National

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പൻ പ്രഖ്യാപനം

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും (മുഅദ്ദിൻമാർ) പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിൽ നൽകി വരുന്ന തുകയിൽ 500 രൂപയുടെ വർധനവാണ് വരുത്തിയത്. ഇതോടെ ഇവർക്ക് ഓരോ മാസവും ലഭിക്കുന്ന ഓണറേറിയം 2000 രൂപയായി ഉയരും. വിവിധ മതവിഭാഗങ്ങളെ ചേർത്തുനിർത്തുന്നതിനും തെരഞ്ഞെടുപ്പിന് മുന്നോടിയായി...

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രിൽ 9 ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 ന്

ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്...

ഇനി യാത്ര ചിലവേറും! ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ, ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു

ദില്ലി: ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയിൽ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും എൻ എച്ച് എ ഐവ്യക്തമാക്കി. അൻപത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്‍ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നത്. വർഷത്തിൽ ഇരുനൂറ്...

പെട്രോളും ഡീസലും വലിയ ക്യാനുകളിൽ വിൽക്കരുത്; ലംഘിച്ചാൽ കർശന നടപടിയെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായതോടെ കര്‍ശന മുന്നറിയിപ്പുമായി കേന്ദ്രം. പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ വാങ്ങരുതെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം. ഹോര്‍മുസ് കടലിടുക്ക് വഴി കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്നും വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി. ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു സംസ്ഥാനത്തെ ഇന്ധന ക്ഷാമത്തിലെ പ്രതിസന്ധികള്‍ക്കിടെയാണ് പുതിയ നിര്‍ദേശം. പെട്രോളും...

തെരഞ്ഞെടുപ്പ് തീയതി നാളെയോ മറ്റന്നാളോ അറിയാം; മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും ഷെഡ്യൂൾ

ദില്ലി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി നാളെയോ മറ്റന്നാളോ അറിയാം. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിൽ കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസമിലും പശ്ചിമ ബം​ഗാളിലും വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുകയാണ്. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ്...

ഗ്യാസ് സിലിണ്ടറിനായി രണ്ട് മണിക്കൂര്‍ ക്യൂവില്‍; വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

ബർണാല : പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി മണിക്കൂറുകളോളം കാത്ത് നിന്ന ഭൂഷൺ കുമാർ മിത്തൽ വരിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബർണാല ജില്ലയിലെ ഷഹേന ഗ്രാമത്തിലെ ഗ്യാസ് ഏജൻസിക്ക് മുന്നിലാണ്...

കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം; കേന്ദ്രസേന വരും

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ...

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം; അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം

ന്യൂഡൽഹി: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായി തുടരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എൽപിജിയുടെ ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ സിലിണ്ടറുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ക്ഷാമത്തെ തുടർന്ന് വിവിധ...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; സവര്‍ക്കറെ അപമാനിച്ചുവെന്ന കേസ് റദ്ദാക്കി

മുംബൈ: ഹിന്ദുത്വ നേതാവായ വി.ഡി സവര്‍ക്കര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് നാസിക്കിലെ കോടതി റദ്ദാക്കി. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കേസ് പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ചു എന്നായിരുന്നു കേസ്. നാസിക്കിലെ...

‘സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല’ ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

വിശേഷ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന പൊതു അവധി റദ്ദാക്കണമെന്ന നിർദേശവുമായി ബാലാവകാശ കമ്മീഷൻ. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവങ്ങളിൽ നൽകുന്ന പൊതു അവധി റദ്ദാക്കാനും അറിവും വിജ്ഞാനവും സമ്പാദിക്കാനുള്ള ദിനങ്ങളാക്കി മാറ്റാനുമാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ് കുമാർ, അംഗങ്ങളായ കെ. കെ. ഷാജു,...
- Advertisement -spot_img

Latest News

ഒറ്റപ്പദവി കര്‍ശനമാക്കി ലീഗ്; മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി പദവികള്‍ ഒഴിയണമെന്ന് നിർദ്ദേശം

കോഴിക്കോട്: ഒറ്റപ്പദവിയെന്ന തീരുമാനം കര്‍ശനമാക്കി മുസ്‌ലിം ലീഗ്. മന്ത്രിമാരും എംഎല്‍എമാരും മറ്റ് പദവികള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ഭാരവാഹി സ്ഥാനം ഒഴിയുന്നവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തും. നേതൃയോഗത്തില്‍...
- Advertisement -spot_img