Monday, November 10, 2025

National

ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകള്‍ തസ്നീം ഇബ്രാഹിം മുസ്ലിംലീഗിൽ നിന്ന് രാജിവെച്ചു

കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാൻ സേട്ടിന്‍റെ മകളുമായ തസ്നീം ഇബ്രാഹിം മുസ്ലിംലീഗിൽ നിന്ന് രാജിവെച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് രാജിക്കത്തയച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാജിക്കത്തിൽ തസ്നീം ഇബ്രാഹിം വ്യക്തമാക്കി. 2015-ലാണ് ഇവർ ഭാരവാഹിയായി ചുമതലയേറ്റത്. ഇന്ത്യൻ നാഷണൽ ലീഗിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി തസ്നീം...

ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖിന് 30 ദിവസത്തേക്ക് ശിവമോഗയിൽ പ്രവേശന വിലക്ക്

മംഗളൂരു: മംഗളൂരുവിൽ നിന്ന് ശിവമോഗ്ഗയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖിനെ ബുധനാഴ്ച പൊലീസ് തടഞ്ഞു.മസ്തിക്കട്ടയിൽ എത്തിയപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തത് പൊലീസ് അകമ്പടിയോടെ നൂറ് കിലോമീറ്ററോളം അകലെയുള്ള ദാവൺഗരെയിൽ വിട്ടതായി മുത്തലിഖ് പറഞ്ഞു.ശിവമോഗ്ഗയിൽ പ്രവേശിക്കുന്നത് 30 ദിവസത്തേക്ക് വിലക്കി പൊലീസ് നോട്ടീസ് നൽകുകയും ചെയ്തു. നബിദിന ആഘോഷത്തിനിടെ സാമുദായിക സംഘർഷമുണ്ടായ ശിവമോഗ്ഗ...

അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ പരാജയം ഉറപ്പ് -സിദ്ധരാമയ്യ

ബംഗളൂരു: ഉടൻ നടക്കാനിരിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉറപ്പായും പരാജയപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നതിനായാണ് അവരിപ്പോൾ തിരക്കുപിടിച്ച് സമ്പന്നരായ ബിസിനസുകാരുടെയും കോൺട്രാക്ടർമാരുടെയും വീടുകളിൽ ഇ.ഡിയെയും ഇൻകംടാക്സ് വിഭാഗത്തെയും കൂട്ടുപിടിച്ച് റെയ്ഡ് നടത്തുന്നതെന്നും ആരോപിച്ചു. അവർക്കിപ്പോൾ പഴയപോലെ ഫണ്ട് ലഭിക്കുന്നില്ല. കാരണം ഫണ്ടിന്റെ 40 ശതമാനവും ലഭിച്ചിരുന്നത് കർണാടകയിൽ നിന്നായിരുന്നു....

MLA-മാരുമായി കര്‍ണാടക മന്ത്രിയുടെ ‘ട്രിപ്പ്’; ഹൈക്കമാന്‍ഡ് ഇടപെട്ട് തടഞ്ഞു, രാഷ്ട്രീയ അഭ്യൂഹങ്ങള്‍

ബെംഗളൂരു: 20 എം.എല്‍.എമാരുമായി മൈസുരുവിലേക്ക് പോകാനുള്ള മന്ത്രിയുടെ നീക്കത്തിന് പിന്നാലെ കര്‍ണാടകയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍. പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് ജാര്‍ക്കിഹോളി കിത്തൂര്‍, മധ്യ കര്‍ണാടക മേഖലയില്‍നിന്നുള്ള എം.എല്‍.എമാരുമായി കൂട്ടത്തോടെ ബസില്‍ മൈസുരുവിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് ഇടപ്പെട്ടതിനെത്തുടര്‍ന്ന് യാത്ര ഉപേക്ഷിച്ചു. കര്‍ണാടകയുടെ ചുമതലയും മധ്യപ്രദേശിന്റെ അധിക ചുമതലയും വഹിക്കുന്ന എ.ഐ.സി.സി....

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഒന്നര ലക്ഷം രൂപയും ആഭരണങ്ങളുമായി യുവതി മുങ്ങി

ഗുരുഗ്രാം: വിവാഹിതയായി രണ്ടാം ദിവസം ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നും യുവതി മുങ്ങിയതായി പരാതി. ഗുരുഗ്രാമിലെ ബിലാസ്‍പൂരിലാണ് സംഭവം. വരന്‍റെ പിതാവ് അശോക് കുമാറാണ് പരാതി നല്‍കിയത്. കുമാറിന്‍റെ പരിചയക്കാരനായ മനീഷാണ് മഞ്ജു എന്ന സ്ത്രീ മുഖേനെ ഇളയ മകന് അനുയോജ്യയായ പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പ്രീതിയെ പരിചയപ്പെടുത്തുന്നത്. പെൺകുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നായിരുന്നു...

അപാർ: വിദ്യാർഥികൾക്ക് ‘ഒരു രാജ്യം ഒറ്റ ഐഡി കാർഡ്’ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്തെ രാജ്യത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് പുതിയ തിരിച്ചറിയൽ കാർഡ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ. 2020ൽ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായിട്ടാണ് പുതിയ തിരിച്ചറിയൽ രേഖ വരുന്നത്. ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി. എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഇത് ബാധകമാകും രക്ഷിതാക്കളുടെ അനുമതിയോടെയാകും പുതിയ കാർഡ് നടപ്പിലാക്കുക. 'ഒരു രാജ്യം...

‘മണിപ്പൂരിനേക്കാൾ ഇസ്രയേലിനോടാണ് മോദിക്ക് താൽപര്യം’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ. ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല....

പൗരത്വ നിയമ ഭേദഗതി; ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ നീക്കം, ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും

ദില്ലി: പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൗരത്വ അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. വിവരങ്ങൾ നൽകുന്നതിൽ സംസ്ഥാനങ്ങളുടെ ഇപെടൽ ഒഴിവാക്കും. കേരളമടക്കം ആറ് സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിയെ എതിർത്തിരുന്നു. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റില്‍...

ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിഎന്‍സിആര്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ കിഴക്കും ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗ്രേറ്റര്‍...

‘കായിക വിനോദങ്ങളെയും വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആയുധമാക്കരുത്’ തരംതാഴ്ന്ന പ്രവൃത്തി’: പാക് ക്രിക്കറ്റർ റിസ്‌വാനെതിരെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവത്തിൽ ഉദയനിധി സ്റ്റാലിൻ

അഹമ്മദാബാദ്: ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്‌വാനെ 'ജയ് ശ്രീരാം' വിളിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. വിദ്വേഷം പടർത്താനുള്ള ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ലോകകപ്പ് വേദിയിൽ ഉണ്ടായത് തരംതാഴ്ന്ന പ്രവൃത്തിയാണെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു....
- Advertisement -spot_img

Latest News

തദ്ദേശപ്പോരിന് ഇന്ന് തീയതി കുറിക്കും; പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം...
- Advertisement -spot_img