ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം നിലനിന്നിരുന്നതായുള്ള പുരാവസ്തു റിപ്പോർട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് ഈ റിപ്പോർട്ടോടെ തന്നെ മനസിലായിരുന്നു.
ഇപ്പോഴിതാ അവിടെ പൂജക്ക് വാരണാസി ജില്ലാ കോടതി അനുമതിയും നൽകിയിരിക്കുന്നു. എന്നാല്‍ ഒരു നിയമത്തെ നോക്കുകുത്തിയാക്കിയാണ് കോടതിയുടെ ഇടപെടൽ എന്നാണ് മതേതര ജനാധിപത്യവാദികളെ ആശങ്കപ്പെടുത്തുന്നത്. 1991ലെ ആരാധനാലയ നിയമമാണ്...
ന്യൂഡല്‍ഹി: കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നല്‍കുമെന്ന് ഉറപ്പുനല്‍കി കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോടുള്ള വിവേചനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ്...
ഡൽഹി: കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും അവരോട് നീതിപുലർത്താനും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് ലോക്സഭാംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി.വി അബ്ദുൽ വഹാബും ന്യൂനപക്ഷ- ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നൽകി.
കേരളത്തിലെയും രാജ്യത്തെ മറ്റു...
കോഴിക്കോട്: ഗ്യാൻവ്യാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ വരാണസി ജില്ലാ കോടതിവിധി വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ. മുസ്‌ലിം സമുദായത്തോടുള്ള തികഞ്ഞ അനീതിയാണ് കോടതി തീർപ്പെന്നും സംഘ് പരിവാറിന്റെ വർഗീയ അജണ്ടകൾ കത്തിച്ച് നിർത്താനെ ഇത്തരം വിധികൾ സഹായകമാവൂവെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.
രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കും...
ദില്ലി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ...
ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്നും കല്ലേറിൽ ഗ്ലാസ് തകർന്നുവെന്നും കോൺഗ്രസ്. പശ്ചിബംഗാൾ-ബിഹാർ അതിർത്തിയിൽവെച്ചാണ് സംഭവമുണ്ടായത്. രാഹുൽ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ നിന്നും പശ്ചിമബംഗാളിലേക്ക് കടക്കുന്നതിനിടെ മാൾഡയിൽ വെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ഇത് കല്ലേറ് മൂലമാണെന്നാണ് കോൺഗ്രസ് ആരോപണം.
രാഹുലിന്റെ കാറിന്റെ പിന്നിലുള്ള...
മൊബൈൽ ഫോണുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചില പ്രധാന പാർട്‌സുകളുടെ ഇറക്കുമതി തീരുവ 15-ൽ നിന്ന് 10 ശതമാനമായി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ബാറ്ററി എൻക്ലോസറുകൾ, പ്രൈമറി ലെൻസുകൾ, ബാക് കവറുകൾ, സിം സോക്കറ്റ് തുടങ്ങി പ്ലാസ്റ്റിക്, മെറ്റൽ എന്നിവയുടെ കോമ്പിനേഷനിൽ നിർമ്മിച്ച വിവിധ മെക്കാനിക്കൽ ഘടകങ്ങളുടെ ഇംപോർട്ട് ഡ്യൂട്ടിയാണ് കുറച്ചതെന്ന് ജനുവരി 30-ന് പുറത്തുവന്ന...
ന്യൂഡൽഹി: 2ജി, 3ജി സേവനങ്ങൾ പൂർണമായും നിർത്തണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ. അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സേവനങ്ങൾ നിർത്തി എല്ലാ ഉപഭോക്താക്കളേയും 4ജി, 5ജി നെറ്റ്‍വർക്കുകളിലേക്ക് മാറ്റണമെന്നാണ് ജിയോയുടെ നിർദേശം. 5ജി നെറ്റ്‍വർക്കിനെ സംബന്ധിച്ച് ട്രായ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് നിർദേശമുള്ളത്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്നും അഭിപ്രായങ്ങൾ കൂടി തേടിയാണ്...
ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരവും കർണാടക നായകനുമായ മായങ്ക് അഗർവാൾ പൊലീസിൽ പരാതി നൽകി. തന്റെ സീറ്റിൽ വെച്ചിരുന്ന പ്രത്യേക പാനീയം കുടിച്ചതോടെയാണ് അസ്വസ്ഥതയുണ്ടായതെന്നും ഇതിൽ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായും കാണിച്ചാണ് മാനേജർ വഴി ത്രിപുര ന്യൂ കാപിറ്റൽ കോംപ്ലകസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. സീറ്റിലുണ്ടായിരുന്ന പാനീയം വളരെ...
മുംബൈ: മയോണൈസ് ബോട്ടലിൽ കടത്തിയ സ്വർണം മുംബൈ വിമാനത്താവളത്തിൽ പിടികൂടി. വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് സ്വർണം പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കുവൈത്തിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നാണ് കണ്ടെത്തിയത്.
മയോണൈസ് ബോട്ടിലുകളിൽ വിദഗ്ധമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 898 ഗ്രാം സ്വർണം ഇത്തരത്തിൽ കണ്ടെത്തി. ആറ് മയോണൈസ് കുപ്പികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് കസ്റ്റംസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...