Wednesday, November 12, 2025

National

ഫോണില്‍ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു; അമ്മ രണ്ടുവയസുകാരനെ കഴുത്ത് ഞെരിച്ചുകൊന്നു

ഗിരിധി: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കരഞ്ഞതിനെ തുടര്‍ന്ന് അമ്മ രണ്ടുവയസുകാരനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലയിലാണ് സംഭവം. ഒരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ മകൻ കരഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്. അഫ്‌സാന ഖാത്തൂന്‍ എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ആറു വര്‍ഷം മുന്‍പായിരുന്നു നിസാമുദ്ദീന്‍ എന്ന യുവാവുമായി യുവതിയുടെ വിവാഹം. ദമ്പതികൾക്ക് നാലും രണ്ടും...

നടുറോഡിൽ മേല്‍പ്പാലത്തിന് താഴെ കുടുങ്ങിയതൊരു വിമാനം! ആകെ പെട്ട് പോയ അവസ്ഥ, വീഡിയോ പുറത്ത്

പാറ്റ്ന: ബിഹാറിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന പഴയ വിമാനം റോഡിന് നടുവിൽ കുടുങ്ങി. മോത്തിഹരിയിലെ പാലത്തിനിടിയിലൂടെ കൊണ്ടുപോകുമ്പോഴാണ് വിമാനം കയറ്റിയ ലോറി പാലത്തിലിടിച്ച് കുടുങ്ങിയത്. ​ഇതോടെ ഈ മേഖലയിൽ വലിയ രീതിയിലുള്ള ഗതാ​ഗത തടസമാണ് ഉണ്ടായത്. മുംബൈയിൽനിന്നും അസമിലേക്ക് കൊണ്ടുപോവുകയായിരുന്നു വിമാനം. പിന്നീട് നാട്ടുകാരുടെയും ട്രക്ക് ഡ്രൈവർമാരുടെയും സഹായത്തോടെ വിമാന നീക്കം ചെയ്തത്. ഇന്ത്യയിൽ വിമാനം ഇത്തരത്തില്‍...

വീടിനുള്ളിൽ 5 അസ്ഥികൂടങ്ങൾ; മൂന്നരക്കൊല്ലമായി വീട് പൂട്ടിയ നിലയിൽ; സംഭവം കർണാടകയിലെ ചിത്രദുർ​ഗയിൽ, അന്വേഷണം

ബം​ഗളൂരൂ: കർണാടകയിൽ ദുരൂഹസാഹചര്യത്തിൽ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ചിത്രദു‍ർഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അ‍ഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയൽവാസികൾ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകൾ ത്രിവേണി (62), മക്കളായ...

വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ വിജയിക്ക് ചെരുപ്പേറ് കിട്ടാന്‍ കാരണം ഇതോ.!

ചെന്നൈ: അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങുമ്പോള്‍ തമിഴ് സൂപ്പര്‍താരം വിജയിക്ക് ചെരുപ്പേറ് കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് വിജയ് കാറിലേക്ക് പോകുകയായിരുന്നു. ഈ അവസരത്തിലാണ് നടന് നേരെ ചെരുപ്പേറ് നടന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആരാണ് ചെരുപ്പ് എറിഞ്ഞത് എന്ന് വ്യക്തമല്ലെങ്കിലും കുറേക്കാലമായി വിജയിക്കെതിരെ...

പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പമുള്ള ഫോട്ടോഷൂട്ട്; അധ്യാപികയുടെ പ്രതികരണം

ബംഗളൂരു: സ്‌കൂള്‍ പഠനയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അധ്യാപിക ആര്‍ പുഷ്പലത. അമ്മ-മകന്‍ ബന്ധമാണ് തങ്ങള്‍ തമ്മിലെന്നാണ് ഫോട്ടോയെ കുറിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് പുഷ്പലത നല്‍കിയ മറുപടി. ടൂറിനിടെ എടുത്ത സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ടെന്നും പുഷ്പലത പറഞ്ഞു. ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയാണ്...

