കാസര്‍കോട്: നിരവധി ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായ യുവാവിനെതിരെ വിദ്യാനഗര്‍ പൊലീസ് കാപ്പ ചുമത്തി. ചെങ്കള സ്വദേശിയും പൊവ്വല്‍ എല്‍.ബി.എസ് കോളേജിന് സമീപം ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അബ്ദുല്മുനവ്വര് എന്ന മുനവ്വര്‍ അലി (25)ക്കെതിരെയാണ് നടപടി. എം.ഡി.എം.എയുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മുനവ്വര്‍ അലിക്കെതിരെ വിദ്യാനഗര്‍ എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തിലാണ് കാപ്പ ചുമത്തിയുള്ള അറസ്റ്റ് രേഖപ്പെടുത്തിയത്....
ഉപ്പള ∙ മണ്ണംകുഴി ഗവ. ഹിന്ദുസ്ഥാനി സ്കൂൾ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമായി. ഇതുമൂലം വിദ്യാർഥികൾക്ക് സ്കൂളിലേക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം 4–ാം ക്ലാസിലെ വിദ്യാർഥിനിയെ തെരുവുനായ ആക്രമിക്കുന്നതിനിടെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
വിദ്യാർഥികൾ സ്കൂൾ പോകാൻ കഴിയാത്തതിനാൽ രക്ഷിതാക്കൾ സ്കൂൾ പ്രധാനാധ്യാപകന് പരാതി നൽകിയതിനെ തുടർന്ന് രേഖാമൂലം പഞ്ചായത്ത് അധികൃതർക്ക് പരാതി...
കാസർകോട്:കാസർകോട് ഗതാഗതക്കുതിപ്പിന് അതിവേഗം പകർന്ന് തലപ്പാടി - ചെങ്കള ആദ്യറീച്ച് പകുതിയിൽ കൂടുതലും പൂർത്തിയായി. അമ്പതുശതമാനം പൂർത്തിയായതിന്റെ പ്രഖ്യാപനം രണ്ടുമാസം മുമ്പ് നടത്തിയിരുന്നു. 75 ശതമാനം പൂർത്തിയായാൽ പാത സജ്ജമായതായി കണക്കാക്കി ഉദ്ഘാടനത്തിലേക്ക് നീങ്ങും.
ആറുവരി ദേശീയപാതയും രണ്ടുവരി സർവീസ് റോഡുമാണ് കുതിപ്പിനായി ഒരുങ്ങുന്നത്. 2024ൽ പണി പൂർത്തിയാക്കുമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ...
ഹൊസങ്കടി: വീടിന്റെ വാതില്‍ തള്ളി നീക്കി പത്ത് പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മജിര്‍പ്പള്ളം നിരോളിഗെയിലെ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍ ഖാദറിന്റെ വീടിനോട് ചേര്‍ന്ന് മുറികള്‍ നിര്‍മ്മിക്കുന്നതിനാല്‍ അബ്ദുല്‍ ഖാദറും കുടുംബവും സമീപത്തെ ക്വാര്‍ട്ടേഴ്സിലേക്ക് ഞായറാഴ്ച്ച താമസം മാറിയിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് വാതില്‍ തള്ളി നീക്കിയ നിലയില്‍...
കുമ്പള: ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കുമ്പള പൊലീസ് ശക്തമായ നടപടി തുടരുന്നു. ജയിലില്‍ കഴിയുന്ന കൊലക്കേസ് അടക്കമുള്ള ഏഴോളം കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി. ബന്തിയോട് അട്ക്ക ബൈദലയിലെ ലത്തീഫിനെ(35)തിരെയാണ് കാപ്പ ചുമത്തിയത്. ഒരുമാസം മുമ്പ് മഞ്ചേശ്വരം പൊലീസ് മിയാപ്പദവ് റഹീമിനെയും ലത്തീഫിനെയും തോക്കുമായി അറസ്റ്റ് ചെയ്തുരുന്നു.
രണ്ടരമാസം മുമ്പ് അടുക്കയിലെ മുജീബ്റഹ്മാന്റെ വീട്ടില്‍ കയറി ലത്തീഫും റഹീമും...
കാഞ്ഞങ്ങാട്: സർവീസ് പ്രൊജക്റ്റിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് നൽകുന്ന വീൽ ചെയറുകളുടെ വിതരണോദ്ഘാടനം മെട്രോ ഗ്രൂപ്പ് ചെയർമാനും ക്ലബ്ബ് അംഗവുമായ മുജീബ് മെട്രോ നിർവഹിച്ചു. ജീവകാരുണ്യ സംഘടനയായ യൂത്ത് വോയിസ് പടിഞ്ഞാറിന്റെ ഭാരവാഹികൾക്ക് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബഷീർ കുശാൽ അധ്യക്ഷത വഹിച്ചു. ഹംസ...
കാസര്‍കോട്: ഗള്‍ഫില്‍ നിന്നു കൊടുത്തയച്ച സ്വര്‍ണ്ണം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളിയ സംഭവത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ചൂരി സ്വദേശി ഖാദര്‍(25), അസ്ഹറുദ്ദീന്(25) എന്നിവരാണ് അറസ്റ്റിലായത്. പിന്നിലെ പ്രമുഖനെ പോലീസ് തേടുകയാണ്. രണ്ടു മാസം മുമ്പ് ഗള്‍ഫില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തിയ ചൂരി സ്വദേശിയും മീപ്പുഗുരി,...
മംഗളൂരു: നഗരത്തില്‍ എംഡിഎംഎ മയക്കുമരുന്ന് വില്പന നടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശിയടക്കം മൂന്നുപേരെ പാണ്ഡേശ്വര്‍ പോലീസ് പിടികൂടി. തലപ്പാടി സ്വദേശി അബ്ദുള്‍ റവൂഫ് (29), കണ്ണൂര്‍ പാനൂര്‍ സ്വദേശിയും രണ്ടാം ബികോം വിദ്യാര്‍ഥിയുമായ ഉബൈദ് കുന്നുമല് (21), മൂഡിഗെരെ സ്വദേശിയും കോഴിക്കടയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇര്‍ഷാദ് (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ജെപ്പു...
മംഗളൂരു: കേരള പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ മലയാളി വിദ്യാർഥി അറസ്റ്റിൽ. ഇടുക്കി പള്ളിവാസൽ അമ്പഴച്ചാൽ പച്ചോളി തോക്കുകരയിലെ ബെനഡിക്ട് സാബുവാണ് (25) അറസ്റ്റിലായത്.
മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ പാരാമെഡിക്കൽ വിദ്യാർഥിയാണ്.
കോളേജിൽ മംഗളൂരു പോലീസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തിയിരുന്നു. ഇതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്....
കാസർകോട് : നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ വീണ് മരിച്ചു. ബോട്ട് ജെട്ടി പരിസരത്തെ രാജേഷ്(35) തീരദേശ പോലീസ് റെസ്ക്യൂ ബോട്ടിലെ ജീവനക്കാരൻ സനീഷ് എന്നിവരാണ് മരിച്ചത്. വൈകീട്ട് 5 മണിയോടെ നടുവിൽ പള്ളിക്ക് സമീപത്താണ് അപകടം. മീൻ പിടിക്കുന്നതിനിടെ രാജേഷ് കടലിൽ വീഴുകയായിരുന്നു. ഒപ്പമുള്ള ആളുടെ നിലവിളിയെ തുടർന്ന് സ നീഷും...
കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള...