ബംഗളൂരു: കോൺഗ്രസ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തങ്ങൾ നൽകിയ അഞ്ച് വാഗ്ദാനങ്ങളും കോൺഗ്രസ് നടപ്പാക്കിയിട്ടുണ്ടെന്നും പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനം പാപ്പരാകുമെന്ന മോദിയുടെ പരാമർശം തെറ്റാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മോദി സാമ്പത്തിക വിദഗ്ദനായിരുന്നോ? കോൺഗ്രസ് മുന്നോട്ടുവെച്ച അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പിലാക്കിയാൽ...
ഹൈദരാബാദ്: പപ്പടം കിട്ടിയില്ല എന്ന കാരണത്താൽ വിവാഹവേദിയിൽ കൂട്ടത്തല്ല് നടന്ന സംഭവം കേരളത്തിൽ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് തെലങ്കാനയിൽ നടന്നിരിക്കുന്നത്. വിവാഹ വിരുന്നിൽ ആടിന്റെ മജ്ജയില്ലെന്ന കാരണത്താൽ വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ് ഇവിടെ.
തെലങ്കാനയിലെ ജഗ്ദിയാൽ സ്വദേശിനിയാണ് വധു. നിസാമാബാദ് സ്വദേശിയാണ് വരൻ. വരന്റെ വീട്ടിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു....
സാമ്പത്തിക ഇടപാടുകളിൽ തർക്കം ഉണ്ടാകുന്നതും അത് അക്രമങ്ങൾ നടക്കുന്നതുമായ വാർത്തകൾ ഏറെ പുറത്തുവരാറുണ്ട്. എന്നാൽ വെറും 1500 രൂപയുടെ പേരിൽ അക്രമവും തുടർന്ന് കൊലപാതകവും ഉണ്ടായ സംഭവമാണ് ഇപ്പോൾ ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ശ്ചിമ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിൽ കടം വാങ്ങിയ 1500 തിരികെ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസി യുവാവിനെ കുത്തിക്കൊന്നു.
ഡിസംബർ...
പിലിഭിത്ത്: ജനവാസ മേഖലയിലെ മതിലിന് പുറത്ത് വളരെ കൂളായി കിടന്നുറങ്ങിയ കടുവയെ ഒടുവിൽ മയക്കു വെടി വച്ച് പിടികൂടി. 12 മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഉത്തർ പ്രദേശിലെ പിലഭിത്തിലെത്തിയ കടുവയെ പിടികൂടുന്നത്. മതിലിന് മുകളിൽ കടുവ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
രാത്രി 12 മണിയോടെ ഗ്രാമത്തിലെത്തിയ കടുവ ജനവാസ മേഖലയെ...
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. ഇതൊരു സർക്കാർ പരിപാടിയാക്കി മാറ്റുകയാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ക്ഷണം നിരസിച്ച യെച്ചൂരിക്കെതിരെ വിഎച്ച്പി രംഗത്തുവന്നതിന് പിന്നാലെയാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്.ഭഗവാൻ രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ എന്നായിരുന്നു വിഎച്ച്പി ഉയർത്തിയ...
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ മുംബൈയിലെയും രത്‌നഗിരിയിലെയും സ്വത്തുക്കൾ കേന്ദ്രസർക്കാർ ലേലം ചെയ്യും. ജനുവരി അഞ്ചിനാണ് ലേലം. ബംഗ്ലാവും മാമ്പഴത്തോട്ടവും അടക്കം നാല് സ്വത്തുവകകൾ നേരത്തെ ഫോറിൻ എക്‌സ്‌ചേഞ്ച് ആക്ട് പ്രകാരം കണ്ടുകെട്ടിയിരുന്നു. ഇവയാണ് ലേലം ചെയ്യുന്നത്.
നേരത്തെയും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ കേന്ദ്രം ലേലം ചെയ്തിരുന്നു. 4.53 കോടി വിലവരുന്ന റസ്‌റ്റോറന്റും 3.53...
ബംഗളൂരു: ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
"ഞങ്ങൾ ഹിജാബ് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പറഞ്ഞിട്ടുണ്ട്. ആഴത്തിൽ പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കും"- ജി പരമേശ്വര വാര്‍ത്താ ഏജന്‍സിയായ...
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ബിജെപി എംഎല്‍എയെ നിയമസഭയില്‍ നിന്ന് പുറത്താക്കി. സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള രാംദുലാര്‍ ഗോണ്ടിനാണ് ബലാത്സംഗക്കേസില്‍ കോടതി ശിക്ഷ വിധിച്ചത്.
കോടതി വിധി വന്നതിന് പിന്നാലെയാണ് യുപി നിയമസഭയില്‍ നിന്ന് ഇയാളെ പുറത്താക്കിയത്. 2014ല്‍ ആണ് കേസിന് ആസ്പദമായ സംഭവം...
ബെംഗളൂരു: മുൻ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഉടൻ പിൻവലിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് ഹിജാബ് നിരോധനത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ധരിക്കാമെന്നും വ്യക്തമാക്കി.
"ഹിജാബ് നിരോധനം ഉണ്ടാവില്ല. സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിരോധന ഉത്തരവ് പിൻവലിക്കാൻ ഞാൻ നിർദേശിച്ചിട്ടുണ്ട്....
പാർലമെന്റിൽ സുരക്ഷാവീഴ്ചയുണ്ടായപ്പോൾ സഭയിലുണ്ടായിരുന്ന ബിജെപി എംപിമാരെല്ലാം ഭയന്ന് ഓടിപ്പോയെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ഡൽഹി ജന്തർമന്തറിൽ ‘ഇന്ത്യ’ പ്രതിപക്ഷ സംഘത്തിന്റെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമർശം.
സുരക്ഷാവീഴ്ചയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ തന്നെ എന്താണ് ഇത്തരമൊരു നടപടിയിലേക്ക് അവരെ പ്രേരിപ്പിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയാണ് ഇതിനുള്ള ഉത്തരമെന്നും രാഹുൽ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...