National

കർണാടക ഹൈകോടതിയിൽ ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീല വിഡിയോ

ബംഗളൂരു: കർണാടക ഹൈകോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിനിടെ നുഴഞ്ഞുകയറിയ സാമൂഹിക ​​ദ്രോഹികൾ അശ്ലീല വിഡിയോ പ്രദർശിപ്പിച്ചു. സംഭവം ശ്രദ്ധയിൽപെട്ടതോടെ ഹൈകോടതിയുടെ യൂ ട്യൂബ് ലൈവ് സ്ട്രീമിങ് നിർത്തിവെച്ചു. ഇതുസംബന്ധിച്ച് ഹൈകോടതി ഭരണവിഭാഗം ബംഗളൂരുവിലെ സൈബർ, ഇക്കണോമിക്, നാർക്കോട്ടിക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ചയാണ് കേസിനാധാരമായ സംഭവം. എന്നാൽ, ചൊവ്വാഴ്ച കോടതി...

ജമ്മു കശ്മീരില്‍ വാഹനം അപകടത്തില്‍പെട്ടു: മലയാളികളടക്കം 5 മരണം

ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ അ‍ഞ്ചുമരണം. നാലുപേര്‍ പാലക്കാട്ടുകാരാണ്. മരിച്ച മലയാളികള്‍ – സുധീഷ് (32), അനില്‍(34), രാഹുല്‍ (28), വിഘ്നേഷ് (23). ഡ്രൈവര്‍ ശ്രീനഗര്‍ സ്വദേശി ഐജാസ് അഹമ്മദ് അവാനും മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ശ്രീനഗര്‍–ലേ ദേശീയപാതയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവർ- രജിഷ്, അരുൺ, മനോജ്. മനോജിന്റെ പരുക്ക്...

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതനഗരം തുടർച്ചയായ മൂന്നാം വർഷവും ഇവിടം…

കൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി തുടർച്ചയായ മൂന്നാം വർഷവും കൊൽക്കത്തയ്ക്ക്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടിലാണ് ഈ നേട്ടം നൽകിയത്. മഹാനഗരങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തിൽ എത്ര കുറ്റകൃത്യങ്ങളുണ്ടെന്ന് കണക്കാക്കിയാണ് ഈ പദവി നിർണയിച്ചത്. മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസാണ് വെസ്റ്റ് ബംഗാൾ ഭരിക്കുന്നത്. https://twitter.com/PuneCityLife/status/1731997451522105445?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1731997451522105445%7Ctwgr%5E6a0cbaa39ac1a4a3dc36ab41faa8a26ae3b5c49b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fkolkata-named-indias-safest-city-for-the-third-year-in-a-row-238755 ഇന്ത്യയുടെ കിഴക്കൻ മഹാനഗരമായ കൊൽക്കത്തയിൽ 2022ൽ...

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം; യുപി ഏറ്റവും മുമ്പിൽ, മഹാരാഷ്ട്ര രണ്ടാമത്

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ ഉത്തർപ്രദേശ് ഏറ്റവും മുമ്പിൽ. 75.6 ശതമാനം ചാർജ് ഷീറ്റ് നിരക്കോടെ ഐപിസി, സ്‌പെഷ്യൽ ആൻഡ് ലോക്കൽ നിയമ പ്രകാരം 65743 കേസുകളാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നാലു ശതമാനം വർധനവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസുകളിലുണ്ടായി. 2022ലെ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ...

ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ആകാം? പരിധി പറഞ്ഞ് ആർബിഐ

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് ചുരുക്കമായിരിക്കും. കാരണം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധി പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. കുട്ടികൾക്കും ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. എന്നാൽ, ഒരാൾക്ക് സ്വന്തം പേരിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്ന് അറിയാമോ? ഒരു  വ്യക്തിക്ക് തന്റെ പേരിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്ന് റിസർവ് ബാങ്ക്...

കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവിനെ അജ്ഞാതര്‍ വെടിയുതിര്‍ത്ത് കൊന്നു; 2 പേര്‍ക്ക് പരുക്ക്

രജപുത്ര കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവ് സിങ് ഗോഗമേദിയയെ ജയ്പുരില്‍ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ ഡിജിപി വ്യക്തമാക്കി. ആക്രമണത്തില്‍ സുഖ്ദേവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാള്‍ക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്ദേവിനെ ഉടന്‍...

12 സംസ്ഥാനങ്ങളിൽ ഭരണം ബി.ജെ.പിക്ക്; മൂന്നിലേക്ക് ചുരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂന്നായി ചുരുങ്ങി. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾ ഭരിക്കുന്ന ആം ആദ്മി പാർട്ടിയാണ് മൂന്നാമത്തെ ഏറ്റവും വലിയ ദേശീയ പാർട്ടി. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ,...

മണിപ്പൂരില്‍ ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍: മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍. തെംഗ്‌നോപാല്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച വൈകീട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ലെയ്തു ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് ഉണ്ടായതായി സുരക്ഷാ സേന പറയുന്നു. ഇതിനെ കുറിച്ച് രഹസ്യ വിവരങ്ങള്‍ ലഭിച്ചതായും സൈന്യം വ്യക്തമാക്കി. രണ്ട് തീവ്രവാദ വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ നിന്ന് ഏറ്റവും...

കർണാടക നിയമസഭയിൽ സവർക്കർ; തീരുമാനം സ്പീക്കര്‍ക്ക് വിട്ട് സിദ്ധരാമയ്യ

ബംഗളൂരു: നിയമസഭയിലുള്ള വി.ഡി സവർക്കർ ഛായാചിത്രം നീക്കംചെയ്യുന്ന വിഷയത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യത്തിൽ സ്പീക്കർ യു.ടി ഖാദർ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുവർണ വിധാൻസൗധയിൽ സ്വാതന്ത്ര്യസമര നായകന്മാർക്കൊപ്പം ചേർത്ത സംഘ്പരിവാർ ആചാര്യന്റെ ചിത്രം നീക്കംചെയ്യുമെന്ന വാർത്തകൾക്കിടെയാണു സിദ്ധരാമയ്യയുടെ പ്രതികരണം. വിഷയം സ്പീക്കർക്കു വിട്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ കർണാടക മുഖ്യമന്ത്രി പറഞ്ഞു. പ്രഥമ...

കനത്ത മഴയ്ക്കിടെ ചെന്നൈയില്‍ നടുറോഡില്‍ മുതല; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ | VIDEO

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴ തുടരുന്ന ചെന്നൈയില്‍ നടുറോഡില്‍ മുതല. മുതല റോഡ് മുറിച്ചുകടന്ന് പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പെരുങ്ങളത്തൂര്‍-നെടുങ്കണ്ട്രം റോഡിലാണ് മഗ്ഗര്‍ ഇനത്തില്‍ പെട്ട മുതലയെ കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ വെള്ളക്കെട്ടുകളില്‍ നിന്ന്...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img