ദില്ലി : രാഹുൽ ഗാന്ധി വീണ്ടും എംപി. സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. കഴിഞ്ഞ ദിവസമാണ് മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. സൂറത്ത് കോടതി വിധി...
കുമ്പള: യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബംബ്രാണയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നിയാസ് (31) ആണ് അറസ്റ്റിലായത്. പേരാല്‍ മൈമൂന്‍ നഗറിലെ ശാഹുല്‍ ഹമീദി(31)നെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് നിയാസിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് കൊലക്കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ ഹമീദിനെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....
മഞ്ചേശ്വരം∙ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിർമാണം 2 വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഞ്ചേശ്വരം ഗോവിന്ദപൈ– നെത്തിലപദവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മഞ്ചേശ്വരം മണ്ഡലത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും ദേശീയ പാത 66ന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ...
കാസർകോട്: വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർകോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. പള്ളിയിൽ നിസ്കരിക്കാൻ എത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. കാസർകോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ഒരാഴ്ചയ്ക്ക്...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം വോർക്കാടിയിൽ ബൂത്ത് തല ഗൃഹ സന്ദർശനത്തിനിടെ വഴുതി വീണ് കാലിന് പരുക്കേൽക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. കാസർകോഡ് ഇന്ന് നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കി.
ഉപ്പള: അജ്ഞാതനായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റിന് സമീപത്തായാണ് ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കറുത്ത പാന്റും ഷര്‍ട്ടുമാണ് വേഷം. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗൽപ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാസർകോട്: പ്ലസ്വണ് വിദ്യാര്‍ത്ഥിയെ ക്രൂരമായ റാഗിംഗ് വിധേയരാക്കിയ സംഭവത്തില്‍ നാല് ഹയർസെക്കണ്ടറി വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേയ്ക്കു സ്കൂളില്‍ നിന്നു പുറത്താക്കി. കാസർകോട് ഉപ്പള ബേക്കൂർ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പിടിഎ യോഗത്തിന്റേതാണ് തീരുമാനമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഏതാനും ദിവസം മുമ്പാണ് പ്ലസ്വൺ വിദ്യാര്‍ത്ഥിയെ ഷൂസ് ധരിച്ചതിന്റെ പേരില്‍...
കാഞ്ഞങ്ങാട്: ജില്ലയിൽ പനി ബാധിതരുടെയും എച്ച്1എൻ1 ബാധിതരുടെയും എണ്ണം കൂടുന്നു. പനി ബാധിതരുടെ എണ്ണം 1 ലക്ഷം കടന്നു. എച്ച്1എൻ1 ബാധിതരുടെ എണ്ണം 30 ആയി. ഈ മാസം മാത്രം 7 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. ജില്ലയിൽ 1,05,458 പേരാണ് പനി ബാധിച്ച് ഈ വർഷം ചികിത്സ തേടിയത്. ഈ മാസം 3 ദിവസത്തിനുള്ളിൽ...
കാസർകോട്∙ ജില്ലയിലെ ചില വിദ്യാലയങ്ങളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം പൊലീസിനും അധ്യാപകർക്കും രക്ഷിതാക്കൾക്കും തലവേദനയാകുന്നു. മഞ്ചേശ്വരം ബേക്കൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം നടന്നത്. ബേക്കൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനത്തിനിരയായത്. സംഭവത്തിൽ 4 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ചട്ടഞ്ചാൽ...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...