Saturday, November 15, 2025

Local News

മക്കളെ ഉപേക്ഷിച്ചു നാടുവിട്ടു, പ്രവാസിയുടെ ഭാര്യയും കാമുകനും റിമാന്റില്‍

ചെറുവത്തൂര്‍: പതിമൂന്നും എട്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച് നാടുവിട്ട സംഭവത്തില്‍ യുവതിയേയും കാമുകനേയും ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്തു. പടന്ന കാവുന്തല സ്വദേശിയായ പ്രവാസിയുടെ ഭാര്യ ഹസീന(33), കാമുകന്‍ എ.കെ.അബ്ദുള്‍ സമദ്(40) എന്നിവരെയാണ് ചന്തേര എസ്ഐ എം.വി.ശ്രീദാസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഹസീന സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും പോയിരുന്നു. ഏറെ...

ഷിറിയ കുന്നിൽ ഇസ്‌ലാമിക് സെന്റർ ശിലാ സ്ഥാപനവും പൊതുസമ്മേളനം 11ന്

കുമ്പള : ഷിറിയ കുന്നിൽ എസ്.എം.എഫ്, എസ്.വൈ.എസ്,എസ്.കെ. എസ്.എസ്.എഫ്., എസ്.ബി.വി. എന്നിവയുടെ ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ ശിലാസ്ഥാപനവും പൊതുസമ്മേളനവും മതപ്രഭാഷണവും 11-ന് നടക്കും. മജ്‌ലിസുന്നൂറിന്റെ ആറാം വാർഷികവും ഇതോടൊപ്പം നടക്കും. വൈകീട്ട് മൂന്നിന് ഖാസി അക്കാദമി ചെയർമാൻ സിറാജുദ്ധീൻ ഫൈസി ചേരാൽ പതാക ഉയർത്തും. മജ്‌ലിസുന്നൂർ ആത്മീയസംഗമത്തിന് ഇബ്രാഹിം ബാത്തിഷ തങ്ങൾ നേതൃത്വം നൽകും....

മംഗളൂരു സർവകലാശാല കോളജ് വികസന സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് സ്പീക്കർ യു.ടി ഖാദർ പുറത്ത്

മംഗളൂരു: മംഗളൂരു സർവകലാശാല കോളജ് വികസന സമിതി (സി.ഡി.സി) അധ്യക്ഷ പദവിയിൽ മണ്ഡലം എം.എൽ.എ തുടരേണ്ടതില്ലെന്ന് സിൻഡിക്കേറ്റ് തീരുമാനം. 2023-24 വർഷത്തെ പരിഷ്‍കരണം സംബന്ധിച്ച് അക്കാദമിക് കൗൺസിൽ സമർപ്പിച്ച നിർദേശം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. വൈസ് ചാൻസലറാവും ഇനി സി.ഡി.സി പ്രസിഡന്റ്. ആറംഗ സമിതിയിൽ ഒരാളായി മണ്ഡലം എം.എൽ.എയുണ്ടാവും. മംഗളൂരു സർവകലാശാല ഫൈനാൻസ് കമ്മിറ്റിയിൽ അവതരിപ്പിച്ച ശേഷം...

കാസർകോട് ജോലി ചെയ്യാൻ ആളില്ല, പ്രശ്നം ശ്രദ്ധയിൽപ്പെട്ടെന്ന് മുഖ്യമന്ത്രി

കാസർകോട് ∙ ജില്ലയിലെ സർക്കാർ ഓഫിസുകളിൽ നിയമിക്കുന്ന ജീവനക്കാർ സ്ഥലം മാറിയും ഡപ്യൂട്ടേഷനിലുമായി ഇതര ജില്ലകളിലേക്കു പോകുന്നതും അവധിയെടുക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ സബ്മിഷനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൻജിനീയർ, ഡോക്ടർ, പാരാ മെഡിക്കൽ സ്റ്റാഫ്, വെൽഫെയർ വർക്കർമാർ തുടങ്ങി വിവിധ തസ്തികകൾ ജില്ലയിൽ ഒ​ഴി​ഞ്ഞു കിടക്കുന്ന...

