Wednesday, July 23, 2025

Local News

മദ്യപിച്ച് അടിപിടി, തലയിൽ കല്ലെടുത്തിട്ട് കൊലപാതകം; കൊലക്കേസ് പ്രതിയുടെ മരണത്തിൽ സുഹൃത്ത് അറസ്റ്റിൽ

കുമ്പള: ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി. മാവിനക്കട്ട വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൾ റഷീദിന്റെ (സമൂസ റഷീദ്-35) മൃതദേഹമാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് റഷീദിന്റെ സുഹൃത്തായ മാവിനക്കട്ടയിലെ അഭിലാഷിനെ (ഹബീബ് -34) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ഐ.എച്ച്.ആർ.ഡി. കോളേജിന്റെ പിറകിലുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 2019-ൽ മധൂർ ഉളിയത്തടുക്കയിലെ...

കുമ്പള പഞ്ചായത്ത് ഗ്രാമ വണ്ടി 6 ന് മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും

കുമ്പള: ഗ്രാമപ്രദേശങ്ങളിലെ യാത്രാപ്രശ്നത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് കുമ്പള പഞ്ചായത്ത് ഗ്രാമവണ്ടി ആരംഭിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ അറിയിച്ചു. ആറിന് രാവിലെ 10 -ന് ബംബ്രാണയിൽ ഗതാഗതമന്ത്രി ആൻ്റണി രാജു ഗ്രാമവണ്ടി ഫ്ലാഗ്‌ ഓഫ് ചെയ്യും. എ.കെ.എം. അഷ്റഫ് എം.എൽ.എ അധ്യക്ഷതവഹിക്കും. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തി. ഇന്ധനച്ചെലവ് പഞ്ചായത്തും...

ഉപ്പളയിൽ വീട്ടില്‍ കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമം; 19 കാരിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

ഉപ്പള: വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പളയിലെ 19 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്സെടുത്തത്. കഴിഞ്ഞ മാസം 23ന്‌ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ കേസിനാസ്‌പദമായ സംഭവം. യുവതി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത്‌ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ്‌ കത്തി കാട്ടി...

കുമ്പളയിൽ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശിയായ യുവാവ് മരിച്ചു

കുമ്പള: സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള സോങ്കാല്‍ ബദരിയ ജുമാമസ്ജിദ് പരിസരത്തെ മഹമൂദിന്റെ മകന്‍ ഇബ്രാഹിം ഖലീല്‍(21) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖലീലിനെ മംഗളൂരുവിലെ ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടിന് നാരായണ മംഗലത്തു വച്ചാണ് സീതാംഗോളിയില്‍നിന്ന് വരികയായിരുന്ന...

കുമ്പളയിൽ കൊലക്കേസ് പ്രതി കുറ്റിക്കാട്ടില്‍ പരിക്കേറ്റ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കാസര്‍കോട്: കൊലക്കേസ് പ്രതിയെ കുറ്റിക്കാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളം സ്വദേശി അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദിന്റെ(38) മൃതദേഹമാണ് കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിന് പിന്നിലെ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കാസര്‍കോട്ടെ ഷാനു വധക്കേസിലെ ഒന്നാം പ്രതിയാണ് റഷീദ്. തിങ്കളാഴ്ച രാവിലെ മൈതാനത്ത് കളിക്കാനെത്തിയ കുട്ടികളാണ് ചോരപ്പാട്...

അ​ന​ന്ത​പു​രം വ്യ​വ​സാ​യ പാ​ർ​ക്കി​ൽ നാടിനെ ദുർഗന്ധത്തിൽ മുക്കി കോഴിമാലിന്യ സംസ്കരണ പ്ലാന്റ്; ജനങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക്

കു​മ്പ​ള: അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്ന് പുറത്തേക്ക് വമിക്കുന്ന ദുര്‍ഗന്ധത്തിനു പരിഹാരമാവശ്യപ്പെട്ട് കര്‍മസമിതി അനിശ്ചിതകാല സമരത്തിലേക്ക്. സേവ് അനന്തപുരം കര്‍മസമിതി ഗാന്ധിജയന്തി ദിനത്തില്‍ വ്യവസായ യൂണിറ്റിനു സമീപത്തായി അനിശ്ചിതകാല സമരം തുടങ്ങും. ജില്ലാ കളക്ടര്‍ ഉള്‍പ്പടെ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനാലാണ് സമരരംഗത്തിറങ്ങുന്നത്. കോഴി മാലിന്യ...

