ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഗ്‌ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ചെന്നൈ അടക്കം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഹാബലിപുരം ബീച്ചില്‍ തിരമാലകള്‍ അഞ്ചടിയോളം ഉയര്‍ന്നു.
ചുഴലിക്കാറ്റ്...
മുംബൈ: മുണ്ടുടുത്തതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റില്‍ യുവാവിന് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണം. മുണ്ടുടത്തിനാല്‍ പ്രവേശനം നിഷേധിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.
വീഡിയോയില്‍ യുവാവ് പറയുന്നത് ഇതാണ് മുംബൈയിൽ ഇറങ്ങി നേരെ താന്‍ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്തുവെന്നും, ഒട്ടും സമയം കളയാതെ വൺ8 കമ്യൂണ്‍ എന്ന...
ഹൈദരാബാദ്: തെലങ്കാനയിൽ വോട്ടെണ്ണലിനിടെ വിജയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ച് ബൊക്കെ നൽകിയ പൊലീസ് മേധാവിക്ക് സസ്പെൻഷൻ. തെലങ്കാന ഡിജിപി അഞ്ജനി കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണ് നടപടി.
തെരഞ്ഞെടുപ്പ് ഫലം വരുന്ന ഘട്ടത്തിൽ അഞ്ജനി കുമാറും മറ്റ് രണ്ട് ഉദ്യോഗസ്ഥരും റെഡ്ഡിയെ കാണാൻ ഹൈദരാബാദിലെ വസതിയിൽ പോയിരുന്നു. തുടർന്ന്...
ജയ്പൂര്‍: ഉത്തര്‍പ്രദേശില്‍ നിന്ന് യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയര്‍ന്നതിന് സമാനമായി രാജസ്ഥാനില്‍ മറ്റൊരു യോഗിയുടെ ഉദയമുണ്ടാകുമോ എന്ന് ഉറ്റുനോക്കി രാജസ്ഥാന്‍ രാഷ്ട്രീയം. മഹന്ത് ബാലക് നാഥിന്‍റെ വിജയവും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അടക്കം പറച്ചിലുമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. നിർണായക നിയമസഭാ തെരഞ്ഞെടുപ്പിൽ തിജാരയില്‍ കോൺഗ്രസിന്റെ ഇമ്രാൻ ഖാനെ ബിജെപി ലോക്‌സഭാ എംപി...
നിയുക്ത കോൺഗ്രസ് എം.എൽ.എമാരോട് ഹൈദരാബാദിൽ എത്താൻ നിർദേശം. എം.എൽ.എമാരെ ഒരുമിച്ച് ഒരു കേന്ദ്രത്തിലേക്ക് മാറ്റാനാണ് പദ്ധതി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേവന്ദ് റെഡ്ഢിയ്ക്ക് സാധ്യത, ഭട്ടി വിക്രമർക്കയും പരിഗണനയിൽ.
അതേസമയം, നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 'ഇൻഡ്യ' മുന്നണി യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ.ഡിസംബർ ആറിനാണ് യോഗം വിളിച്ചിരിക്കുന്നത്. ഡൽഹിയിലാണ് 'ഇൻഡ്യ' മുന്നണി യോഗം...
നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണുന്നത്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപിയും തിരിച്ചുവരവിന് കോണ്‍ഗ്രസും തയ്യാറെടുക്കുകയാണ്. എക്സിറ്റ് പോളുകള്‍ ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്.
രാജസ്ഥാനില്‍ ബിജെപി ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ ഭരണം നിലനിര്‍ത്തുമെന്നാണ്...
ആധാർ കാർഡ് സൗജന്യമായി പുതുക്കണോ? ശേഷിക്കുന്നത് 12 ഇവകാശം മാത്രമാണ്. ഡിസംബർ 14 വരെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്‌താൽ അതിന് പണം നൽകേണ്ടിവരും. 10 വർഷം പഴക്കമുള്ള ആധാർ കാർഡ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന് നിർദേശമുണ്ട്.
എന്തൊക്കെ അപ്ഡേറ്റ് ചെയ്യാം?
നിങ്ങളുടെ വീട്ടുവിലാസം,...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എക്‌സിറ്റ്‌പോളുകൾ വിശ്വസിക്കരുത്. കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. എക്‌സിറ്റ്‌പോളുകൾ സാമ്പിൾ സർവേ ഫലങ്ങൾ മാത്രമാണ്. സംസ്ഥാനത്തിന്റെ മൊത്തം വികാരം എക്‌സിറ്റ്‌പോളിൽ പ്രതിഫലിക്കില്ലെന്നും ശിവകുമാർ പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് ഫലം...
ലഖ്നൗ: നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ ഉത്തർപ്രദേശിൽ തമിഴ്നാട് സ്വദേശിയടക്കം ഒമ്പത് പേർ അറസ്റ്റിൽ. 42 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സോൻഭദ്ര ജില്ലയിൽ ദരിദ്രരെയും ഗോത്രവർഗക്കാരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഇവർ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു.
അറസ്റ്റിലായ പ്രതികളിൽ നിന്ന് വൻതോതിൽ മതഗ്രന്ഥങ്ങളും പ്രചാരണ സാമഗ്രികളും ലാപ്‌ടോപ്പുകളും കണ്ടെടുത്തു. ആദിവാസികളെയും പാവപ്പെട്ടവരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റാൻ...
സ്വർണകടത്തുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഓരോ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വര്‍ണ്ണക്കടത്തുകാരുടെ ഓരോ തന്ത്രവും സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ക്കുമ്പോഴും പുതിയ പുതിയ തന്ത്രങ്ങളുമായി സ്വര്‍ണ്ണക്കടത്തുകാരെത്തുന്നു. പലപ്പോഴും സ്വർണം കടത്തുന്നതിനായി കള്ളക്കടത്ത് മാഫിയകൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ ആർക്കും യാതൊരുവിധ സംശയവും തോന്നാത്ത വിധം നടത്തിയ ഒരു സ്വർണകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...