Tuesday, November 11, 2025

National

പൗരത്വ ഭേഭഗതി നിയമം; നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ

പൗരത്വ ഭേഭഗതി നിയമ നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ. ലോകസഭ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് നടപടി. ചട്ടങ്ങൾ മാർച്ചിൽ പ്രസിദ്ധികരിയ്ക്കും. 2020ൽ ആണ് പൗരത്വ ഭേഭഗതി നിയമം പാർലമെന്റ് പാസാക്കിയത്. പൗരത്വ നിയമം പാസ്സായപ്പോൾ രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. നിയമം പാസ്സായെങ്കിലും സമരം ശക്തമായ സാഹചര്യത്തിൽ ചട്ടങ്ങൾ പ്രസിദ്ധികരിച്ചിരുന്നില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതിനായാണ്...

ചൈനയിലെ അജ്ഞാത വൈറസ് വ്യാപനം; മുന്‍കരുതല്‍ നടപടി ശക്തമാക്കി, ആശങ്ക വേണ്ടെന്നാവര്‍ത്തിച്ച് കേന്ദ്രം

ദില്ലി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെന്‍റിലേറ്ററുകളും സജ്ജമാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിപിഇ കിറ്റുകളും പരിശോധന കിറ്റുകളും ശേഖരിച്ച് വെയ്ക്കാനും നിര്‍ദേശം...

മരുമകൾ നേരത്തെ അമ്മയായത് ഇഷ്ടമായില്ല, മകന്‍റെ കുഞ്ഞിനെ കൊലപ്പെടുത്തി മുത്തശ്ശി, കേസ്

ബെംഗളുരു: വിവാഹത്തിന് പിന്നാലെ പുത്രവധു അമ്മയായത് ഇഷ്ടമായില്ല. മകന്റെ കുഞ്ഞിനെ മുത്തശ്ശി കൊന്നതായി ആരോപണം. കർണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. പ്രസവ ശേഷം അഞ്ചാം മാസം ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയ മകന്റെ ഭാര്യയോടും ചെറുമകനോടും അകൽച്ച കാണിച്ചിരുന്ന ഭർതൃമാതാവ് 9 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. നാഗരത്ന, ഗജേന്ദ്ര ദമ്പതികളുടെ...

ടിക്കറ്റുകളില്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

മുബൈ: ക്രിസ്മസിന് മുന്നോടിയായി വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിലക്കുറവ് ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 'ക്രിസ്മസ് നേരത്തെ എത്തുന്നു' എന്ന ടാഗ് ലൈനോടു കൂടിയാണ് ഇപ്പോഴത്തെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 30 വരെ ഇപ്പോഴത്തെ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ...

‘ഏറ്റവും ശ്രദ്ധിക്കേണ്ടത് ശ്വാസകോശം’, സംസ്ഥാനങ്ങളോട് കേന്ദ്രം; ചൈനയിലെ അജ്ഞാത വൈറസിൽ നിരീക്ഷണം ശക്തമാക്കി

ദില്ലി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കത്തിൽ പറയുന്നുണ്ട്. ചൈനയിൽ  അജ്ഞാത വൈറസ് വ്യാപിക്കുന്നതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആശുപത്രിയിലെ...

അപകടത്തിൽ താഴചയിലേക്ക് മറിഞ്ഞ കാറിലെ യാത്രക്കാർക്ക് രക്ഷകനായി മുഹമ്മദ് ഷമി

നൈനിറ്റാൾ: അപകടത്തിൽപ്പെട്ട് റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ കാറിലെ യാത്രക്കാർക്ക് രക്ഷകനായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നൈനിറ്റാളിൽവച്ചാണ് അപകടമുണ്ടായത്. തന്റെ കാറിന്റെ മുന്നിൽ പോവുകയായിരുന്ന കാർ അപകടത്തിൽപ്പെട്ട് പെട്ടെന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് ഷമി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ലോകകപ്പിലെ ഗംഭീര പ്രകടനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഷമിയെ ഡ്രസിങ് റൂമിൽ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു....

ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോയില്ല; ഭര്‍ത്താവിനെ ഒറ്റ ഇടിക്ക് ഭാര്യ കൊന്നു

ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ കൊണ്ടുപോകാത്ത തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ഭാര്യ ഒറ്റ ഇടിക്ക് കൊന്നു. പൂനെയിലാണ് സംഭവം. പൂനെയിലെ വാനവ്ഡി ഏരിയയിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ താമസിക്കുന്ന മുപ്പത്തിയാറുകാരനായ നിഖില്‍ ഖന്നയാണ് കൊല്ലപ്പെട്ടത്. നിര്‍മാണമേഖലയില്‍ വ്യവയായി ആണ് നിഖില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ രേണുക (38) അറസ്റ്റിലായി. ഇവര്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ദുബായിലേക്ക് ജന്മദിനം...

ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ദേഷ്യത്തില്‍ ഭര്‍ത്താവിന്റെ മൂക്കില്‍ അടിച്ച് യുവതി, പിന്നാലെ മരണവും

പൂനെ: ജന്മദിനാഘോഷത്തിനായി ദുബെയില്‍ കൊണ്ടുപോയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവിനെ ഭാര്യ മര്‍ദിച്ച് കൊന്നു. പൂനെ വാന്‍വാഡിയില്‍ താമസിക്കുന്ന കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രേണുക(38)യെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ വാനവ്ഡി ഏരിയയിലുള്ള ദമ്പതികളുടെ അപ്പാര്‍ട്ട്മെന്‍റില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറു വര്‍ഷം മുന്‍പായിരുന്നു നിഖിലിന്‍റെയും രേണുകയുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. രേണുകയുടെ പിറന്നാൾ...

എല്‍.എം.വി ലൈസന്‍സുള്ളയാള്‍ക്ക് ഏതെല്ലാം വാഹനമോടിക്കാം; വ്യക്തത തേടി സുപ്രീം കോടതി

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് 7,500 കിലോ വരെയുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാന്‍ നിയമാനുമതിയുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി. ഇക്കാര്യത്തില്‍ നിയമഭേദഗതി വേണമോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജനുവരി 17-നകം തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോടാവശ്യപ്പെട്ടത്. കേസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കണമെന്നും അറ്റോര്‍ണി അഭ്യര്‍ഥിച്ചെങ്കിലും വിഷയം ജനുവരി 17-ന് പരിഗണിക്കാന്‍...

പാനിപൂരി ഇങ്ങനേയും കഴിക്കാമോ?; കമിതാക്കളുടെ വീഡിയോക്ക് താഴെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുമുള്ള വീഡിയോകള്‍ നമ്മുടെ മുന്നിലെത്താറുണ്ട്. ഇതില്‍ പലതും നമ്മളില്‍ കൗതുകമുണ്ടാക്കുന്ന വീഡിയോയാണ്. എന്നാല്‍ കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടുക എന്ന ഉദ്ദേശത്തോടെ മാത്രം തയ്യാറാക്കുന്ന വീഡിയോകള്‍ നമുക്ക് അരോചകമായി തോന്നും. ഇത്തരം വീഡിയോകള്‍ക്ക് താഴെ രൂക്ഷമായ ഭാഷയിലുള്ള കമന്റുകളുമുണ്ടാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. വഴിയോര കച്ചവടക്കാരനില്‍ നിന്ന് പാനിപൂരി...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img