Tuesday, January 27, 2026

National

ജനവാസ മേഖലയിൽ അജ്ഞാത യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി, അന്വേഷണം

മൊയിന്‍ബാദ്: പാടത്തേക്ക് പോകുന്ന വഴിയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം. തെലങ്കാനയിലെ മൊയിന്‍ബാദിലാണ് സംഭവം. തിങ്കളാഴ്ചയാണ് 90 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ കൃഷിപ്പണിക്കായി പാടത്തേക്ക് എത്തിയ കർഷകരാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികൾ വിവരമറിയിച്ചതിനേ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. യുവതിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ...

ഉറുമ്പ് കൊണ്ടുണ്ടാക്കുന്ന ചട്ണിക്ക് ലോകത്തിന്‍റെ അംഗീകാരം; അഭിമാനത്തില്‍ ഈ ഇന്ത്യൻ ഗ്രാമം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഭക്ഷ്യസംസ്കാരം വ്യത്യസ്തമാണെന്ന് നമുക്കറിയാം. പലപ്പോഴും ഒരിടത്തുള്ള ഭക്ഷ്യ സംസ്കാരത്തിന് പുറത്ത് നില്‍ക്കുന്നതോ ഉള്‍ക്കൊള്ളാൻ സാധിക്കാത്തതോ ആയിരിക്കും മറുഭാഗത്തുണ്ടാവുക. ഇന്ത്യയില്‍ തന്നെ ഇങ്ങനെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഭക്ഷ്യസംസ്കാരങ്ങള്‍ പലതുണ്ട്. ചില വിഭവങ്ങള്‍ പക്ഷേ നാം കഴിക്കുമോ, നമുക്കിഷ്ടമാണോ, നമുക്ക് മാനസികമായി ഉള്‍ക്കൊള്ളാൻ സാധിക്കുമോ എന്ന കേവല പ്രശ്നങ്ങള്‍ക്കെല്ലാം അപ്പുറം തനിമയുടെയും സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെ...

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും ശേഷം മറ്റൊരു വാര്‍ത്ത ചാനലിനെയും വിലക്കി കേന്ദ്ര സര്‍ക്കാര്‍; പ്രതികാര രാഷ്ട്രീയമെന്ന് മാധ്യമ പ്രവര്‍ത്തകര്‍

മലയാളത്തിലെ വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും നല്‍കിയ മാതൃകയില്‍ പ്രശസ്ത മറാത്തി വാര്‍ത്താ ചാനലിന്റെ സംപ്രേക്ഷണം വിലക്കി കേന്ദ്ര സര്‍ക്കാര്‍. നിരവധി പ്രേക്ഷകരുള്ള ‘ലോക് ശാഹി‘ ചാനലിന്റെ ലൈസന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത്. ലൈസന്‍സ് അപേക്ഷയില്‍ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 30 ദിവസത്തേക്കാണ് വിലക്കെന്ന് ഇന്‍ഫര്‍മേഷന്‍ ബ്രോഡ് കാസ്റ്റ് മന്ത്രാലയം...

ക്രിക്കറ്റ് മത്സരത്തിനിടെ 52കാരന് ദാരുണാന്ത്യം; മരണം മറ്റൊരു മത്സരത്തിലെ ബാറ്റര്‍ അടിച്ച പന്ത് തലയില്‍കൊണ്ട്

മുംബൈ: ക്രിക്കറ്റ് മത്സരത്തില്‍ ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ മറ്റൊരു മത്സരത്തിലെ ബാറ്ററടിച്ച പന്ത് തലയില്‍ കൊണ്ട് 52കാരന്‍ മരിച്ചു. തിങ്കളാഴ്ച മാതുംഗയിലെ ഡഡ്കര്‍ ഗ്രൗണ്ടിലാണ് ദാരുണമായ സംഭവം നടന്നത്. മുംബൈയിലെ വ്യവസയായി കൂടിയായ ജയേഷ് ചുന്നിലാല്‍ സാവ്ലയാണ് ഇന്നലെ നടന്ന 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിക്കുന്ന കുച്ചി വിസ ഓസ്വാള്‍ വികാസ് ലെജന്‍ഡ്...

ബാറ്റിംഗിനിടെ പിച്ചില്‍ കുഴഞ്ഞുവീണ് 34കാരൻ, ഓടിയെത്തി സിപിആര്‍ നല്‍കി എതിര്‍ ടീം താരങ്ങൾ; ഒടുവില്‍ മരണം-വീഡിയോ

നോയ്ഡ: മുംബൈയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പന്ത് തലയില്‍ കൊണ്ട് 52കാരന്‍ മരിച്ചതിന്‍റെ ഞെട്ടല്‍ മാറും മുമ്പ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് മറ്റൊരു മരണവാര്‍ത്ത കൂടി. നോയ്ഡയില്‍ നിന്നാണ് ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ടാമത്തെ മരണവാര്‍ത്ത വരുന്നത്. ബാറ്റ് ചെയ്യുന്നതിനിടെ വികാസ് നേഗിയെന്ന 34കാരന്‍ പിച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മത്സരത്തിലെ പതിനാലാം ഓവറില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന വികാസ് നേഗി...

