കുമ്പള: സഹോദരിക്കൊപ്പം പാളത്തിലൂടെ നടന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. കുമ്പള പെർവാഡിലെ പരേതനായ അബ്ദുർ റഹ്മാന്റെ ഭാര്യ ഷംസീന (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ പെർവാഡ് വെച്ചായിരുന്നു അപകടം. ഭർത്താവിന്റെ സഹോദരി പ്രസവിച്ചതിനാൽ കുട്ടിയെ കാണാൻ പോയി വരികയായിരുന്നു. തിരിച്ച് പെർവാഡ് പാളത്തിലൂടെ വീട്ടിലേക്ക് പോകവേയാണ്...
കുമ്പള: അബ്ദുൽ നാസിർ മഅദനി നേതൃത്വം നൽകുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ മത ഭൗതിക സമന്വയ സ്ഥാപനമായ കൊല്ലം ജാമിഅ:അൻവാർ അൻവാറുശ്ശേരി 36-ാം വാർഷികവും സനദ് ദാന മഹാസമ്മേളനവും ഒക്ടോബർ 11 മുതൽ15 വരെ അൻവാർശേരിയിൽ നടക്കുമെന്ന് ജില്ലാ പ്രചരണ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതിൻ്റെ ഭാഗമായി നടക്കുന്ന മതവിജ്ഞാന സദസുകളിൽ പ്രമുഖർ പ്രഭാഷണം...
കുമ്പള: ജീവകാരുണ്യ മേഖലകളിൽ പ്രവർത്തനം നടത്തി വരുന്ന മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പഞ്ചായത്തിലെ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന ആദ്യ ബൈത്തുറഹ്മ സമർപ്പണം ഒക്ടോബർ 15ന് 4 മണിക്ക് ബംബ്രാണ അണ്ടിത്തടുക്കയിൽ നടക്കും.
ഒമാൻ ചേമ്പർ ഓഫ് കൊമേഴ്സ് അംഗവും മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ചെയർമാനുമായ അബ്ദുൽ ലത്തീഫ് ഉപ്പള...
കുമ്പള: ഇച്ചിലങ്കോട് പച്ചമ്പള ബാവ ഫക്കീർ വലിയുല്ലാഹി ഹളറമി മഖാം ഉറൂസ് 2024 ഫെബ്രുവരി 4 മുതൽ 18 വരെ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ മാസം 21-ന് പതാക ഉയർത്തലോടെ ഉറൂസിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഹിജ്‌റ ആറാം നൂറ്റാണ്ടിൽ കാസർകോടെത്തി മതപ്രബോധനം നടത്തി...
തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധത്തിന് ഓൾ കേരള മെൻസ് അസോസിയേഷൻ. ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ ബുധനാഴ്ച കോലം കത്തിച്ച് പ്രതിഷേധിക്കും. ഗ്രീഷ്മയുടെയും, ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന് എകെഎംഎ വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
കാമുകനായ ഷാരോണിനെ...
കുമ്പള: ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി. മാവിനക്കട്ട വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൾ റഷീദിന്റെ (സമൂസ റഷീദ്-35) മൃതദേഹമാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് റഷീദിന്റെ സുഹൃത്തായ മാവിനക്കട്ടയിലെ അഭിലാഷിനെ (ഹബീബ് -34) പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ ഐ.എച്ച്.ആർ.ഡി. കോളേജിന്റെ പിറകിലുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 2019-ൽ മധൂർ ഉളിയത്തടുക്കയിലെ...
കുമ്പള: ഗ്രാമപ്രദേശങ്ങളിലെ യാത്രാപ്രശ്നത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് കുമ്പള പഞ്ചായത്ത് ഗ്രാമവണ്ടി ആരംഭിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ അറിയിച്ചു. ആറിന് രാവിലെ 10 -ന് ബംബ്രാണയിൽ ഗതാഗതമന്ത്രി ആൻ്റണി രാജു ഗ്രാമവണ്ടി ഫ്ലാഗ് ഓഫ് ചെയ്യും. എ.കെ.എം. അഷ്റഫ് എം.എൽ.എ അധ്യക്ഷതവഹിക്കും.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തി. ഇന്ധനച്ചെലവ് പഞ്ചായത്തും...
ഉപ്പള: വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പളയിലെ 19 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്സെടുത്തത്. കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.
യുവതി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് കത്തി കാട്ടി...
കുമ്പള: സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള സോങ്കാല്‍ ബദരിയ ജുമാമസ്ജിദ് പരിസരത്തെ മഹമൂദിന്റെ മകന്‍ ഇബ്രാഹിം ഖലീല്‍(21) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖലീലിനെ മംഗളൂരുവിലെ ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടിന് നാരായണ മംഗലത്തു വച്ചാണ് സീതാംഗോളിയില്‍നിന്ന് വരികയായിരുന്ന...
കാസര്‍കോട്: കൊലക്കേസ് പ്രതിയെ കുറ്റിക്കാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളം സ്വദേശി അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദിന്റെ(38) മൃതദേഹമാണ് കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിന് പിന്നിലെ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കാസര്‍കോട്ടെ ഷാനു വധക്കേസിലെ ഒന്നാം പ്രതിയാണ് റഷീദ്. തിങ്കളാഴ്ച രാവിലെ മൈതാനത്ത് കളിക്കാനെത്തിയ കുട്ടികളാണ് ചോരപ്പാട്...
ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...