National

വോട്ടെണ്ണല്‍ തുടങ്ങി; നിര്‍ണായക ജനവിധി; ആദ്യ ഫലസൂചന ഉടന്‍

നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണുന്നത്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപിയും തിരിച്ചുവരവിന് കോണ്‍ഗ്രസും തയ്യാറെടുക്കുകയാണ്. എക്സിറ്റ് പോളുകള്‍ ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ബിജെപി ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ ഭരണം നിലനിര്‍ത്തുമെന്നാണ്...

ആധാർ പുതുക്കിയില്ലെങ്കിൽ ഇനിയും വൈകേണ്ട; ഫീസ് വേണ്ടാത്തത് ഈ തിയതി വരെ മാത്രം

ആധാർ കാർഡ് സൗജന്യമായി പുതുക്കണോ? ശേഷിക്കുന്നത് 12 ഇവകാശം മാത്രമാണ്. ഡിസംബർ 14 വരെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്‌താൽ അതിന് പണം നൽകേണ്ടിവരും. 10 വർഷം പഴക്കമുള്ള ആധാർ കാർഡ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന് നിർദേശമുണ്ട്. എന്തൊക്കെ അപ്ഡേറ്റ് ചെയ്യാം? നിങ്ങളുടെ വീട്ടുവിലാസം,...

എക്‌സിറ്റ്‌പോളുകൾ വിശ്വസിക്കരുത്; കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം: ഡി.കെ ശിവകുമാർ

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എക്‌സിറ്റ്‌പോളുകൾ വിശ്വസിക്കരുത്. കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. എക്‌സിറ്റ്‌പോളുകൾ സാമ്പിൾ സർവേ ഫലങ്ങൾ മാത്രമാണ്. സംസ്ഥാനത്തിന്റെ മൊത്തം വികാരം എക്‌സിറ്റ്‌പോളിൽ പ്രതിഫലിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് ഫലം...

നിർബന്ധിത മതപരിവർത്തനമെന്ന് പരാതി; യു.പിയിൽ തമിഴ്നാട് സ്വദേശിയടക്കം ഒമ്പത് പേർ അറസ്റ്റിൽ; 42 പേർക്കെതിരെ കേസ്

ലഖ്നൗ: നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ ഉത്തർപ്രദേശിൽ തമിഴ്നാട് സ്വദേശിയടക്കം ഒമ്പത് പേർ അറസ്റ്റിൽ. 42 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സോൻഭദ്ര ജില്ലയിൽ ദരിദ്രരെയും ഗോത്രവർഗക്കാരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഇവർ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളിൽ നിന്ന് വൻതോതിൽ മതഗ്രന്ഥങ്ങളും പ്രചാരണ സാമഗ്രികളും ലാപ്‌ടോപ്പുകളും കണ്ടെടുത്തു. ആദിവാസികളെയും പാവപ്പെട്ടവരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റാൻ...

‘ബുദ്ധി കൊള്ളാം വർമ്മ സാറെ… പക്ഷേ…’; സോപ്പ് പൊടിയിൽ കലർത്തി കടത്തിയ 26 ലക്ഷം രൂപയുടെ സ്വ‍ർണ്ണം പിടികൂടി

സ്വർണകടത്തുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഓരോ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വര്‍ണ്ണക്കടത്തുകാരുടെ ഓരോ തന്ത്രവും സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ക്കുമ്പോഴും പുതിയ പുതിയ തന്ത്രങ്ങളുമായി സ്വര്‍ണ്ണക്കടത്തുകാരെത്തുന്നു. പലപ്പോഴും സ്വർണം കടത്തുന്നതിനായി കള്ളക്കടത്ത് മാഫിയകൾ ഉപയോ​ഗിക്കുന്ന തന്ത്രങ്ങൾ സുരക്ഷാ ഉദ്യോ​ഗസ്ഥരെ പോലും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ ആർക്കും യാതൊരുവിധ സംശയവും തോന്നാത്ത വിധം നടത്തിയ ഒരു സ്വർണകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന...

