ദില്ലി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത 'കാര്‍-ടി കോശ ചികിത്സയിലൂടെ' (CAR-T Cell Therapy) ആദ്യ രോഗി ക്യാൻസര്‍ മുക്തനായി. അടുത്തിടെയാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്‍ഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ ചികിത്സാ രീതി വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്. ക്യാൻസർ രോഗത്തെ പ്രതിരോധിക്കാവുന്ന തരത്തിലേക്ക് രോഗിയുടെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തന്നെ പുനർസജ്ജമാക്കുന്നതാണ് ഈ ചികിത്സാ...
പോണ്ടിച്ചേരി: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയിൽ ക്യാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയതോടെ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി പുതുച്ചേരി. ക്യാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തുവാണ് പഞ്ഞിമിഠായിയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ പഞ്ഞിമുഠായിക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്താൻ ഉത്തരവിട്ടത്.
വിവാഹദിവസം രാത്രിയിൽ മുങ്ങിയ വരനെ ഒടുവിൽ കണ്ടെത്തുന്നത് മൂന്നു ദിവസത്തിന് ശേഷം. ബിഹാറിലെ മുസാഫർപൂരിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. നവവധുവിനെയും മൊത്തം കുടുംബത്തെയും ആകെ ആശങ്കയിലാക്കിയായിരുന്നു വിവാഹദിവസം രാത്രി വരനെ കാണാതായത്.
പിന്നാലെ, യുവാവിന്റെ കുടുംബം പൊലീസ് സ്റ്റേഷനിൽ ഇയാളെ കാണാനില്ല എന്ന് ഒരു പരാതിയും നൽകി. അഹിയാപൂർ പൊലീസ് സ്റ്റേഷൻ്റെ പരിധിയിൽ വരുന്ന...
ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് പരോൾ. സുപ്രീംകോടതി ഉത്തരവു പ്രകാരം ജയിലിലെത്തി പതിനഞ്ചു ദിവസത്തിനുള്ളിലാണ് ദഹോഡിലെ രൺധിക്പൂർ സ്വദേശി പ്രതീപ് മോധിയയ്ക്ക് ഗുജറാത്ത് ഹൈക്കോടതി പരോൾ അനുവദിച്ചിരിക്കുന്നത്. ഭാര്യാപിതാവിന്റെ മരണച്ചടങ്ങുകളിൽ പങ്കെടുക്കാൻ അഞ്ചു ദിവസത്തേക്കാണ് പരോൾ.
ജയിലിൽ പ്രതിയുടെ പെരുമാറ്റം നല്ലതാണെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയതും കോടതി നിർദേശം അനുസരിച്ച് സമയത്ത് ജയിലിൽ തിരികെയെത്തിയതും പരോൾ അപേക്ഷയിൽ...
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു കേന്ദ്രമന്ത്രിമാരുടെയും അവകാശവാദം പോലെ മോദി 3.0 സംഭവിക്കുമെന്ന് ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ. എന്നാൽ 370ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന മോദിയുടെ അവകാശവാദത്തിൽ ചെറിയ തിരുത്തലുകൾ സർവേ പറയുന്നു. വിവിധ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 35,801 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.
ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ...
ഇന്ത്യയിൽ ഉടനീളമുള്ള ഹൈവേകളിൽ ഫാസ്‍ടാഗുകൾക്ക് പകരം ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം ഉടൻ വരുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിലിൽ, രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് ആഴ്‌ചകൾക്ക് മുമ്പ് ഈ മാറ്റം സംഭവിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിയമവിരുദ്ധമെന്ന് ആരോപിച്ച് മദ്‌റസ തകര്‍ത്തതിനെതിരേ പ്രതിഷേധിച്ച ആറു പേരെ പൊലിസ് വെടിവച്ചുകൊന്നു. പൊലിസുകാര്‍ ഉള്‍പ്പെടെ 250 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് വെടിയുതിര്‍ത്തത്....
നൈനിറ്റാൾ: ജില്ലയിലെ ഹൽദ്‌വാനി പ്രദേശത്ത് മദ്രസ പൊളിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബൻഭൂൽപുരയിൽ "അനധികൃതമായി നിർമ്മിച്ച" മദ്രസ തകർത്തതിന്റെ പേരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷം പടര്‍ന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് ബൻഭൂൽപുരയിൽ കർഫ്യൂ...
ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്ന ശേഷം അക്രമി ജീവനൊടുക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിനോദ് ഗൊസാല്‍ക്കറുടെ മകന്‍ അഭിഷേക് ആണ് വെടിയേറ്റ് മരിച്ചത്. അഭിഷേകിനൊപ്പം ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിവച്ചത്. പിന്നീട് അയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ദൃശ്യങ്ങള്‍ എല്ലാം കാമറയില്‍ പതിഞ്ഞു. ശിവസേന ഉദ്ധവ്...
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം കേരളത്തിലോ തമിഴ്‌നാട്ടിലോ അക്കൗണ്ട് തുറക്കില്ലെന്ന് സർവേഫലം. ഇന്ത്യ ടുഡെ - സി വോട്ടർ ടീം നടത്തിയ 'മൂഡ് ഓഫ് ദി നേഷൻ' സർവേയിലാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് ഫലം പുറത്തുവന്നത്.
കേരളത്തിലെ 20 സീറ്റുകളിൽ 20 ഉം 'ഇന്ത്യ' ബ്ലോക്ക് നേടുമെന്നാണ് സർവേഫലം. എന്നാല്‍ ഇന്ത്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...