Monday, May 20, 2024

National

‘2024 ശിവരാത്രിക്ക് ശേഷം രാജ്യത്ത് ഭരണം മാറും, വനിത പ്രധാനമന്ത്രിയാകും’; പ്രവചനവുമായി ജ്യോതിഷി

ബെംഗളൂരു: 2024 ശിവരാത്രിക്ക് ശേഷം രാജ്യത്ത് ഭരണമാറ്റമുണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്നും ജ്യോതിഷി പ്രവചിച്ചു. കർണാടകയിലെ തുമക്കൂരു തിപ്തൂർ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയാണ് പ്രവചനവുമായി രം​ഗത്തെത്തിയത്. ജ്യോതിഷിയുടെ പ്രവചനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ...

ടൂവീലര്‍ വില കുത്തനെ കുറയ്ക്കുമോ? ഗഡ്‍കരിയുടെ മനസിലെന്ത്? ആകാംക്ഷയില്‍ വാഹനലോകം!

ഇന്ത്യയിലെ ഗ്രാമീണ വിപണികളുടെ ഇഷ്‍ട വാഹനങ്ങളാണ് എൻട്രി-ലെവൽ മോട്ടോർസൈക്കിളുകള്‍. സാധാരണക്കാരന്‍റെ കീശയ്ക്കും മനസിനും ഇണങ്ങുന്ന ഗതാഗത മാര്‍ഗമാണ് ഇതെന്നതാണ് ഈ ജനപ്രിയതയ്ക്കുള്ള മുഖ്യ കാരണം. സാധാരണഗതിയിൽ രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിഭാഗം കൂടിയാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മാർക്കറ്റ്. എന്നാല്‍ അടുത്ത കാലത്തായി ഈ വിഭാഗത്തില്‍ കച്ചവടം കുറവാണ്. ഇത്തരം...

നടി ജയപ്രദയ്ക്ക് ആറ് മാസം തടവുശിക്ഷ

ചെന്നൈ: ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‌മോര്‍ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.

ഹെൽമറ്റിട്ട് ജോലി ചെയ്ത് സർക്കാർ ജീവനക്കാർ; കാരണമിതാണ്

തെലങ്കാന: ഹെൽമറ്റിടാതെ ഇരുചക്രവാഹനമോടിച്ചാൽ ആർക്കായാലും പണി കിട്ടും. പിഴ അടക്കേണ്ടത് പേടിച്ച് പലരും ഹെൽമറ്റ് മറക്കാതെ ഇടാറുമുണ്ട്. എന്നാൽ തെലങ്കാനയിലെ ഒരു സർക്കാർ ഓഫീസിൽ ജീവനക്കാർ ഓഫീസിലെത്തിയാലും ഹെൽമറ്റ് അഴിച്ചുവെക്കാറില്ല. അതേ ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറ്റും ധരിച്ച് ജോലി ചെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാൽ...

യുപിയിൽ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മൊറാദാബാദ്∙ ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്വന്തം വസതിക്ക് പുറത്തുവച്ച് ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംഭാല്‍ സ്വദേശിയായ അനുജ് ചൗധരി (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മൊറാദാബാദിലെ പാർശ്വനാഥ് ഹൗസിങ് സൊസൈറ്റിയിലെ വസതിക്ക് പുറത്തുവച്ചാണ് വെടിയേറ്റത്. മറ്റൊരാൾക്കൊപ്പം നടക്കുകയായിരുന്ന അനുജ് ചൗധരിക്കുനേരെ ബൈക്കിലെത്തിയ മൂന്നു പേർ പലതവണ വെടിയുതിർക്കുകയായിരുന്നു. ചൗധരിക്കൊപ്പം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ...

രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ജഡ്ജി ഉൾപ്പടെ 12 ജഡ്ജിമാർക്ക് സ്ഥലം മാറ്റം

ഡൽഹി: രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ജഡ്ജി ഉൾപ്പടെ നാല് ഹൈക്കോടതികളിലെ 12 ജഡ്ജിമാർക്ക് സ്ഥലം മാറ്റം. അപകീർത്തി കേസിലെ ശിക്ഷാവിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് എം പ്രാച്ഛകിനെ പട്നയിലേക്ക് മാറ്റി. രാഹുലിൻ്റെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ആദ്യം പിന്മാറിയ ജസ്റ്റിസ് ഗീത ഗോപിയെ മദ്രാസ് ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. എഫ്ഐആർ റദ്ദാക്കണമെന്ന...

വർഗീയ സംഘർഷത്തിന് പിന്നാലെ വിഎച്ച്പിയേയും ബജ്റം​ഗ് ദളിനേയും വിലക്കണമെന്ന് ഹരിയാനയിലെ ഖാപ് പഞ്ചായത്തുകൾ

ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹിലെ വര്‍ഗീയ സംഘര്‍ത്തിന് പിന്നാലെ സംസ്ഥാനത്ത് വിഎച്ച്പിയുടേയും ബജ്റം​ഗ് ദളിന്‍റേയും എല്ലാ പ്രവര്‍ത്തനങ്ങളും വിലക്കണമെന്ന ആവശ്യവുമായി ഖാപ് പഞ്ചായത്തുകള്‍. നേരത്തെ മുസ്ലിം വിഭാഗത്തെ ബഹിഷ്കരിക്കണമെന്നും കലാപത്തിന് പിന്നാലെയുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികളെ അനുകൂലിക്കുന്നതായും ചില ഖാപ് പഞ്ചായത്തുകള്‍ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 90ല്‍ അധികം ഖാപ് പഞ്ചായത്തുകളാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത വര്‍ഷം...

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തും: അനിൽ കെ. ആന്റണി

ന്യൂഡൽഹി: അടുത്ത നിയസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ദേശീയ സെക്രട്ടറി അനിൽ ആന്റണി. കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നത്. വർഗീയം എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടന്നു. കോവിഡിന്റെ പേരിലും അഴിമതി നടത്തിയെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആന്റണി പറഞ്ഞു. അടുത്ത...

49 കിലോ ഭാരമു‍ള്ള യുവതിയുടെ വയറ്റില്‍ 15 കിലോയുള്ള മു‍ഴ

ഭക്ഷണം ക‍ഴിക്കുമ്പോ‍ഴും നടക്കുമ്പോ‍ഴുമെല്ലാം കടുത്ത വയറുവേദന. ഒടുവില്‍ ചികിത്സ തേടിയെത്തിയപ്പോ‍ഴാണ് സംഭവമെന്തെന്ന് തിരിച്ചറിഞ്ഞത്. 49 കിലോ ഭാരമു‍ള്ള യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള ഭീമന്‍ മു‍ഴ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയിൽ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക്...

‘ആ ഫ്‌ളൈയിങ് കിസ് ഞാൻ കണ്ടില്ല’; സ്മൃതി ഇറാനിയെ തള്ളി ഹേമമാലിനി

ന്യൂഡൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയത് താൻ കണ്ടില്ലെന്ന് മഥുരയിൽനിന്നുള്ള ബിജെപി ലോക്‌സഭാംഗം ഹേമമാലിനി. പാർലമെന്റിന് പുറത്ത് ഇന്ത്യ ടുഡേ മാധ്യമപ്രവർത്തകയോടായിരുന്നു അഭിനേത്രി കൂടിയായ ഹേമമാലിനിയുടെ പ്രതികരണം. അവിശ്വാസ പ്രമേയത്തിൽ നടത്തിയ പ്രസംഗത്തിന് ശേഷം സഭയിൽ നിന്നിറങ്ങവെ വനിതാ ബിജെപി അംഗങ്ങളെ നോക്കി രാഹുൽ ഫ്‌ളൈയിങ് കിസ് നൽകി എന്നാണ് കേന്ദ്രമന്ത്രി...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img