ഹിന്ദു ജാ​ഗരൺ മഞ്ചിന്‍റെ റാലിയിൽ വാളുമേന്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ; സംഭവം പൊലീസ് നോക്കിനിൽക്കെ

ഭോപ്പാൽ: മധ്യപ്രദേശിൽ നടന്ന ഹിന്ദു ജാ​ഗരൺ മഞ്ചിൻ്റെ റാലിയിൽ വാളുമായി പ്രായപൂർത്തായാകാത്ത പെൺകുട്ടികൾ. ജനുവരി ഏഴിന് നടന്ന വനിതാ റാലിയിലാണ് സംഭവം. പത്ത് വയസ് മുതൽ പ്രായമുള്ള പെൺകുട്ടികൾ റാലിയിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ട്. വെള്ള വസ്ത്രവും കാവി നിറത്തിലുള്ള ഷാളും ധരിച്ച് വാളുമേന്തി പോകുന്ന പെൺകുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പൊലീസ് നോക്കി നിൽക്കെ...

ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി; വീടുകൾ പൂട്ടിയ നിലയിൽ

ന്യൂഡൽഹി: രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി ആവശ്യ​​പ്പെട്ട ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി. 11 പ്രതികളിൽ ഒമ്പതു പേരാണ് ഒളിവിൽ പോയത്. ഇവർ താമസിച്ച ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രന്ധിക്പുര്‍, സിങ്വാദ് ഗ്രാമങ്ങളിലെ വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 2008 ജനുവരി 21ന് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ, പ്രതികളെ...

ബാബരി മസ്ജിദ് തകർത്ത ദിവസം ആരംഭിച്ചു, 32 വർഷം നീണ്ട മൗനവ്രതം അവസാനിപ്പിക്കാൻ സരസ്വതി; അയോധ്യയിലേക്ക് തിരിച്ചു

ധൻബാദ് (ജാർഖണ്ഡ്): ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയോടെ 85 കാരിയായ സ്ത്രീ തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട മൗനവ്രതം അവസാനിപ്പിക്കും. 1992ൽ ബാബറി മസ്ജിദ് തകർത്ത ദിവസമാണ് സരസ്വതി ദേവി പ്രതിജ്ഞയെടുത്തത്. അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നതുവരെ മൗനവ്രതമാചരിക്കുമെന്നായിരുന്നു പ്രതിജ്ഞ. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ മാത്രമേ മൗനം വ്രതം അവസാനിപ്പിക്കൂവെന്നും സരസ്വതി ദേവി...

4 വയസ്സുള്ള മകനെ കൊലപ്പെടുത്തി, മൃതദേഹം ബാഗിലാക്കി കാറിൽ ബെംഗളൂരുവിലേക്ക്; വഴിമധ്യേ സംരംഭക പിടിയിൽ

പനാജി: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയും സി.ഇ.ഒ. യുമായ യുവതി അറസ്റ്റില്‍. സുചേന സേത് എന്ന 39-കാരിയാണ് അറസ്റ്റിലായത്. ഗോവയിലെ അപാര്‍ട്‌മെന്റില്‍ വെച്ചാണ് മകനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഗോവയില്‍ നിന്ന് ടാക്‌സിയില്‍ കര്‍ണാടകയിലേക്ക് തിരിച്ച യുവതി വഴിമധ്യേ പോലീസിന്റെ പിടിയിലാകുകയായിരുന്നു. ഗോവയിലെ അപാര്‍ട്‌മെന്റില്‍...

മത്സരിക്കാതെ മന്ത്രിയായ ബിജെപി നേതാവ് തെരഞ്ഞെടുപ്പിൽ തോറ്റു; ഭജൻലാൽ സർക്കാരിന് നാണക്കേടായി കരൺപൂർ ഫലം

രാജസ്ഥാനിൽ ഭജൻലാൽ സർക്കാരിന് കനത്ത തിരിച്ചടി. ശ്രീ ഗംഗഞ്ചർ ജില്ലയിലെ കരൺപൂർ നിയമസഭാ സീറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയും ക്യാബിനറ്റ് മന്ത്രിയുമായ സുരേന്ദ്ര പാൽ സിംഗ് ടി.ടി പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥിയാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. മത്സരിക്കാതെ മന്ത്രിയായ ബിജെപി നേതാവ് ഡിസംബർ 30 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നവംബർ 15ന് കോൺഗ്രസ് സ്ഥാനാർത്ഥി...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img