ബാളിഗെ അസീസ് വധക്കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു

കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസില്‍ പ്രതികളെ കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (രണ്ട്)കോടതി വിട്ടയച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയുണ്ടായത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലാണ് പ്രതികളെ വിട്ടത്. കേസിലെ ഭൂരിഭാഗം സാക്ഷികളും കൂറുമാറുകയും ചെയ്തിരുന്നു. 2014 ജനുവരി 25ന് രാത്രിയാണ് പൈവളിഗെയില്‍ ബാളിഗെ അസീസിനെ വെട്ടിക്കൊലപ്പെടുത്തിയത്....

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം; ദിനേന രജിസ്റ്റര്‍ ചെയ്യുന്നത് നിരവധി കേസുകള്‍

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വീണ്ടും വ്യാപകം. പണം നഷ്ടപ്പെട്ടതിന് പിന്നാലെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. വ്യത്യസ്ത രീതിയിലുള്ള തട്ടിപ്പുകളുടെ പേരില്‍ കഴിഞ്ഞദിവസം ചന്തേര, അമ്പലത്തറ, ചിറ്റാരിക്കാല്‍ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോണിനായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത സംഭവത്തില്‍ യുവാവിന്റെ അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ അമ്പലത്തറ പൊലീസ്...

കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ ബ്രഹ്മ കലശാഭിഷേക മഹോത്സവം ഫെബ്രുവരി 16 മുതൽ;വെടിക്കെട്ട് 28 ന്

കുമ്പള: കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ ബ്രഹ്മ കലശാഭിഷേക മഹോത്സവവും വാർഷികോത്സവവും 2024 ഫെബ്രുവരി 16 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് ജീർണോദ്ധാരണ ബ്രഹ്മ കലശ സമിതി അറിയിച്ചു. ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 12:21 മുതൽ 1.42 വരെയുള്ള ശുഭമുഹൂർത്തത്തിൽ പുന:പ്രതിഷ്ഠ നടക്കും. 24 നാണ് ബ്രഹ്മ കലശാഭിഷേകം ....

അട്ക്കയിലെ ലഹരി മാഫിയക്കെതിരെ കൂട്ടായ്മയുമായി നാട്ടുകാർ രംഗത്ത്

കുമ്പള: അട്ക്കയെ ലഹരിമുക്തമാക്കാൻ മുന്നിട്ടിറങ്ങി നാട്ടുകാർ. ലഹരിമുക്ത പ്രദേശം എന്ന ആശയവുമായി കൂട്ടായ്മ പ്രവർത്തിച്ചു തുടങ്ങിയതായി നാട്ടുകാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുക്കാറിൽ നിന്ന് അടുക്കയിലേക്ക് കുടിയേറി താമസം തുടങ്ങിയ ശേക്കാലി എന്നയാളാണ് പ്രദേശത്തെ ലഹരി കേന്ദ്രമാക്കി മാറ്റിയത് എന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ വളരെ ചെറിയ സ്കൂൾ വിദ്യാർത്ഥികൾ പോലും ലഹരിമാഫിയയുടെ പിടിയിലമർന്നു കൊണ്ടിരിക്കുകയാണെന്ന്...
- Advertisement -spot_img

Latest News

ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ; 20 പൊലീസുദ്യോഗസ്ഥർ അന്വേഷണത്തിൻ്റെ ഭാഗമാവും

ബെംഗളൂരു: ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമംഗളൂരു എന്നീ ജില്ലകളിൽ...
- Advertisement -spot_img