Sunday, July 20, 2025

Local News

ഫർഹാസിന്റെ മരണം ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ അതിശയോക്തിയില്ല, പ്രതീക്ഷിച്ചത്: എകെഎം അഷ്‌റഫ്

ഉപ്പള: പോലീസ് പിന്തുടർന്നത് മൂലമുള്ള അപകടത്തിൽ അംഗഡിമുഗർ സ്‌കൂൾ വിദ്യാർത്ഥി ഫർഹാസ്‌ മരണപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് എസ്.പി അടക്കമുള്ള പോലീസിന്റ ഭാഗത്ത് നിന്ന് ആദ്യം മുതലേ അപകടത്തിന് കാരണക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ അതിശയോക്തിയില്ലെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു. സംഭവത്തിലും പോലീസിന്റെ എഫ്ഐആറിലും നിരവധി വൈരുധ്യങ്ങൾ ഉണ്ട്. ഔദ്യോഗിക...

ഫർഹാസിന്റെ അപകടമരണം: പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കാസർഗോഡ് :കാസർഗോഡ് കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും, കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും ക്രൈം ബ്രാഞ്ചിൻ്റെ റിപ്പോർട്ടിലുണ്ട്. (police student crime branch) അപകടത്തിൽപ്പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസില്ല എന്ന് ക്രൈം...

ഫർഹാസിന്റെ അപകടമരണം; ക്രൈംബ്രാഞ്ച്‌ അന്വേഷണം പൂര്‍ത്തിയായി

കാസര്‍കോട്‌: പൊലീസ്‌ പിന്‍തുടര്‍ന്നതിനെ തുടര്‍ന്ന്‌ അമിതവേഗതയിലോടിയ കാര്‍ മറിഞ്ഞ്‌ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണം പൂര്‍ത്തിയായി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഉടന്‍ ജില്ലാ പൊലീസ്‌ മേധാവിക്കു നല്‍കും. കഴിഞ്ഞ മാസം 25ന്‌ കളത്തൂര്‍, പള്ളത്തുണ്ടായ അപകടത്തില്‍ അംഗഡിമുഗര്‍ ഹയര്‍സക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ്‌ ഫര്‍ഹാസ്‌ (17) ആണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ്‌...

മഞ്ചേശ്വരം എസ്.ഐ ഉൾപ്പെടെ ജില്ലയിലെ എട്ട് എസ്.ഐ.മാർക്ക് സ്ഥലംമാറ്റം

കാസർഗോഡ്: പട്രോളിങ്ങിനിടെ ആക്രമത്തിൽ പരിക്കേറ്റ മഞ്ചേശ്വരം എസ്.ഐ. ഉൾപ്പെടെ ജില്ലയിലെ എട്ട് എസ്.ഐ.മാർക്ക് സ്ഥലംമാറ്റം. മഞ്ചേശ്വരം എസ്.ഐ ആയിരുന്ന പി.അനൂപിനെ ബദിയടുക്കയിലേക്കാണ് മാറ്റിയത്. എൻ. അൻസാറിനെ മഞ്ചേശ്വരത്ത് നിന്ന് ബദിയടുക്കയിക്കും മാറ്റി. വിനോദ് കുമാർ - കാസർഗോഡ്, കെ. പ്രശാന്ത് - മഞ്ചേശ്വരം, എം.വി വിഷ്ണു പ്രസാദ് വിദ്യാനഗർ, എം.വി ശ്രീദാസൻ ഹൊസ്ദുർഗ്, കെ.പി സതീഷ്...

ബാളിഗെ അസീസ് വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി; അന്തിമവാദം ആരംഭിച്ചു

കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയില്‍ പൂര്‍ത്തിയായി. കേസിന്റെ അന്തിമവാദം ആരംഭിച്ചു. പൈവളിഗെയിലെ അബ്ദുല്‍ ഹമീദ് എന്ന അമ്മി, ഷാഫി എന്ന ചോട്ട ഷാഫി, മടിക്കേരിയിലെ ഷൗക്കത്തലി, ബണ്ട്വാളിലെ മുഹമ്മദ് റഫീഖ്, കയര്‍ക്കട്ടയിലെ കെ. അന്‍ഷാദ്, പൈവളിഗെയിലെ മുഹമ്മദ് റഹീസ്, പൈവളിഗെയിലെ...

മഞ്ചേശ്വരത്ത് വീണ്ടും മദ്യ വേട്ട; കാറിൽ കടത്തുകയായിരുന്ന 432 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി

കാസർകോട്: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 432 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. മശ്ചേശ്വരം ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യം കടത്തിയ മംഗളൂരു ജെപ്പന ഗോരിഗുഡ്ഡ ലോബോ കോമ്പൗണ്ടിൽ മോനപ്പയുടെ മകൻ ബാലകൃഷ്ണ (50)യെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോട് കൂടി KA 20...

കുമ്പളയിൽ നേത്രാവതി എക്സ്പ്രസിനു നേരെ കല്ലേറ്

കാസര്‍ഗോഡ്: ട്രെയിനിന് നേരെ കല്ലേറു തുടരുന്നു. കാസര്‍ഗോഡ് കുമ്പള റെയിൽവേ സ്റ്റേഷനു സമീപം നേത്രാവതി എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കഴി‍ഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. നേത്രാവതി എക്സ്പ്രസിന്റെ എസ് 2 കോച്ചിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ വാതിലിന്റെ ഗ്ലാസ് തകർന്നു. യാത്രക്കാർക്കു പരിക്കില്ല. സംഭവത്തിൽ മംഗളൂരുവിൽ നിന്നുള്ള ആർപിഎഫ്...

ഫർഹാസിന്റെ അപകടമരണം: മലക്കം മറിഞ്ഞ് പൊലീസ്, ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി

കാസര്‍കോട്: കുമ്പളയിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. ഇന്നലെ വൈകിട്ടാണ് ഉത്തരവ് ഇറക്കിയത്. കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലേക്കാണ് മാറ്റം. ആരോപണവിധേയരായ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് പൊലീസ് ഇന്നലെ പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടിയെന്നായിരുന്നു...

‘പൊലീസ് പല കളികളും കളിക്കുന്നുണ്ട്’; സിബിഐ അന്വേഷണമാവശ്യപ്പെടുമെന്ന് ഫര്‍ഹാസിന്റെ കുടുംബം

കാസര്‍കോട്: കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഫര്‍ഹാസിന്റെ കുടുംബം. ആരോപണ വിധേയര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അറിയുന്നു. ഒരു ദിവസം സ്ഥലം മാറ്റം ഉണ്ടെന്ന് പറയുന്നു, പിറ്റേ ദിവസം ഇല്ലെന്ന് പറയുന്നു. സ്ഥലം മാറ്റമല്ല തങ്ങളുടെ ആവശ്യം. പൊലീസ് പല കളികളും കളിക്കുന്നുണ്ട്. അത് നടക്കട്ടെ. തങ്ങളുടെ...

വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവം: കാര്‍ കസ്റ്റഡിയില്‍; യുവാവിനായി അന്വേഷണം

കുമ്പള: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്ന യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഒളയത്തെ ആഷിഖ (13), ലുബ്‌ന (13), ഹീന (14) എന്നിവരെ 25ന് വൈകിട്ട് കാറിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. സംഭവത്തില്‍...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img