കാസർകോട്: ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
'താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. എനിക്കുണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണ്' മുഖ്യമന്ത്രി കാസർകോട് പ്രതികരിച്ചു. അതിനിടെ...
കാസര്‍കോട്: രണ്ടു പാക്കറ്റ് കഞ്ചാവുമായി നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി. തിരിച്ചെത്തിയ ശേഷം നാട്ടുകാര്‍ക്കു നേരെ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് വാറന്റ് കേസില്‍ അറസ്റ്റു ചെയ്തു. ബന്തിയോട് അടുക്ക ജംഗ്ഷനില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഫയാസാ(26)ണ് നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞത്.
കഴിഞ്ഞ ദിവസം രണ്ടു പാക്കറ്റ് കഞ്ചാവുമായി...
കാസർകോട്: പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്. കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന...
കുമ്പള: ആരിക്കാടി ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇതുമായി ബന്ധപ്പെട്ട് 24-ന് രാവിലെ 11ന് ക്ഷേത്രത്തിൽ വെച്ച് അഭ്യർഥന കുറിപ്പ് പ്രസിദ്ധീകരിക്കും. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ.മുരളി പങ്കെടുക്കും.
ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ബ്രഹ്മശ്രീ കൽക്കൂളബു ഡു ശങ്കരനാരായണ ക്കട മണ്ണായ മുഖ്യ രക്ഷാധികാരിയായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ശ്രീക്ഷേത്ര...
മഞ്ചേശ്വരം: കാറിൽ കടത്തിയ 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. കാസർകോട് കുഡ്‌ലുവിലെ ഇർഫാനെയാണ് (33) എക്സൈസ് അറസ്റ്റ് ചെയ്തത്.
ഏകദേശം രണ്ടുലക്ഷം രൂപ വിലയുള്ള പുകയില ഉത്പന്നങ്ങളാണ് എക്സൈസ് സംഘം മഞ്ചേശ്വരം ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടിച്ചത്. പ്രതിയെ ഇതിന് മുൻപും 90 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ചെക്പോസ്റ്റിൽ പിടിച്ചിട്ടുണ്ട്.
ഒരുമാസത്തിനിടയിൽ...
ഉപ്പള: മംഗൽപാടി ഗ്രാമപഞ്ചായത്തിന്റെ വാഹനം നിയമം ലംഘിച്ച് ഓടിച്ചതിന് എട്ട് പ്രാവശ്യം എ.ഐ. ക്യാമറയിൽ കുടുങ്ങി. ഇതേ തുടർന്ന് പിഴ ചുമത്തി. കൈക്കമ്പ-മ ണ്ണംകുഴി റോഡിൽ സ്ഥാപിച്ച എ.ഐ. ക്യാമറയിലാണ് മംഗൽപാടി പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര സൈലോ കാർ നിയമം ലംഘിച്ചതിന് കുടുങ്ങിയത്. വാഹനം ഓടിച്ചിരുന്നയാൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് കുടുങ്ങിയത്. 4500...
കുമ്പള: കാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബങ്കര മഞ്ചേശ്വരം റഹ്മത്ത് മജാൽ സീതി സാഹിബ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച പ്രഥമ ബൈത്തുൽ റഹ്മ സമർപ്പണം സെപ്തംബർ 22 വെള്ളിയാഴ്ച മൂന്ന് മണിക്ക് സയ്യിദ് അതാഉള്ള തങ്ങൾ ഉദ്വാവാർ നിർവഹിക്കും. ജില്ല മുസ്ലിം...
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാവും. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന കർശന നിര്‍ദേശം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു .
സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെകെ...
ഒലീവ് സോക്കർ ലീഗ് ഡെസർട്ട് സ്റ്റൈക്കർസ് ജേതാക്കളായി . ഫൈനലിൽ ഒലീവ് ദുബൈ യെ 2-0 പരാജയപ്പെടുത്തി. ടൂർണമെന്റിലെ മികച്ച താരമായി അജ്മൽ . മികച്ച ഡിഫാന്ററായി മർവാൻ മികച്ച ഫോർവേർഡായി തഫ്സീർ ടോപ്പ് സ്കോററായി സർഫ്രാസ് മികച്ച ഗോളായി നിയാസ് എമർജിങ്ങ് പ്ലയർ സാബിത്ത് മികച്ച ഗോളിയായി റിഷൽ ഫൈനലിലെ താരമായി സർഫ്രാസിനെയും...
മംഗളൂരു: മംഗളൂരു വിമാനതാവളത്തിൽ വൻ സ്വർണ്ണ വേട്ട. രണ്ട് കാസർകോട് സ്വദേശികളിൽ നിന്നായി അരകോടിയിലധികം രൂപയുടെ സ്വർണ്ണം പിടികൂടി.
ബഹ്റൈനിൽ നിന്നുള്ള വിമാനത്തിൽ എത്തിയ കാസർകോട് ഉപ്പള സ്വദേശി അബ്ദുൾ ജലീൽ എന്നയാളിൽ നിന്നും 698 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. പിടികൂടിയ സ്വർണ്ണത്തിന് 41,94,980 രൂപ...
ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...