‘ഹിന്ദുത്വയും ഹിന്ദു വിശ്വാസവും ഒന്നല്ല’; ബിജെപിക്കെതിരെ സിദ്ധരാമയ്യ

ബംഗളൂരു: ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് കർണാടക മുഖ്യമ​ന്ത്രി സിദ്ധരാമയ്യ. ബംഗളൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് മൃദു ഹിന്ദുത്വയും തീവ്ര ഹിന്ദുത്വയും? ഹിന്ദുത്വ എപ്പോഴും ഹിന്ദുത്വയാണ്. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുത്വയും ഹിന്ദുവും വ്യതസ്തമാണ്. ഞങ്ങളും രാമനെ ആരാധിക്കുന്നില്ലേ? ബിജെപി മാത്രമാണോ ആരാധിക്കുന്നത്? ഞങ്ങളും രാമക്ഷേത്രങ്ങൾ നിർമിച്ചിട്ടില്ലേ? ഞങ്ങളും...

വില അമ്പരപ്പിക്കുന്നത്; മുംബൈയിലെ ആദ്യ മാൾ ലേലത്തിന്

മുംബൈ: മുംബൈയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ സോബോ സെൻട്രൽ മാള്‍ ലേലത്തിനെത്തുന്നു. 500 കോടി രൂപയാണ് ലേലത്തിന്റെ കരുതൽ തുകയായി നിശ്ചയിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ലേലക്കാരെ ജനുവരി 20-ന് വസ്തുവകകൾ പരിശോധിക്കാൻ അനുവദിക്കും, അതിനുശേഷം ലേലം നടക്കുന്ന ദിവസമോ അതിന് മുമ്പോ അവർ 50 കോടി രൂപ നിക്ഷേപിക്കണം. 1990-കളുടെ അവസാനത്തിൽ സോബോ സെൻട്രൽ മാളിനെ ക്രോസ്‌റോഡ്‌സ്...

ഇന്‍ഡ്യ സഖ്യത്തിന്റെ ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തിന്റെ ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. മഹാരാഷ്ട്രയിലെ സീറ്റ് ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നടത്തും. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും ലോക്സഭ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കും. ഇന്‍ഡ്യ സഖ്യത്തിലെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാനുളള ചര്‍ച്ചകളാണ് നടക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇന്‍ഡ്യ മുന്നണി...

രാമന്റെ ഭക്ത; മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് മുസ്ലീം യുവതിയുടെ 1,425 കിലോമീറ്റർ കാൽനടയാത്ര

മുംബൈയിൽ നിന്നും അയോധ്യയിലേക്ക് 1,425 കിലോമീറ്റർ കാൽനടയാത്രയുമായി യുവതി. രാമൻ രാജ് ശർമ, വിനീത് പാണ്ഡെ എന്നീ മറ്റു രണ്ടു പേർക്കൊപ്പമാണ് ശബ്നം യാത്ര തിരിച്ചത്. ഇസ്ലാം മതത്തിൽ പെട്ടയാൾ ആണെങ്കിലും ശബ്നം ഒരു രാമ ഭക്ത കൂടിയാണ്. രാമനെ ആരാധിക്കണെങ്കിൽ ഹിന്ദുവായിരിക്കണം എന്നു നിർബന്ധമില്ലെന്നും ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനമെന്നും ശബ്നം...

വിജയകാന്തിന്റെ മരണാനന്തര ചടങ്ങിലെത്തിയ വിജയിന് നേരേ ചെരുപ്പേറ്; വീഡിയോ

ചെന്നൈ: ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെയാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് വിജയ് കാറിലേക്ക് പോകുകയായിരുന്നു. ഈ അവസരത്തിലാണ് നടന് നേരെ ചെരുപ്പേറ് നടന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img