്റ്റംസ്. മസ്‌കത്തില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലെത്തിയവര്‍ക്കെതിരെയാണ് കള്ളക്കടത്തിന് നടപടിയെടുത്തത്. വിലയേറിയ വസ്തുക്കള്‍ കടത്താന്‍ വിമാനത്തിലെ ഒരു യാത്രക്കാരന്‍ തന്റെ സഹയാത്രികരെ ക്യാരിയറായി ഉപയോഗിച്ചുവെന്നാണ് വിവരം. കടത്തിനായി തനിക്ക് കമ്മിഷന്‍, ചോക്ലേറ്റുകള്‍, മറ്റ്...

കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

സഹരൻപൂർ: കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. അല്‍ക്ക(29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സന്ദീപിനെ അറസ്റ്റ് ചെയ്തു. അസുഖബാധിതയായ അല്‍ക്ക കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതാണ് സന്ദീപിനെ(30) പ്രകോപിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് (സിറ്റി) അഭിമന്യു മംഗ്‌ലിക് പിടിഐയോട് പറഞ്ഞു.രോഷാകുലനായ സന്ദീപ് അൽക്കയെ മർദിക്കുകയും...

അറസ്റ്റില്‍നിന്നു രക്ഷപ്പെടാന്‍ ചൈത്ര മുസ്‌ലിം നേതാവിന്റെ വീട്ടിൽ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: ബി.ജെ.പി നിയമസഭാ ടിക്കറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ചൈത്ര കുന്ദാപുര അറസ്റ്റ് ഒഴിവാക്കാൻ മുസ്‌ലിം നേതാവിന്റെ വീട്ടിൽ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്. മുസ്‌ലിംകള്‍ വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദനായികയായ സംഘ്പരിവാറിന്റെ തീപ്പൊരി പ്രഭാഷകയാണ് ചൈത്ര. ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഇവര്‍ ഉഡുപ്പിയിലെ യൂത്ത് കോൺഗ്രസ് നേതാവായ സുരയ്യ അൻജുമിന്റെ വീട്ടിൽ അഭയം...

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസവും ഭരണഘടനാ ആമുഖം വായിക്കല്‍ നിര്‍ബന്ധം; തീരുമാനവുമായി സിദ്ധരാമയ്യ സർക്കാർ

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസവും ഭരണഘടനാ ആമുഖം വായിക്കൽ നിർബന്ധമാക്കി കർണാടക സർക്കാർ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ-സ്വകാര്യ സ്‌കൂളുകളിൾക്കും കോളജുകൾക്കും നിയമം ബാധകമാകുമെന്ന് വാർത്താ ഏജൻസിയായ 'എ.എൻ.ഐ' റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ജനാധിപത്യദിനത്തിന്റെ ഭാഗമായാണു പ്രഖ്യാപനം. ഭരണഘടന അനുശാസിക്കുന്ന മൗലികമായ ഉത്തരവാദിത്തങ്ങൾ പൗരന്മാർ നിർവഹിക്കേണ്ടതുണ്ടെന്നു തീരുമാനം പ്രഖ്യാപിച്ച് സാമൂഹികക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പ പറഞ്ഞു. സ്‌കൂളുകളിലും...

ഇതാരാ നരസിംഹത്തിലെ ഇന്ദുചൂഢനോ, വെള്ളത്തിനടിയിൽ നിന്ന് പൊങ്ങിവന്ന് സിക്സർ പെരുമഴ തീർത്ത് യുവാവ്-വീഡിയോ

മുംബൈ: കണ്ടം ക്രിക്കറ്റില്‍ കളിക്കാര്‍ പുതിയ പല ഷോട്ടുകളും പരീക്ഷിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കണ്ടം ക്രിക്കറ്റൊക്കെ പഴയ കഥ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കായല്‍ ക്രിക്കറ്റിന്‍റേതാണ്. ഐഎഎസ് ഓഫീസറായ അവാനിഷ് ശരണ്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കമന്‍ററിയും പറഞ്ഞതോടെയാണ് കായല്‍ ക്രിക്കറ്റ് വീഡിയോ വൈറലായത്. കായലില്‍ മുട്ടോളം വെള്ളത്തില്‍ ബാറ്റ് ചെയ്യുന്ന യുവാവിന്‍റേതാണ്...

നിതിൻ ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം! “കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമല്ല..!”

രാജ്യത്തെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളിൽ എയർബാഗുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ കുറിച്ച് ഏറെ നാളായി ചർച്ച നടന്നുവരികയായിരുന്നു. 2023 ഒക്ടോബർ മാസം മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ കാറുകളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ...

14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് ഇന്‍ഡ്യ മുന്നണി; പട്ടികയില്‍ അര്‍ണബും സുധീര്‍ ചൗധരിയും

ന്യൂഡല്‍ഹി: 14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് 'ഇന്‍ഡ്യ' മുന്നണി. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളിലെ അവതാരകരെയാണ് ബഹിഷ്‌കരിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു. അവതാരകരുടെ പേരുകള്‍ സഹിതം ഇന്‍ഡ്യ മുന്നണി പട്ടിക പുറത്തിറക്കി. ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തില്‍ അര്‍ണബ് ഗോസാമിയും സുധീര്‍ ചൗധരിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ അവതാരകരുടെ ചാനല്‍ ചര്‍ച്ചകളിലും മറ്റും മുന്നണിയില്‍...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img