അഞ്ച് വര്‍ഷം പത്താനുമായി ഡേറ്റിംഗ്! ഇതിനിടെ ഗംഭീര്‍ തുടര്‍ച്ചയായി വിളിച്ചിരുന്നു; അവകാശവാദവുമായി ബോളിവുഡ് നടി

മുംബൈ: ഏകദിന ലോകകപ്പിനിടെ ബോളിവുഡ് നടി പായല്‍ ഘോഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് പായല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പായല്‍. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനുമൊത്ത് താന്‍ ഡേറ്റിംഗില്‍ ആയിരുന്നുവെന്നാണ് പായല്‍ തന്റെ പുതിയ ട്വീറ്റില്‍ അവകാശപ്പെടുന്നത്. ഈ ബന്ധത്തിനിടെ തന്നെ മറ്റൊരു മുന്‍...

തിരക്കേറിയ റോഡിലെ ബൈക്ക് സ്റ്റണ്ട്; വളഞ്ഞ് പുളഞ്ഞ് ഒടുവില്‍ മൂക്കും കുത്തി താഴെ ! വൈറല്‍ വീഡിയോ

സാമൂഹിക മാധ്യമങ്ങളുടെ കാലമാണിത്. അതിനാല്‍ തന്നെ ലൈക്ക് വേണം, സാമൂഹിക മാധ്യമങ്ങളില്‍ നാലാള് അറിയണം. അതിനായി എന്ത് അപകടകരമായ പ്രവര്‍ത്തിയും ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. സെല്‍ഫികളോടുള്ള അമിതാവേശം ഒരു സാമൂഹിക ആരോഗ്യപ്രശ്നമായി കാണണമെന്ന് പഠനങ്ങള്‍ പോലും പറയുന്നു. യുവതലമുറയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്നത് സെല്‍ഫികള്‍ പകര്‍ത്തുമ്പോഴാണെന്നായിരുന്നു അടുത്തിടെ ന്യൂ സൗത്ത് വെയിൽസ്...

ബോംബ് ഭീഷണി; ബംഗലുരുവില്‍ 15 സ്വകാര്യ സ്‌കൂളുകള്‍ ഒഴിപ്പിച്ചു

ബംഗലുരു: ബംഗലുരുവില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് 15 സ്വകാര്യ സ്‌കൂളുകള്‍ ഒഴിപ്പിച്ചു. സ്‌കൂള്‍ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച്ച രാവിലെയാണ് ഇ-മെയില്‍ വഴി സന്ദേശമെത്തിയത്. ഉടന്‍ തന്നെ പൊലിസും, ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബംഗലുരു പൊലിസ്...

‘തെലങ്കാനയും ഛത്തീസ്ഗഡും കോൺ​ഗ്രസ് പിടിക്കും’; മധ്യപ്രദേശ് ബിജെപി നിലനിർത്തും, ഭൂരിപക്ഷ സർവ്വേ പ്രവചനം ഇങ്ങനെ

ദില്ലി: അ‍ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇൻഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമില്‍ ഭരണമാറ്റ സാധ്യതയും കാണുന്നു. അഞ്ച്...

സിനിമയെ വെല്ലും, പത്തേ 10 മിനിറ്റ്! രാജ്യമാകെ ഞെട്ടിയ നിമിഷങ്ങൾ, മുഖംമൂടിധാരികൾ ബാങ്കിൽ; 18 കോടി കൊള്ളയടിച്ചു

ഇംഫാൽ: രാജ്യത്തെയാകെ ഞെട്ടിച്ച് മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 18 കോടി രൂപ കൊള്ളയടിച്ചു. സംഭവം ഉഖ്രുൾ ജില്ലയിൽ. കൊള്ള നടത്തിയത് ആയുധധാരികളായ സംഘമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വ്യൂലാൻഡിലെ ഉഖ്‌റുൽ ടൗണിന്റെ ഹൃദയഭാഗത്താണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവി‌ടെ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്. പിഎൻബി ബാങ്കിന്റെ പ്രധാന...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img