Tuesday, January 27, 2026

National

നാല് വയസുകാരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം; പ്രിന്‍സിപ്പല്‍ ഒളിവില്‍

ബംഗളൂരുവിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നാല് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തിന് ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒളിവില്‍. മലയാളി പെണ്‍കുട്ടി ജിയന്ന ആന്‍ ജിറ്റോയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ചെല്ലകെരെയിലുള്ള ഡല്‍ഹി പബ്ലിക് സ്‌കൂളിലെ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ജിയന്ന. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റുവെന്നാണ്...

‌ഇതര മതസ്ഥനെ പ്രണയിച്ച സഹോദരിയെ തടാകത്തിൽ തള്ളിയിട്ട് കൊന്നു; രക്ഷിക്കാൻ ശ്രമിച്ച അമ്മയും മരിച്ചു

ബെംഗളൂരു∙ ഇതര മതസ്ഥനെ പ്രണയിച്ചതിനു സഹോദരിയെ യുവാവ് തടാകത്തിൽ തള്ളിയിട്ടു കൊന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുങ്ങി മരിച്ചു. മൈസൂരു ഹുൻസൂർ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ ധനുശ്രീ(19), അമ്മ അനിത(40) എന്നിവരാണു മരിച്ചത്. നിതിനെ(22) പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തുള്ള ഗ്രാമത്തിലെ ബന്ധു വീട്ടിലേക്ക് ഇരുവരെയും ബൈക്കിൽ കൊണ്ടു പോയ നിതിൻ യാത്രാമധ്യേ...

ഹണിമൂണിന് വാഗ്ദാനം ചെയ്തത് ഗോവ ട്രിപ്പ്; കൊണ്ടുപോയത് അയോധ്യയ്ക്ക്, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഹണിമൂൺട്രിപ്പ് ഗോവയിലേക്ക് വാഗ്ദാനം നൽകിയിട്ട് അയോധ്യയിലേക്ക് കൊണ്ടുപോയ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ​ഗോവയിൽ പോകാമെന്ന് വാ​ഗ്ദാനം നൽകിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കുമാണ് ഭർത്താവ് കൊണ്ടുപോയത്. ഇതിൽ പ്രതിഷേധിച്ചാണ് യുവതിയുടെ തീരുമാനം. മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് അഞ്ചുമാസത്തെ വിവാഹ ജിവിതത്തോടെ വിവാഹമോചനം ആവശ്യപ്പെട്ടത്. യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷമാണ് യുവതി വിവാഹ...

കർണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ തിരിച്ചെത്തി, മടങ്ങിവരവ് ഒരു വർഷമാകും മുൻപ്

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ബിജെപിയിൽ തിരിച്ചെത്തി. 2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഷെട്ടാർ ബിജെപി വിട്ടത്. കോണ്‍ഗ്രസില്‍ ചേർന്ന ഷെട്ടാർ ഒരു വര്‍ഷമാകും മുന്‍പ് ബിജെപിയില്‍ തിരിച്ചെത്തി. ബിജെപിയുടെ ദില്ലി ആസ്ഥാനത്ത് ബി വൈ വിജയേന്ദ്രയുടെയും മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെയും സാന്നിധ്യത്തിലായിരുന്നു ഷെട്ടാറിന്‍റെ മടങ്ങിവരവ്. ആറ് തവണ...

ക്യാൻസർ ബാധിച്ച മകനെ ‘അത്ഭുത രോഗശാന്തി’ക്കായി ഗംഗയിൽ മുക്കി മാതാപിതാക്കൾ; ദാരുണാന്ത്യം

ഹരിദ്വാർ: രോ​ഗശാന്തി കിട്ടുമെന്ന് അവകാശപ്പെട്ട് മാതാപിതാക്കൾ ​ഗം​ഗയിൽ മുക്കിയ ക്യാൻസർ ബാധിതനായ കുട്ടിക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഹർ കി പൗരിയിലാണ് സംഭവം. രക്താർബുദം ബാധിച്ച അഞ്ച് വയസുകാരനാണ് മരിച്ചത്. കുട്ടിയെ മാതാപിതാക്കൾ തുടർച്ചയായി ​ഗം​ഗയിൽ മുക്കുകയും ഇത് ദാരുണ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. ബുധനാഴ്ചയാണ് ഡൽഹി സ്വദേശികളായ ദമ്പതികൾ കുടുംബത്തിലെ മറ്റൊരാൾക്കൊപ്പം കുട്ടിയെയും കൂട്ടി ഹർ...

ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡിന് ചെന്നവര്‍ ഞെട്ടി; പണമായി വൻതുക, സ്വർണം 2 കിലോ, 60 വാച്ച്, 14 ഫോൺ, വേറെയുമുണ്ട്

ഹൈദരാബാദ്: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 100 കോടി രൂപയ്ക്ക് മുകളിലുള്ള സ്വത്ത് കണ്ടെത്തി. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയായ ശിവ ബാലകൃഷ്ണയുടെ വീട്ടിലാണ് ബുധനാഴ്ച അഴിമതി വിരുദ്ധ ബ്യൂറോയിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നേരത്തെ ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടറായിരുന്ന ഉദ്യോഗസ്ഥനാണ് ശിവ ബാലകൃഷ്ണ. പുലര്‍ച്ചെ...

ശ്രീലങ്കൻ മന്ത്രിയുൾപ്പെടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മുഖം വികൃതമായ നിലയിൽ അജ്ഞാത മൃതദേഹം: എഐ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിച്ച് പോലീസ്; ചുരുളഴിഞ്ഞത് കൊലപാതകം

ന്യൂഡല്‍ഹി: നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ കൊലപാതക കേസിന്‍റെ ചുരുളഴിച്ച് ഡല്‍ഹി പോലീസ്. കൊലപാതകത്തിനിരയായ വ്യക്തിയെ തിരിച്ചറിയാൻ മാത്രമല്ല കുറ്റകൃത്യം നടത്തിയ മുഖ്യപ്രതികളെ കണ്ടെത്താനും എഐയുടെ സഹായത്തോടെ പോലീസിന് സാധിച്ചു. ജനുവരി 10-നാണ് ഡല്‍ഹിയിലെ ഗീത കോളനി മേല്‍പ്പാലത്തിനുകീഴില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖം വികൃതമായ നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തത് എന്ന കാര്യം...

ഇന്ത്യയില്‍ കിട്ടുന്ന അരിയും ഗോതമ്പും നല്ലതല്ല!; പുതിയ പഠനവുമായി ഗവേഷകര്‍

കാര്‍ഷികമേഖലയുടെ വളര്‍ച്ച വലിയൊരു നേട്ടമായാണ് നാം കണക്കാക്കാറ്. പല വറൈറ്റികളിലുള്ള അരിയും ഗോതമ്പും മറ്റ് ധാന്യങ്ങളും വന്നതോടെ നമ്മുടെ ഭക്ഷ്യക്ഷാമം, പട്ടിണി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാൻ സാധിച്ചു. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം കാര്‍ഷികമേഖലയിലെ ഏറ്റവും വലിയ മുന്നേറ്റം ഇതുതന്നെയായിട്ടാണ് കണക്കാക്കപ്പെടുന്നത്.  നല്ലതുപോലെ വിളയുന്ന തരത്തിലുള്ള ധാന്യങ്ങള്‍ പുതുതായി വികസിപ്പിച്ചെടുത്തത് വഴി പട്ടിണിയോ ക്ഷാമമോ പരിഹരിക്കാൻ...

ഇന്ത്യമുന്നണിക്ക് വീണ്ടും തിരിച്ചടി;ഒറ്റയ്ക്ക് മത്സരിക്കാൻ എഎപി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നു. ബം​ഗാളിൽ തൃണമൂലിന് സമാനമായി പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. പഞ്ചാബിലെ ലോക്സഭാ സീറ്റുകളിലേക്ക് 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img