മംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയതിന് രണ്ട് ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കാർക്കള പൊലീസ് സ്വമേധയ കേസെടുത്തു. സംഘടനയുടെ മംഗളൂരു ഡിവിഷൻ കോഓർഡിനേറ്റർ പുനീത് അത്താവർ, കാർക്കള സിറ്റി കോഓർഡിനേറ്റർ സമ്പത്ത് കാർക്കള എന്നിവർക്കെതിരെയാണ് കേസ്.
കാർക്കളയിൽ ഞായറാഴ്ച സംഘടിപ്പിച്ച പഞ്ചന മേരവണിഗെ പരിപാടിയിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കാലിക്കശാപ്പിൽ ഏർപ്പെടുന്നവർ അതിന്റെ അനന്തരഫലം അനുഭവിക്കുമെന്ന് പറഞ്ഞ...
ചെറുവത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു നാടുവിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ചു യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവ് പരാതിയുമായി എത്തി. അച്ചാംതുരുത്തി സ്വദേശിനിയായ സീന എന്ന 35 കാരിയാണ് തന്റെ 13 ഉം എട്ടും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാടുവിട്ടത്. ചീമേനി പള്ളിപ്പാറ സ്വദേശിയായ ഭര്‍ത്താവിന്റെ വീട്ടില്‍...
മംഗളൂരു: സിന്തറ്റിക് മയക്കുമരുന്നായ 200 ഗ്രാം എം.ഡി.എം.എയുമായി 4 പേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി ക്രൈംബ്രാഞ്ചാണ് ആണ് രണ്ട് ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ കടത്തിയ മഞ്ചേശ്വരം സ്വദേശികളെ അറസ്റ്റു ചെയ്‌തത്. മഞ്ചേശ്വരം ഉദ്യാവാര്‍ സ്വദേശികളായ എം.എന്‍ മുഹമ്മദ് ഹനീഫ്(47), സയ്യിദ് ഫൗസാന്‍(30), കുഞ്ചത്തൂരിലെ സിറാജുദ്ദീന്‍ അബൂബക്കര്‍(35) എന്നിവരെ കങ്കനാടി റോഡില്‍...
ഉപ്പള: നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ സംസ്ഥാന ഭരണകൂടത്തിന്റെ നിസ്സംഗ മനോഭാവത്തിൽ പ്രതിഷേധിച്ച് വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മംഗൽപ്പാടി പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഉപ്പളയിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. കേരള ജനതയെ ഓണം ഉണ്ണാന്‍ പറ്റാത്ത ഗതികേടിലാക്കിയെന്നും കിറ്റ് നല്‍കി അധികാരത്തില്‍ വന്നവര്‍ ഓണക്കിറ്റ് പോലും നല്‍കാതെ ജനങ്ങളെ പരിഹസിക്കുകയാണെന്ന്...
മംഗലൂരു: മംഗലാപുരം വിമാനതാവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നുമായി രണ്ട് കിലോയോളം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി.കഴിഞ്ഞ ദിവസം പുലർച്ചെ അബുദാബിയിൽ നിന്ന് മംഗലാപുരത്തേക്ക് യാത്ര ചെയ്ത കാസർകോട് സ്വദേശി മുഹമ്മദ് നൗഫലിൽ നിന്നും 1183 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. 4 ക്യാപ്സ്യൂളുകളാക്കി മലാശയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണമിശ്രിതം. കണ്ടെടുത്ത സ്വർണത്തിന്റെ ആകെ മൂല്യം...
കാസര്‍കോട്: കുട്ടികള്‍ക്ക് നീതിയുറപ്പാക്കാന്‍ വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം അമ്മമാര്‍. കാസര്‍കോട് പടന്നയിലെ സ്ത്രീകളാണ് മുദ്രാവാക്യങ്ങളുമായി സംഘടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോകുന്ന രക്ഷിതാക്കള്‍ ക്കെതിരെയാണ് പടന്ന കാവുന്തലയില്‍ പ്രതിഷേധം ഉയര്‍ന്നത്. ഭര്‍തൃമതികളായ സ്ത്രീകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോകുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പോലും പടന്നയില്‍ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ സംഭവം നടന്നിരുന്നു....
കർണാടക: തലപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പിഐക്ക് വോട്ട് മറിച്ച് നൽകിയ രണ്ട് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബി.ജെ.പി നേതാക്കൾ അറിയിച്ചു. മുഹമ്മദ് ഫയാസ്, മുഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്. കർണാടകയിൽ രണ്ടര വർഷത്തിലൊരിക്കൽ പ്രസിഡന്റ് മാറ്റ തെരഞ്ഞെടുപ്പ് നടക്കും. ആദ്യ ടേമിൽ മഹമ്മദ് ഫയാസ്, ബി.ജെ.പിയുടെ പ്രതിനിധിയായി വൈസ് പ്രസിഡന്റായിരുന്നു. ഇത്തവണ പ്രസിഡന്റാക്കണമെന്ന്...
മംഗളൂരു: മിഠായിയിൽ കഞ്ചാവ് ചേർത്ത് കുട്ടികൾക്കു വിൽപന നടത്തിവന്ന രണ്ട് വ്യാപാരികൾ അറസ്റ്റിൽ. മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു കടകളിൽനിന്നാണ് മിഠായികളടക്കം വൻ കഞ്ചാവ് വേട്ട നടന്നത്. 118 കി.ഗ്രാമിന്റെ 'കഞ്ചാവുമിഠായി'കളാണു കടകളിൽനിന്നു പിടിച്ചെടുത്തത്.
കഞ്ചാവ് ചേർത്ത മിഠായിക്കു കുട്ടികൾക്കിടയിൽ വൻ ഡിമാൻഡായിരുന്നു. ഇതിനു പുറമെ മിഠായി കഴിച്ച കുട്ടികളുടെ പെരുമാറ്റത്തിലും അസ്വാഭാവിക...
കാസർകോട് : മോര്‍ഫ് ചെയ്‌ത നഗ്നവീഡിയോ ഫോണില്‍ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ ബേഡകം പൊലീസ് കേസ്സെടുത്തു. കുറ്റിക്കോല്‍ വളവ് സ്വദേശിയായ 47 കാരന്റെ പരാതിയിലാണ് വീഡിയോ കാൾ ചെയ്ത ഉത്തരേന്ത്യൻ സ്വദേശിനിയായ സാക്ഷിരജപുത്ത്, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കുറ്റിക്കോല്‍ കല്ലാട്ടുഹൗസില്‍ പി.രാകേഷ് (38) എന്നിവര്‍ക്കെതിരെ കേസ് എടുത്തത്.കഴിഞ്ഞ മാസം...
മഞ്ചേശ്വരം: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് തടസ്സപ്പെട്ട ഹൊസങ്കടി ടൗണിലെ ദേശീയപാതാ നിർമാണജോലികൾ പുനരാരംഭിച്ചു. രണ്ടാഴ്ചയിലേറെയായി മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം ടൗണിൽ നിർമാണ ജോലികൾ നടന്നിരുന്നില്ല. ടൗണിൽ നിർമിക്കുന്ന വി.ഒ.പി.യുടെ ഭാഗമായുള്ള പാലത്തിന്റെ നിർമാണ ജോലികൾ ഏറെക്കുറെ പൂർത്തിയായിരുന്നു. മഴ ശക്തമായതോടെ തെക്ക് ഭാഗത്ത് നിർമാണം നടക്കുന്ന ഭാഗത്ത് പകുതിയിലേറെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. മഴ...
കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള...