മംഗളൂരു: ഹിന്ദുത്വ ആക്റ്റിവിസ്റ്റ് ചൈത്ര കുന്ദാപുരക്കെതിരെ മറ്റൊരു വഞ്ചനാ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബിജെപി അംഗത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. നിലവില്‍ ബംഗളുരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ (സിസിബി) കസ്റ്റഡിയിലാണ് ചൈത്ര കുന്ദാപുരയുള്ളത്.
ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ചൈത്ര പണം വാങ്ങി എന്നാണ് പരാതി. ഉഡുപ്പി സ്വദേശിയായ 33കാരനായ...
കാസര്‍കോട്: നിരവധി കേസുകളിലെ പ്രതിയായ യുവാവ് എം.ഡി.എം.എയുമായി അറസ്റ്റില്‍. നെല്ലിക്കട്ട സ്വദേശി മുഹമ്മദ് ആസിഫി (27)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം നെല്ലിക്കട്ട ആമുനഗറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മുഹമ്മദ് ആസിഫിനെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടയില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദ് ആസിഫിനെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംശയത്തെ...
കാസര്‍കോട്: കുമ്പളയില്‍ പൊലീസിനെ കണ്ട് അമിത വേഗതയിലോടിയ ഓട്ടോ മറിഞ്ഞ് ഗര്‍ഭിണിയും പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. തലപ്പാടി, കെ സി റോഡിലെ ഫാത്തിമ(34) മകന്‍ റാസിഖ് (11) മകളും എട്ടുമാസം ഗര്‍ഭിണിയുമായ ആയിഷ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം ബന്തിയോട് പഞ്ചത്തൊട്ടി ബൈദലയിലാണ് അപകടം....
മംഗളൂരു: നിപ വൈറസ് വ്യാപന ഭീതി കാരണം തലപ്പാടിയില്‍ കര്‍ണാടക ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു. കേരളത്തിലെ മൂന്ന് ജില്ലകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ജില്ലാ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധിച്ചു തുടങ്ങി. പനി ബാധിച്ചവരുണ്ടെങ്കില്‍ അവരെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. തലപ്പാടി ചെക്ക്‌പോസ്റ്റിലൂടെ കടന്നു പോയ മൂന്ന് ജില്ലകളിലെ യാത്രക്കാരുടെ താപനില പരിശോധിച്ചു.
അതേസമയം വൈകുന്നേരം വരെ നടത്തിയ...
മംഗളൂരു:പൊതു സ്ഥലത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ വിൽക്കാൻ ശ്രമിച്ച രണ്ട് മലയാളി യുവാക്കളെ മംഗളൂരു പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ വടക്കാഞ്ചേരി സ്വദേശി ഷെയ്ഖ് തൻസീർ (20), കോഴിക്കോട് കടമേരി സ്വദേശി സായികൃഷ്ണ (19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് ഇവർ പിടിയിലായത്. ബൈക്കിൽ എത്തി യുവാക്കൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഉള്ളാൾ പൊലീസ് ആണ് ഇവരെ...
കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസില്‍ വിധിപറയുന്ന തിയതി ഉടന്‍ പ്രഖ്യാപിക്കും. വിചാരണ പൂര്‍ത്തിയായ കേസിന്റെ അന്തിമ വാദവും അവസാന ഘട്ടത്തിലാണ്. ഈമാസം അവസാനത്തോടെ വിധിപറയുന്ന തിയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ നടന്നുവരികയാണ്. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയിലാണ് അസീസ് വധക്കേസിന്റെ അന്തിമ വാദം...
കുമ്പള: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്‌ഘാടകനായെത്തുന്ന പരിപാടിയുടെ സംഘാടക സമിതി കണ്‍വീനറായി പോക്‌സോ കേസ് പ്രതിയെ നിശ്ചയിച്ചത് വിവാദത്തില്‍. പഞ്ചായത്തിനോട് ആലോചിക്കാതെ കണ്‍വീനറെ തീരുമാനിച്ചതും നോട്ടീസ് അടിച്ചതും ചര്‍ച്ച ചെയ്യാൻ കുമ്പള ഗ്രാമപഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു.
കുമ്പള പഞ്ചായത്തിലെ ഊജാര്‍-കൊടിയമ്മ സ്‌കൂള്‍ റോഡിലെ ബോക്‌സ് കള്‍വര്‍ട്ടിന്റെ ഉദ്‌ഘാടനത്തിന് ഈ മാസം 18ന് ആണ്...
കാസര്‍കോട്: കാസര്‍കോട് സ്വദേശിനിയായ യുവതി കര്‍ണാടക മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വോര്‍ക്കാടി പാത്തൂര്‍ സ്വദേശി ജയരാമ ഷെട്ടിയുടെയും സുഭിതയുടെയും മകള്‍ പ്രീതിക ഷെട്ടി(21) ആണ് മരിച്ചത്. സൂറത്കല്ലിലെ ഒടിയൂര്‍ സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മുള്‍ക്കിയില വിജയ സന്നിധി ജംഗ്ഷനു സമീപമാണ് അപകടം. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ ഉഡുപ്പി ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോള്‍ കാറിടിച്ചായിരുന്നു...
മുട്ടം: അഭയമാണ് തിരുനബി(സ) എന്ന പ്രമേയത്തിൽ റബീഉൽ അവ്വൽ 1മുതൽ ആരംഭിച്ച് ഒരുമാസം നീണ്ടുനിൽക്കുന്ന മഖ്ദൂമിയ്യ മീലാദ് കാമ്പയിനിന് തുടക്കമായി
സയ്യിദ് മുസ്തഫ തങ്ങൾ മുട്ടം പതാക ഉയർത്തി. സയ്യിദ് ശറഫുദ്ദീൻ അഹ്സനി അൽഹാദി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ്...
കാസര്‍കോട്: കാസര്‍കോട് ഉദുമയില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ റുബീന (30), മകള്‍ അനാന മറിയ ( 5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അമ്മ മകളെയും...
ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...