തലപ്പാടി കെ.സി.റോഡില്‍ 50 ഗ്രാം എംഡിഎംഎയുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി കൊണ്ടുവന്നതെന്നു കരുതുന്ന 50ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉപ്പള സ്വദേശി മുഹമ്മദ് റഫീഖാണ് (40) അറസ്റ്റിലായത്. തലപ്പാടി കെ.സി.റോഡില്‍ വെച്ച് മംഗളൂരു സിറ്റി ക്രൈം പൊലീസാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കള്ളക്കടത്തായി എത്തിച്ച ശേഷം തലപ്പാടി വില്ലേജിലെ കെസി റോഡിന് സമീപം പ്രതികള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി രഹസ്യവിവരം...

ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെ മത്സരയോട്ടം; ഉപ്പളയില്‍ യാത്രക്കാരെ റോഡിലിറക്കുന്നു

ഉപ്പള: കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തമ്മിലെ മത്സരയോട്ടം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മത്സരയോട്ടംമൂലം യാത്രക്കാരെ റോഡിലിറക്കി ഡ്രൈവര്‍മാര്‍ ക്രൂരത കാട്ടുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും ബസുകള്‍ തമ്മിലെ മത്സരയോട്ടംമൂലം ബസുകള്‍ ഉപ്പള, കുമ്പള എന്നിവിടങ്ങളിലെ സ്റ്റാന്റുകളില്‍ കയറാതെ യാത്രക്കാരെ റോഡില്‍ ഇറക്കുന്നത് പതിവായിരിക്കുകയാണ്. ബസ് കാത്ത് സ്റ്റാന്റുകളില്‍ കൈകുഞ്ഞുങ്ങളുമായി നില്‍ക്കുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ വലിയ...

എട്ടോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മഞ്ചേശ്വരം: എട്ടോളം കേസുകളില്‍ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ഉപ്പള പത്വാടിയിലെ അബൂബക്കര്‍ സിദ്ധീഖ് എന്ന പല്ലന്‍ സിദ്ധിഖി (30)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. രജീഷാണ് അറസ്റ്റ് ചെയ്തത്. ബാളിയൂരില്‍ ചെങ്കല്‍ ലോറികളുടെ ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസ് എത്തിയപ്പോള്‍ തോക്ക് ചൂണ്ടി രക്ഷപ്പെട്ട കേസില്‍...

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: വില്‍പ്പനക്ക് കൈവശം സൂക്ഷിച്ച 8.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ചേവാര്‍ സാഹില മന്‍സിലിലെ അസറുദ്ദീന്‍ (23) ആണ് അറസ്റ്റിലായത്. ശനിയാഴ്ച്ച രാത്രി പൊസോട്ട് വെച്ച് ആവശ്യക്കാര്‍ക്ക് കൈമാറാനായി കൈവശം സൂക്ഷിച്ച മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.  

അർധബോധാവസ്ഥയിലെ സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ല: ഹൈക്കോടതി

കൊച്ചി: കാമുകൻ നൽകിയ ലഹരി പാനീയം കുടിച്ചതിനെ തുടർന്ന് അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിന് സമ്മതിച്ചത് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ കോളേജിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ സീനിയർ വിദ്യാർത്ഥിക്ക് എറണാകുളത്തെ എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് ശരിവച്ചു കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 2022...

കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടി കെട്ടിടം തകര്‍ന്ന് വീണ് സൂപ്പര്‍വൈസര്‍ മരിച്ചു

കാസര്‍കോഡ് കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടി കെട്ടിടം തകര്‍ന്ന് വീണ് സൂപ്പര്‍വൈസര്‍ മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി റൗഫ് ആണ് മരിച്ചത്. നവീകരണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു.
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img